HOME
DETAILS

പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡ് അടച്ചിടല്‍; ജനം ദുരിതത്തില്‍

  
backup
December 06, 2016 | 12:18 AM

%e0%b4%aa%e0%b4%af%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%b4%e0%b4%af-%e0%b4%ac%e0%b4%b8%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d-2

പയ്യന്നൂര്‍: ഓവുചാല്‍ നിര്‍മാണത്തിന്റെ ഭാഗമായി പയ്യന്നൂര്‍ പഴയ സ്റ്റാന്‍ഡ് അടച്ചിട്ടതോടെ നഗരത്തിലെത്തുന്ന ജനങ്ങള്‍ കടുത്ത ദുരിതത്തിലായി. അതിനിടെ ഗതാഗത പ്രശ്‌നങ്ങളും രൂക്ഷമായി. വിവിധ ഭാഗങ്ങളിലേക്കു പോകേണ്ടണ്ടവര്‍ ബസുകള്‍ എവിടെയുണ്ടണ്ടാകുമെന്നറിയാതെ കുഴങ്ങി. രാവിലെയും വൈകുന്നേരവും തിരക്കു പിടിച്ച സമയത്ത് പ്രശ്‌നം രൂക്ഷമായി.
നഗരത്തിലെ ഓവുചാല്‍ നിര്‍മാണത്തിന്റെ ഭാഗമായി ഞായറാഴ്ച മുതലാണ് സ്റ്റാന്‍ഡ് അടച്ചിട്ടത്. അവധി ദിവസമായതിനാല്‍ ആദ്യദിനം വലിയ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നില്ലെങ്കിലും ഇന്നലെ മുതല്‍ സ്ഥിതി മാറി. വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ബസുകള്‍ പഴയ സ്റ്റാന്‍ഡ് പരിസരത്ത് യാത്രക്കാരെ ഇറക്കിയ ശേഷം ബൈപ്പാസ് വഴി നഗരസഭാ സ്റ്റേഡിയത്തിലേക്കു പോകും.
ഇവിടുന്നാണ് പിന്നീട് പഴയ സ്റ്റാന്‍ഡ് വഴി സര്‍വിസ് നടത്തുന്നത്. യാത്രക്കാരെല്ലാം നിലവില്‍ സ്റ്റാന്‍ഡിനോടു ചേര്‍ന്നുള്ള പൊലിസ് എയ്ഡ് പോസ്റ്റിനു സമീപത്താണ് ബസ് കാത്തുനില്‍ക്കുന്നത്. കണ്ണൂര്‍, കാസര്‍കോടു ഭാഗത്തു നിന്നുള്ള ബസുകള്‍ പുതിയ സ്റ്റാന്‍ഡിലെത്തി തിരിച്ചു പോകും.
ബി.കെ.എം ജങ്ഷനു സമീപത്ത് നിന്നു ബസ് സ്റ്റാന്‍ഡ് ഭാഗത്തേക്കുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ടണ്ട്. ഗതാഗത നിയന്ത്രണത്തിന് അധിക പൊലിസിനെയും നഗരത്തില്‍ വിന്യസിച്ചിട്ടുണ്ടണ്ട്. ഇതെല്ലാമാണെങ്കിലും നഗരത്തില്‍ ഗതാഗതം സ്തംഭിക്കുന്നുണ്ടണ്ട്.
ഈ മാസം 20 വരെയാണു ബസ് സ്റ്റാന്‍ഡ് അടച്ചിടുന്നത്. രാത്രിയിലും ജോലി ചെയ്ത് പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തിയാക്കാനാണു തീരുമാനം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മലര്‍ന്ന് കിടന്ന് തുപ്പിയാല്‍ നമ്മുടെ മുഖത്തെ വീഴൂ...'; കോണ്‍ഗ്രസിലെ തര്‍ക്കത്തില്‍ കെ.സി ജോസഫ്

Kerala
  •  4 days ago
No Image

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ആറുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; കൊല്ലം സ്വദേശി അറസ്റ്റിൽ

Kerala
  •  4 days ago
No Image

'പിണറായി വിജയൻ പ്രതിപക്ഷ നേതാവാകരുത് '; ആഞ്ഞടിച്ച് കേരള കോൺഗ്രസ് (എം)

Kerala
  •  4 days ago
No Image

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിൽ: കുതിരക്കച്ചവട ഭീതിയിൽ കോൺഗ്രസ് എം.എൽ.എമാരെ ഹൈദരാബാദിലേക്ക് മാറ്റി

National
  •  4 days ago
No Image

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; കൊച്ചിയില്‍ മോഡലിന്റെ പരാതിയില്‍ സഹസംവിധായകനെതിരെ കേസ്

Kerala
  •  4 days ago
No Image

ഭരണം ഉറപ്പിക്കാൻ രണ്ട് സീറ്റുകൾ : വിസികെയുടെ പിന്തുണ തേടി വിജയ്, പകരം ഉപമുഖ്യമന്ത്രി സ്ഥാനം ചോദിച്ച് തിരുമാവളവൻ

National
  •  4 days ago
No Image

'ആദ്യം പിന്തുണ ഉറപ്പിക്കൂ, എന്നിട്ടാവാം രാജ്ഭവൻ യാത്ര'; വിജയിയെ പരിഹസിച്ച് ഡി.എം.കെ

National
  •  4 days ago
No Image

കണ്ണൂരിൽ ഐജി ഓഫീസിന് മുന്നിൽ നിർത്തിയിട്ട പൊലിസ് ജീപ്പ് മോഷ്ടിച്ചു; പെട്രോളടിച്ച് തട്ടുകടയിൽ ചായ കുടിച്ചിരിക്കെ കള്ളനെ പൊലിസ് പിടികൂടി

Kerala
  •  5 days ago
No Image

നെല്ല് നൽകി, പക്ഷേ പണമില്ല; സപ്ലൈകോ കുടിശ്ശിക 785 കോടി: കടക്കെണിയിൽ കർഷകർ, ഇനി പ്രതീക്ഷ പുതിയ സർക്കാരിൽ

Kerala
  •  5 days ago
No Image

ജോലിസ്ഥലത്ത് കുഴഞ്ഞുവീണു; ദുബൈയിൽ മലയാളി യുവാവ് അന്തരിച്ചു

uae
  •  5 days ago