HOME
DETAILS
MAL
മെഡിക്കല്‍ കോളജ് റേഡിയോ ഡയഗ്നോസിസ് വിഭാഗത്തില്‍ വൈദ്യുത സംവിധാനം അവതാളത്തില്‍
backup
November 25 2016 | 03:11 AM
കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രി റോഡിയോ ഡയഗ്നോസിസ് വിഭാഗത്തിലെ വൈദ്യുത സംവിധാനം അവതാളത്തിലായി. മൊത്തം 14 സ്വിച്ച് ബോര്‍ഡ് പാനലുള്ളതില് പതിമൂന്നെണ്ണവും ഭിത്തിയില്‍ ഉറപ്പിച്ചു നിര്‍ത്താത്ത നിലയിലാണ്.
സി.ടി സ്കാന്‍, വിവിധ എക്സ്റേകള്‍, കളര്‍ ഡോപ്ലര്‍ ചികിത്സാ ടെസ്റ്റുകള്‍ എന്നിവയ്ക്കായി ദിവസവും നൂറുകണക്കിനാളുകള്‍ റോഡിയോ ഡയഗ്നോസിസ് വിഭാഗത്തില്‍ എത്തുന്നുണ്ട്. ഫാനുകളും ലൈറ്റുകളും ഓണ്‍ ചെയ്യാന്‍ ശ്രമിക്കുന്ന സ്വിച്ച് ബോര്‍ഡ് തൊടുമ്പോള്‍ തന്നെ ഷോക്കേല്‍ക്കുന്നതായി രോഗികളുടെ ബന്ധുക്കള്‍ പറയുന്നു. അപകടരമായ ഈ അവസ്ഥക്ക് അടിയന്തരമായി പരിഹാരം കാണണമെന്ന ആവശ്യം ശക്തമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."