രണ്ടര ലക്ഷം രൂപയുടെ കള്ളനോട്ട് ഉപേക്ഷിക്കപ്പെട്ട നിലയില്‍
തൊടുപുഴ: പീരുമേട് വളഞ്ഞാങ്ങാനത്തിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ രണ്ടര ലക്ഷം രൂപയുടെ കള്ളനോട്ട് കണ്ടെത്തി. പിന്‍വലിച്ച ആയിരത്തിന്റെ നോട്ടുകളാണ് കണ്ടെത്തിയത്. നോട്ട് ബാങ്കില്‍ എത്തിച്ച് പരിശോധിച്ചപ്പോഴാണ് കള്ളനോട്ടാണെന്ന് വ്യക്തമായതെന്ന് പീരുമേട് എസ്. ഐ ചാര്‍ളി തോമസ് അറിയിച്ചു. ഇടുക്കി സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി വി. എന്‍ സജിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പീരുമേട് പൊലിസ് നടത്തിയ തിരച്ചിലിലാണ് നോട്ടുകള്‍ കണ്ടെത്തിയത്. 2,58,000 രൂപയുടെ നോട്ടുകളാണ് കണ്ടെത്തിയത്.
സ്ഥിരമായി മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്ത് നിന്നാണ് നോട്ടുകള്‍ കണ്ടെത്തിയത്. അതേസമയം തിങ്കളാഴ്ച ഉച്ചയ്ക്ക് ഇന്നോവ കാറില്‍ പിന്‍വലിച്ച നോട്ടുകള്‍ കടത്തുന്നതായി പൊലിസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് വാഹന പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. പൊലിസ് പരിശോധനാ വിവരം അറിഞ്ഞ് നോട്ടുകള്‍ ഉപേക്ഷിച്ചതാണോ എന്നും സംശയിക്കുന്നു. കൊടികുത്തി മാടു ചന്തയുമായി ബന്ധപ്പെട്ട് ഏറെക്കാലമായി കള്ളനോട്ട് പ്രചാരത്തിലുണ്ടെന്ന് പറയപ്പെടുന്നു.
കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, പീരുമേട് എന്നിവിടങ്ങളിലെ ബാങ്കുകളില്‍ പതിവായി 1000 രൂപയുടെ കള്ളനോട്ട് എത്താറുണ്ട്. തമിഴ്നാട് കേന്ദ്രീകരിച്ചുള്ള ഇടനിലക്കാരാണ് മാടു കച്ചവടത്തിന്റെ മറവില്‍ കള്ളനോട്ട് എത്തിക്കുന്നതെന്ന് പൊലിസ് സംശയിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."