HOME
DETAILS
MAL
സഹകരണമേഖലയിലെ വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു; മാര്‍ച്ച് 31 വരെ ജപ്തി നടപകള്‍ ഉണ്ടാവില്ല
backup
November 30 2016 | 06:11 AM
തിരുവനന്തപുരം: നോട്ട് അസാധുവക്കിയതോടെ പ്രതിസന്ധിയിലായ സഹകരണമേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചു. ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മാര്‍ച്ച് 31 വരെയാണ് മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്നത്. ഇക്കാലയളവില്‍ ജപ്തി നടപടികള്‍ ഉള്‍പ്പെടെയുള്ളവ ഉണ്ടാകില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
പിന്‍വലിച്ച 500, 1000 രൂപ നോട്ടുകള്‍ മാറ്റി നല്‍കാനുള്ള അനുമതി സഹകരണ ബാങ്കുകള്‍ക്ക് നിഷേധിച്ചതിനെ തുടര്‍ന്നാണ് സഹകരണ ബാങ്കുകളില്‍ പ്രതിസന്ധി ഉടലെടുത്തത്. അതിനാല്‍ പഴയ നോട്ടുകള്‍ സഹകരണ ബാങ്കുകളില്‍ നിക്ഷേപിക്കാനോ വായ്പകള്‍ തിരിച്ചടയ്ക്കാനോ ഇടപാടുകാര്‍ക്ക് കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് വായ്പകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."