ഏക സിവില്‍ കോഡ് ഭരണഘടനാ ലംഘനം : സമസ്ത കോ-ഓര്‍ഡിനേഷന്‍
കായംകുളം: വിശ്വാസ സ്വാതന്ത്ര്യം പൗരാവകാശമാണന്നും അതിനെതിരായി ഭരണകൂടം നടത്തുന്ന നീക്കങ്ങള്‍ ഭരണഘടനാ ലംഘനമാണെന്നും കായംകുളം മേഖലാ സമസ്ത കോ-ഓര്‍ഡിനേഷന്‍ യോഗം അഭിപ്രായപ്പെട്ടു.ശരീഅത്ത് സംരക്ഷണത്തിനായി സമുദായം ഒന്നിച്ചണിനിരക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സമസ്ത മേഖലാ പ്രസിഡന്റ് യു. അബ്ദുല്‍ വാഹിദ്് ദാരിമിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം റെയിഞ്ച് സെക്രട്ടറി എം.ഹാമിദ് മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു.കോ-ഓര്‍ഡിനേഷന്‍ കണ്‍വീനര്‍ എ.എ.വാഹിദ്, നഗരസഭാ കൗണ്‍സിലര്‍ എ. ഇര്‍ഷാദ്, എം.മഹ്മൂദ് മുസ്ലിയാര്, എ.മുഹമ്മദ് ശാഫി മൗലവി, അയ്യൂബ് ഖാന് മന്നാനി, വി.കെ.ബഷീര്‍, എച്ച്.അബ്ദുല്‍ ഗഫൂര്‍ മുസ്ലിയാര്, താജുദ്ദീന് ഇല്ലിക്കുളം, ബി.മുബശിര്‍, അനസ് കണ്ണമ്പള്ളില്‍, ജിഹാസ് പുല്ലു കുളങ്ങര, അനിയന്‍കുഞ്ഞ്, അഷറഫ്, അബ്ദുല്‍ സത്താര്‍ അസ്ലമി, ഇര്‍ഷാദ് മുസ് ലിയാര്‍, അബ്ദുല്‍ സലീം മുസ്ലിയാര് തുടങ്ങിയവര്‍ പ്രസംഗിച്ചു. മേഖലാ കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാനായി എം.മഹ്മൂദ് മുസ്ലിയാരെയോഗം ഐക്യകണേഠന തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."