പൂവാര്‍ മേഖലയിലും ദുരിതം
പുവാര്‍: മഴ ശക്തമായതോടെ തീരദേശം കടല്‍ക്ഷോഭത്തിന് വഴി മാറുകയാണ്. ഇന്നലെ തുടര്‍ച്ചയായി പെയ്ത മഴയില്‍ തീരപ്രദേശത്ത് വെളളക്കെട്ട് രൂക്ഷമാകുകയും ചെയ്തു. മഴ ശക്തി പ്രാപിച്ചതോടെ വെളളം കടലിലേയ്ക്ക് ഒഴുക്കിവിടുന്ന ജോലിയും തടസപ്പെട്ടു. നെയ്യാറ്റിന്‍കര, വിഴിഞ്ഞം, പുവാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും എത്തിയ ഫയര്‍ ഫോഴ്‌സ് അധികൃതര്‍ വെളളം പമ്പു ചെയ്ത് നീക്കുന്നുണ്ടെങ്കിലും കാര്യം വിജയത്തിലേയ്ക്കല്ല നീങ്ങുന്നത്. പുവാര്‍ മുതല്‍ അടിമലത്തുറ വരെയുളള പ്രദേശം ഇന്നലെ പെയ്ത ശക്തമായ മഴയില്‍ വെളള ക്കെട്ടിലാവുകയാണുണ്ടായത്. കൊച്ചുതുറ സെന്റ് ആന്റണീസ് എല്‍.പി.എസില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ദുരിതാശ്വാസ ക്യാംപ് തുറന്നു കഴിഞ്ഞു. വ്യഴാഴ്ച വരെ മാത്രം 192 കുടുംബങ്ങളില്‍ നിന്നായി 545 ളം പേര്‍ ക്യാംപിലെത്തിയിട്ടുളളതായി പറയുന്നു. പുല്ലുവിള, കൊച്ചുതുറ, പളളം, കരുംകുളം പ്രദേശങ്ങളിലെ വെളളക്കെട്ടും മാലിന്യവും കാരണം ഇവിടെ പകര്‍ച്ച വ്യാധി ഭീഷണിയിലാണ്. വേലിയേറ്റത്തിന്റെ ഫലമായി കടലില്‍ നിന്നും വലിയ തോതില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കരയിലേയ്ക്ക് അടിഞ്ഞതും മഴ വെളളത്തോടൊപ്പം ഒഴികിയെത്തിയ മത്സ്യത്തിന്റെയും മാംസത്തിന്റെയും അവശിഷ്ടങ്ങളും വന്‍ തോതില്‍ വീടുകള്‍ക്കു ചുറ്റും അടിഞ്ഞുകൂടിയതുമാണ് പകര്‍ച്ചവ്യാധി ഭീഷണിക്ക് കാരണം. വെളളക്കെട്ട് പ്രദേശങ്ങളില്‍നിന്ന് കടലിലേയ്ക്ക് വെളളം ഒഴുകിയിരുന്ന അഴുക്ക് ചാലുകള്‍ മണ്ണ് മൂടിയതാണ് വെളളക്കെട്ടുണ്ടാകാന്‍ മുഖ്യകാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."