HOME
DETAILS
MAL
ബേപ്പൂര്‍ മേഖലയില്‍ കുടിവെള്ള അപേക്ഷകള്‍ 20 മുതല്‍ സ്വീകരിക്കും
backup
December 05 2016 | 22:12 PM
ഫറോക്ക്: ബേപ്പൂര്‍ മേഖലയില്‍ ആദ്യഘട്ട വിതരണത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത് ഇരുപതു മുതല്‍ ആരംഭിക്കും. വി.കെ.സി മമ്മദ്കോയ എം.എല്‍.എ വിളിച്ചുചേര്‍ത്ത വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. അപേക്ഷകള്‍ സ്വീകരിക്കുന്നതിനു സോണല്‍ ഓഫിസില്‍ സൗകര്യമൊരുക്കും. ജലവിതരണ പൈപ്പുകള്‍ സ്ഥാപിച്ചു വെള്ളമെത്തിയ പ്രദേശങ്ങളിലെല്ലാം ആദ്യഘട്ടത്തില്‍ കണക്ഷന് നല്‍കും. ഇവരില്‍ നിന്നാണ് ആദ്യം അപേക്ഷകള്‍ സ്വീകരിക്കുക. അതേസമയം ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ ജപ്പാന് കുടിവെള്ള വിതരണം ആരംഭിക്കുന്നതിനു നടപടിയായി.
ചെറുവണ്ണൂര്‍, നല്ലളം മേഖലയില്‍ മോഡേണ്‍, കൊളത്തറ, നല്ലളം എന്നിവിടങ്ങളില്‍ 20നു പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തി ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."