'വരള്‍ച്ച: താല്‍ക്കാലിക തടയണ നിര്‍മിക്കാന്‍ നടപടിവേണം'
മലപ്പുറം: വരള്‍ച്ച രൂക്ഷമാകുന്നതിനു മുന്‍പു ജില്ലയില്‍ ആവശ്യമായ മുഴുവന്‍ സ്ഥലങ്ങളിലും താല്‍ക്കാലിക തടയണ നിര്‍മിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എം.എല്‍.എമാരായ പി. ഉബൈദുള്ള, പി. അബ്ദുല്‍ ഹമീദ് എന്നിവര്‍ ആവശ്യപ്പെട്ടു. താല്‍ക്കാലിക തടയണകള്‍ക്കും ചീര്‍പ്പുകള്‍ക്കുമുള്ള ടെന്‍ഡര്‍ നടപടികള്‍ നവംബര്‍ 28നു പൂര്‍ത്തിയാകുമെന്നും അന്നു മുതല്‍തന്നെ ജോലികള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ജല അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.
കഞ്ഞിപ്പുര-മൂടാല്‍ ബൈപാസിന് സ്ഥലംനല്‍കിയ ഭൂവുടമകള്‍ക്കുള്ള നഷ്ടപരിഹാരം 10 കോടി രൂപ ലഭിച്ചതായും അതു വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കുമെന്നും എ.ഡി.എം അറിയിച്ചു. യോഗത്തില്‍ എം.എല്‍.എമാരെ കൂടാതെ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, ഇ. അഹമ്മദ് എം.പിയുടെ പ്രതിനിധി സലീം കുരുവമ്പലം, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ പ്രതിനിധി അഷ്‌റഫ് കോക്കൂര്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എയുടെ പ്രതിനിധി ഉബൈദ് മാസ്റ്റര്‍, മലപ്പുറം നഗരസഭാധ്യക്ഷ സി.എച്ച് ജമീല, ജില്ലാ പ്ലാനിങ് ഓഫിസറുടെ ചുമതല വഹിക്കുന്ന എന്‍.കെ ശ്രീലത, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."