സംസ്ഥാനത്തെ റോഡുകള്‍ നൂതനസാങ്കേതിക വിദ്യയോടെ നവീകരിക്കും: മന്ത്രി ജി സുധാകരന്
കാസര്‍കോട്: നൂതന സാങ്കേതിക വിദ്യയോടെ സംസ്ഥാനത്തെ റോഡുകള്‍ നവീകരിക്കുകയാണു സര്‍ക്കാറിന്റെ ലക്ഷ്യമെന്നു പൊതുമരാമത്തു മന്ത്രി ജി സുധാകരന്. വിദ്യാനഗര്‍-സീതാംഗോളി റോഡിന്റെയും ഉപ്പള-കനിയാന റോഡിന്റെയും നവീകരണ പ്രവൃത്തി വിദ്യാനഗറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ കാലം പുതിയ നിര്‍മാണം എന്ന തലക്കെട്ടോടെയാണ് പൊതുമരാമത്ത് വകുപ്പ് പ്രവര്‍ത്തികള്‍ നടത്തുന്നത്. ഇതിനായി നൂതനസാങ്കേതിക വിദ്യകള്‍ ഉപയോഗിക്കും. റബര്‍ മിശ്രിതം, പ്ലാസ്റ്റിക് തുടങ്ങിയവയൊക്കെ റോഡ് നിര്‍മാണത്തിനായി ഉപയോഗിക്കും. 85 കോടിയോളം രൂപ ചെലവിട്ട് ഈ റോഡുകള്‍ 13 വര്‍ഷത്തെ ഗ്യാരണ്ടി പിരീഡോടെയാണു നിര്‍മിക്കുന്നത്.
കര്‍ണാടകയുടെ അതിര്‍ത്തിയായ നന്ദാരപ്പദവ് മുതല്‍ തിരുവനന്തപുരത്തിന്റെ തെക്കേയറ്റം വരെ 1200 കി.മീ. നീളത്തില്‍ മലയോരഹൈവേയും തീരദേശ ഹൈവേയും കേരളത്തില്‍ യാഥാര്‍ഥ്യമാവുകയാണെന്നും മന്ത്രി പറഞ്ഞു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷനായി. എല്‍.എ മാരായ പി.ബി അബ്ദുള്‍ റസാഖ്, കെ കുഞ്ഞിരാമന്, ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു, നഗരസഭാ ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിം, കൗണ്‍സലര്‍ കെ സബിത, സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, മുംതാസ് സമീറ, പുഷ്പ അമേക്കള, മാലതി സുരേഷ്, അരുണാജയ, ഭാരതി ജയഷെട്ടി, ഷാഹിന സലീം, കെ.പി സതീഷ് ചന്ദ്രന്, എ ഗോവിന്ദന് നായര്‍, എം അനന്തന് നമ്പ്യാര്‍, ഹരീഷ് ബി നമ്പ്യാര്‍, എം സുബൈര്‍, റോഡ്സ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി മാനേജിംഗ് ഡയറക്ടര്‍ എം പെണ്ണമ്മ സംസാരിച്ചു. ചീഫ് ഓപറേറ്റിങ് ഓഫിസര്‍ ജെയ്ക് ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."