HOME
DETAILS
MAL
കറന്‍സി പിന്‍വലിക്കല്‍: സഹകരണമേഖലയില്‍ ബദല്‍ നടപടികള്‍ ഉടനെന്ന് മന്ത്രി
backup
November 20 2016 | 18:11 PM
പാലക്കാട്: നോട്ട് അസാധുവാക്കല്‍ മൂലം സഹകരണ മേഖലയിലുണ്ടായ പ്രയാസങ്ങള്‍ പരിഹരിക്കാനുള്ള ബദല്‍ നടപടികള്‍ക്ക് രൂപം നല്‍കിയതായും മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്ത് ഉടന്‍ നടപ്പാക്കുമെന്നും മന്ത്രി എ.സി മൊയ്തീന്.
അഖിലേന്ത്യാ സഹകരണ വാരാഘോഷം സംസ്ഥാനതല സമാപനം പാലക്കാട് ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിവാഹം, ചികിത്സ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഏതുവിധത്തില്‍ സഹായം നല്‍കാം എന്നതുള്‍പ്പെടെ പരിഗണിക്കുന്നുണ്ട്. സഹകരണമേഖലയിലെ നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാരും ധനകാര്യവകുപ്പും ഗ്യാരണ്ടി നല്‍കും. ഇത്തരം കാര്യങ്ങളെല്ലാം നേരത്തെ ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ബദല്‍ നടപടികള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കിയതെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."