HOME
DETAILS

കാര്‍ഷികമേഖലയിലെ കോര്‍പറേറ്റ്‌വല്‍കരണം തടയും: മുഖ്യമന്ത്രി

  
backup
December 06, 2016 | 2:26 AM

%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%95%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa

തിരുവനന്തപുരം: കാര്‍ഷികമേഖലയില്‍ ബഹുരാഷ്ട്ര കമ്പനികളുടെയും കുത്തകകളുടെയും കടന്നുകയറ്റം തടയുമെന്നും നമ്മുടെ ഉല്‍വന്നങ്ങളുടെ റോയല്‍റ്റി കര്‍ഷകര്‍ക്കു തന്നെ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ . കഴിഞ്ഞ അഞ്ച് ദിവസമായി തിരുവനന്തപുരം കനകക്കുന്നില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര കാര്‍ഷിക ശില്പശാലയുടെ (വൈഗ) സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ ഗവേഷണ സ്ഥാപനങ്ങളിലും മറ്റുമുള്ള സാങ്കേതികവിദ്യകള്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നതിനുള്ള എല്ലാ വിധ സഹായവും ചെയ്യുന്നതിനു സര്‍ക്കാര്‍ സന്നദ്ധമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കര്‍ഷകരും യുവജനങ്ങളും കൃഷിയിലേക്ക് കടന്നു വരണമെങ്കില്‍ കൃഷി ലാഭകരമാകണം. കാര്‍ഷികോത്പന്ന സംസ്‌കരണവും മൂല്യവര്‍ദ്ധനവും അതിനുള്ള ഏറ്റവും നല്ല വേദിയാണ്. പ്രകൃതി സംരക്ഷണവും പരിസ്ഥിതിസംരക്ഷണവും അടിസ്ഥാനമാക്കിയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് നാം മുന്‍ തുക്കം നല്‍കേണ്ടത്. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഹരിത കേരളം പദ്ധതിയില്‍ ഇത്തരത്തിലുള്ള ഒരു സുസ്തിര വികസനമാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ കാര്‍ഷികോല്‍പന്നങ്ങള്‍ 20 മുതല്‍ 30 ശതമനം വരെയെങ്കിലും മൂല്യവര്‍ധനവ് നടത്തി കര്‍ഷകരെയും യുവജനങ്ങളെയും ഈ മേഖലയില്‍ പിടിച്ചു നിര്‍ത്തുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷനായ കൃഷിവകുപ്പ് മന്തി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. കാര്‍ഷിക സംരംഭങ്ങള്‍ തുടങ്ങുന്നതിനു വ്യവസായ വകുപ്പില്‍ നിന്നും എല്ലാവിധ പിന്‍തുണയും നല്‍കുമെ വ്യവസായവകുപ്പ് മന്ത്രിഎ.സി. മൊയ്തീന്‍ പറഞ്ഞു.
മികച്ച ഐ. സി. എ ആര്‍ സ്ഥാപനത്തിനുള്ള പ്രദര്‍ശന പുരസ്‌കാരം കേരള കാര്‍ഷികസര്‍വ്വകലാശാല (ഒന്നാം സ്ഥാനം)ക്കും സി .ടി .സി. ആര്‍ .ഐ (രണ്ടാം സ്ഥാനം)ക്കും കൈമാറി. സര്‍ക്കാര്‍ സ്ഥാപനത്തിനുള്ള പുരസ്‌കാരം തിരുവനന്തപുരം ജില്ലാ കൃഷി ഓഫിസും കൊല്ലം ജില്ലാ കൃഷി ഓഫിസും കരസ്ഥമാക്കി. ചടങ്ങില്‍ കെ മുരളീധരന്‍. എം.എല്‍.എ, കര്‍ഷികസര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. പി. രാജേന്ദ്രന്‍, വാര്‍ഡ് കൗണ്‍സിലര്‍ പാളയം രാജന്‍ എന്നിവര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൂര്യാതപം: സംസ്ഥാനത്ത് ഒരു മരണം കൂടി, മരിച്ചത് മലപ്പുറം കൊണ്ടോട്ടി സ്വദേശി

Kerala
  •  a month ago
No Image

അമേരിക്കന്‍ പാസ്‌പോര്‍ട്ടിലും ട്രംപ്; ചരിത്രത്തിലാദ്യമായി സിറ്റിങ് പ്രസിഡന്റിന്റെ ചിത്രവും ഒപ്പുമുള്ള പാസ്‌പോര്‍ട്ട് വരുന്നു

International
  •  a month ago
No Image

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് വൈദ്യുതി മന്ത്രി; ഓവര്‍ ലോഡ് വരുമ്പോള്‍ ഡ്രിപ്പാകുന്നതെന്ന്

Kerala
  •  a month ago
No Image

കേരളത്തില്‍ ഭരണമാറ്റമോ...തുടര്‍ച്ചയോ...,; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇന്ന് 

Kerala
  •  a month ago
No Image

പെരിയാര്‍ വാലി കനാലില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ച സംഭവം: മരണസംഖ്യ മൂന്നായി; വിടപറഞ്ഞ് എമില്‍ സുനിലും

Kerala
  •  a month ago
No Image

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികളെ ഉപയോഗിച്ച നടന്‍ വിജയ്‌ക്കെതിരെ ബാലാവകാശ കമ്മിഷനില്‍ പരാതി

Kerala
  •  a month ago
No Image

കടിച്ച പാമ്പിനെ പിടിച്ച് കുപ്പിയിലാക്കി യുവാവ് ആശുപത്രിയില്‍

Kerala
  •  a month ago
No Image

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: അമ്മയെ ഭിത്തിയിലെറിഞ്ഞു, സഹോദരനെ ശ്വാസംമുട്ടിച്ചു; സജിയുടെ കുറ്റസമ്മതമൊഴി പുറത്ത്

Kerala
  •  a month ago
No Image

നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപിന് ഇന്ന് തുടക്കം

Kerala
  •  a month ago
No Image

വൈദ്യുതിക്കായി നെട്ടോട്ടം; അപ്പോഴും ചെങ്കുളം പദ്ധതിക്ക് പച്ചക്കൊടിയില്ല 

Kerala
  •  a month ago