കൊലപാതകശ്രമം: പ്രതിയായ ക്വട്ടേഷന്‍ സംഘാംഗം അറസ്റ്റില്‍
അങ്കമാലി: കൊലപാതക ശ്രമക്കേസില്‍ പ്രതിയായ ക്വട്ടേഷന്‍ സംഘാംഗത്തെ അങ്കമാലി പൊലിസ് അറസ്റ്റ് ചെയ്തു. തുറവൂര്‍ പയ്യപ്പിള്ളി വീട്ടില്‍ റോണി(30) യെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനവരി 22ന് രാത്രി തുറവൂരില്‍ യുവവ്യാപാരിയായ ജെയിനിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രധാന പ്രതിയാണ്് റോണിയെന്ന് പൊലിസ് പറഞ്ഞു. ജെയിനിനെ കൊല്ലാന്‍ ക്വട്ടേഷന്‍ എടുത്തത് റോണിയാണ്. സംഘത്തിലെ മറ്റുള്ളവരെ പൊലിസ്് നേരത്തെ അറസ്റ്റ്്് ചെയ്തിരുന്നു.
ചാലക്കുടിയില്‍ നിന്നുമാണ് പൊലിസ് ഇയാളെ പിടികൂടിയത്. ജെയിനിനെ കൊല്ലുന്നതിന് 10 ലക്ഷം രൂപയ്ക്ക് റോണി ജെയിനിന്റെ എതിരാളികളില്‍ നിന്നും ക്വട്ടേഷന്‍ എടുത്തിരുന്നതായി പൊലിസറ പറഞ്ഞു.
അഞ്ച് ലക്ഷം രൂപയ്ക്ക് കോതമംഗലം സ്വദേശികള്‍ക്ക് സബ് ക്വട്ടേഷന്‍ നല്‍കിയാണ് റോണി ജയിനിനെ കൊലപ്പെടുത്താനായി ശ്രമിച്ചത്. ജെയിന്‍ സഞ്ചരിച്ചിരുന്ന മോട്ടോര്‍ സൈക്കിളില്‍ കാറിടിപ്പിച്ച് വീഴ്ത്തിയശേഷം ജയിനിനെ കഴുത്തിലും നെഞ്ചിലും കൈകാലുകളിലും 13 ഓളം പ്രാവശ്യം മാരകമായി വെട്ടുകയായിരുന്നു.
ജെയിനിനെ കൊല്ലുന്നതിന് വേണ്ടി പുതുതായി രണ്ടു വാള്‍ പ്രത്യേകം തയ്യാറാക്കിയാണ് ക്വട്ടേഷന്‍ നടപ്പിലാക്കിയത്. തുറവൂരിലെ നിര്‍ധകുടുംബാംഗമായ റോണിക്ക് പരിക്കേറ്റ ജയിനുമായി വിരോധം.
ആലുവ ഡിവൈ.എസ്.പി കെ.ജി ബാബുകുമാര്‍ ചുമതലയേറ്റശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ കണ്ടെത്തുന്നതിനായി അങ്കമാലി പൊലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമുണ്ടാക്കി അന്വേഷണം നടത്തിയതിനെ തുടര്‍ന്നാണ് പ്രതി പിടിയിലായത്.
അങ്കമാലി പൊലിസ് സബ് ഇന്‍സ്‌പെക്ടര്‍ വി.ആര്‍ വിനീഷ്, സബ് ഇന്‍സ്‌പെക്ടര്‍ ജോണ്‍സന്‍, എസ്.സി.പി.ഒ.മാരായ എ.വി.സുരേഷ്, എ.എ.രവിക്കുട്ടന്‍, എ.കെ മുഹമ്മദ് അന്‍സാര്‍, സിപിഒമാരായ ജിസ്‌മോന്‍, ബിനു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."