HOME
DETAILS
MAL
നിലമ്പൂര്‍-പമ്പ ബസ് സര്‍വിസ് റദ്ദാക്കി; കോണ്‍ഗ്രസ് കെ.എസ്.ആര്.ടി.സി സബ് ഡിപ്പോ ഉപരോധിച്ചു
backup
November 25 2016 | 03:11 AM
നിലമ്പൂര്‍: ശബരിമല സീസണ് ആരംഭിച്ചിട്ടും നിലമ്പൂര്‍ സബ് ഡിപ്പോയില്‍ നിന്നും വര്‍ഷങ്ങളായി സര്‍വിസ് നടത്തിവന്നിരുന്ന പമ്പ ബസ് സര്‍വിസ് തുടങ്ങാത്തതില്‍ പ്രതിഷേധിച്ച് നിലമ്പൂര്‍ മുനിസിപ്പല്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിലമ്പൂര്‍ കെ.എസ്.ആര്.ടി.സി സബ്ഡിപ്പോയിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. കെ.പി.സി.സി. സെക്രട്ടറി വി.എ. കരീം ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് പാലോളി മെഹബൂബ് അധ്യക്ഷനായി.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എ. ഗോപിനാഥ്, ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറി കല്ലായി മുഹമ്മദാലി, പി.ടി. ചെറിയാന് സംസാരിച്ചു. പ്രകടനത്തിന് മൂര്‍ഖന്‍ മാനു, ജറീര്‍ ബാബു, ഷിബു പാടിക്കുന്ന്, മൂര്‍ഖന്‍ കുഞ്ഞു, ഗിരീഷ് മോളൂര്‍മഠത്തില്‍, വി.എ ലത്തീഫ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."