പരിശീലനം നല്‍കും
കൊച്ചി: ബസ് യാത്രയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളില്‍ നിന്ന് പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ ജില്ലയിലെ സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും പരിശീലനം നല്‍കുന്നതിന് ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള വിളിച്ചുചേര്‍ത്ത യോഗത്തില്‍ ധാരണയായി. മലപ്പുറത്ത് ഒരു ബസില്‍ നിന്ന് കുട്ടികളെ തള്ളിയിട്ട സംഭവത്തെത്തുടര്‍ന്ന് നടപടികള്‍ ശക്തമാക്കാന്‍ സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിരുന്നു. ജില്ലയില്‍ മൊത്തം 2400 ഓളം സ്വകാര്യ ബസുകളാണുള്ളത്.
ഇവര്‍ക്ക് ഘട്ടംഘട്ടമായി ജനുവരി അവസാനത്തോടെ പരിശീലനം പൂര്‍ത്തിയാക്കുമെന്നു ആര്‍.ടി.ഒ പി.എച്ച് സാദിക്കലി പറഞ്ഞു. കുടുംബശ്രീയില്‍ നിന്ന് നേരത്തെ 100 പേര്‍ക്ക് കണ്ടക്ടര്‍മാരായി പരിശീലനം നല്‍കിയിരുന്നു. ഇവരില്‍ക്കുറേപ്പേര്‍ ഇപ്പോഴും ജോലിയില്‍ തുടരുന്നുണ്ട്. ബസുകളുടെ സര്‍വീസ് സമയം വൈകുന്നതാണ് വനിതകളെ സംബന്ധിച്ചിടത്തോളം പ്രശ്‌നമാകുന്നത്. എങ്കിലും താല്‍പര്യമുള്ളവര്‍ക്ക് ഇനിയും ജോലി നല്‍കാന്‍ തയാറാണെന്ന് യോഗത്തില്‍ പങ്കെടുത്ത ബസുടമ ഭാരവാഹികള്‍ അറിയിച്ചു.കുട്ടികള്‍ ഒന്നിച്ച് ഒരുബസിലേക്ക് കയറുന്നത് ഒഴിവാക്കാന്‍ സ്‌കൂള്‍ അധികൃതരും പി.ടി.എകളും ശ്രദ്ധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.പലപ്പോഴും ഇത് അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. യോഗത്തില്‍ വിവിധ വിദ്യാഭ്യാസ സഥാപനങ്ങളുടെ പ്രതിനിധികളും വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."