HOME
DETAILS

സ്‌നേഹത്തിന്റെ പ്രതീകം: രാഷ്ട്രപതി

  
backup
December 07, 2016 | 12:43 AM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a8%e0%b5%87%e0%b4%b9%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%80%e0%b4%95%e0%b4%82


ന്യൂഡല്‍ഹി: സ്‌നേഹത്തിന്റെ വലിയൊരു പ്രതീകമായിരുന്നു ജയലളിത. ലക്ഷക്കണക്കിന് ജനങ്ങള്‍ അവരെ സ്‌നേഹിച്ചിരുന്നു. തമിഴ്‌നാടിന്റെ പുരോഗതിക്കായി ശ്രമിച്ചിരുന്ന അവരെ എക്കാലവും ജനങ്ങള്‍ ഓര്‍മിക്കും.
നരേന്ദ്രമോദി (പ്രധാനമന്ത്രി)
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയൊരു വിടവാണ് ജയലളിതയുടെ നിര്യാണത്തോടെയുണ്ടായിരിക്കുന്നത്. ജനങ്ങളുമായുള്ള അവരുടെ ബന്ധം, പാവങ്ങള്‍ക്കായി അവര്‍ നടപ്പാക്കിയ ക്ഷേമപദ്ധതികള്‍, സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളെല്ലാം അവരുടെ ദീര്‍ഘവീക്ഷണത്തിന്റെ തെളിവായിരുന്നു. ജയലളിതയുടെ നിര്യാണത്തില്‍ തമിഴ് ജനതക്കൊപ്പം താനും പങ്കുചേരുന്നു.
സോണിയാഗാന്ധി (കോണ്‍ഗ്രസ് അധ്യക്ഷ)
ദേശീയ രാഷ്ട്രീയത്തില്‍ അത്യുന്നതങ്ങളില്‍ നിലകൊള്ളുന്ന വ്യക്തിത്വമായിരുന്നു ജയലളിത. ജനങ്ങള്‍ അതിരറ്റ് സ്‌നേഹിച്ച അമ്മയുടെ നിര്യാണത്തില്‍ താനും കുടുംബവും അഗാധദുഃഖം രേഖപ്പെടുത്തുന്നു. ജീവിതത്തില്‍ ഒരിക്കല്‍പോലും അവര്‍ ഒന്നിനേയും ഭയപ്പെട്ടിരുന്നില്ല. രോഗത്തെപോലും അതിജീവിക്കാന്‍ അവര്‍ സഹനസമരത്തിലായിരുന്നുവെന്ന് അവരുടെ നിശ്ചയദാര്‍ഢ്യത്തിന് തെളിവാണ്.
രാഹുല്‍ ഗാന്ധി (കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍)
രാജ്യത്തിന് വലിയൊരു നേതാവിനെയാണ് നഷ്ടമായത്. സ്ത്രീകള്‍, കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍, പാര്‍ശ്വവത്കരിക്കപ്പെട്ട ജനങ്ങള്‍ എന്നിവരുടെയെല്ലാം സ്വപ്നമായിരുന്നു ജയലളിത. ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് അവരുടെ പ്രതീക്ഷയാണ് ജയലളിതയുടെ മരണത്തോടെയുണ്ടായിരിക്കുന്നത്.
ജസ്റ്റിസ് പി.സദാശിവം (ഗവര്‍ണര്‍)
സമകാലിക ഭാരതം കണ്ട വനിതാ രാഷ്ട്രീയ നേതാക്കളില്‍ ഏറ്റവും പ്രഗത്ഭയായ ജയലളിതയുടെ വിയോഗത്തില്‍ അഗാധ ദുഃഖം രേഖപ്പെടുത്തുന്നു. മികവുറ്റ ഭരണാധികാരിയുടെ ദൃഢനിശ്ചയവും മനുഷ്യസ്‌നേഹിയുടെ അനുകമ്പയും ഒരുപോലെ ഒത്തിണങ്ങിയ വ്യക്തിത്വമായിരുന്നു ജയലളിതയുടേത്.
പിണറായി വിജയന്‍ (മുഖ്യമന്ത്രി)
തിരുവനന്തപുരം: ഇന്ത്യ കണ്ടണ്ട അസാധാരണത്വമാര്‍ന്ന രാഷ്ട്രീയ പ്രതിഭയായിരുന്നു ജയലളിതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്യാദൃശമായ നേതൃപാടവം, അത്യപൂര്‍വമായ ഭരണനൈപുണ്യം എന്നിവ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ജയലളിതയെ വേറിട്ട വ്യക്തിത്വത്തിന്റെ ഉടമയാക്കി.
എ.കെ ആന്റണി (മുതിര്‍ന്ന കോണ്‍. നേതാവ്)
ഇന്ത്യകണ്ട ജനകീയ മുഖ്യമന്ത്രിമാരില്‍ ഏറ്റവും മുന്‍പന്തിയിലാണ് ജയലളിതയുടെ സ്ഥാനം. തമിഴ്‌നാട്ടില്‍ ജീവിക്കുന്ന കേരളീയര്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തുന്നതില്‍ ഏറ്റവും കൂടുതല്‍ താത്പ്പര്യം കാണിച്ച തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്നു അവര്‍.
രമേശ് ചെന്നിത്തല (പ്രതിപക്ഷ നേതാവ്)
പരിണിതപ്രജ്ഞയും ആജ്ഞാശക്തിയുമുള്ള ഭരണാധികാരിയായിരുന്നപ്പോഴും ജയലളിത ജനലക്ഷങ്ങള്‍ക്കു പ്രിയങ്കരിയുമായിരുന്നു. ചുരുക്കം നേതാക്കള്‍ക്കേ ജനമനസ് ഇത്രത്തോളം കവരാന്‍ കഴിയുകയുള്ളൂ. തമിഴ്‌നാടിന്റെ പുരോഗതിക്ക് അവര്‍ നല്‍കിയ സംഭാവന നിസ്തുലമാണ്.
കുഞ്ഞാലിക്കുട്ടി (പ്രതിപക്ഷ ഉപനേതാവ്)
രാഷ്ട്രീയത്തിലെ വീഴ്ചകളില്‍ പതറാതെ ഒരു ഫീനിക്‌സ് പക്ഷിയെ പോലെ ഉയര്‍ന്നുവന്ന് തമിഴ് ജനതയുടെ മുഴുവന്‍ പ്രതീക്ഷയായി മാറിയ സമുന്നത നേതാവായിരുന്നു ജയലളിത.
എം. കരുണാനിധി (തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി)
ജയലളിതയുടെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. അവരെ സ്‌നേഹിക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ മനസില്‍ എന്നും അവര്‍ ഉണ്ടായിരിക്കും.
മമതാ ബാനര്‍ജി (ബംഗാള്‍ മുഖ്യമന്ത്രി )
ധീരവും ശക്തവും നിലപാടുകള്‍ക്കും കാര്യശേഷിക്കുമൊപ്പം ജനസൗഹൃദവും പുലര്‍ത്തിയിരുന്ന നേതാവായിരുന്നു ജയലളിത. അമ്മ എക്കാലവും ജനങ്ങളുടെ മനസില്‍ ജീവിക്കും.
അരവിന്ദ് കെജ്്‌രിവാള്‍ (ഡല്‍ഹി മുഖ്യമന്ത്രി)
പ്രശസ്തയായ രാഷ്ട്രീയനേതാവ്, ഭരണതന്ത്രജ്ഞ എന്നീ നിലകളില്‍ നിലകൊണ്ട ജയലളിതയുടെ നിര്യാണത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നു.
എം.കെ സ്റ്റാലിന്‍ (ഡി.എം.കെ നേതാവ് )
ജയലളിതയുടെ നിര്യാണത്തില്‍ അഗാധ ദുഃഖം രേഖപ്പെടുത്തുന്നു. അവരുടെ വേര്‍പാട് പാര്‍ട്ടിക്കും പാര്‍ട്ടി അനുഭാവികള്‍ക്കും വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓസ്‌ട്രേലിയയും കാൽചുവട്ടിലാക്കി; പുത്തൻ ചരിത്രം സൃഷ്ടിച്ച് രോഹിത് ശർമ്മ

Cricket
  •  15 days ago
No Image

അജ്മാനില്‍ സാധാരണക്കാര്‍ക്കായി ഫ്രീ ഹോള്‍ഡ് ലാന്‍ഡ് പദ്ധതി പരിചയപ്പെടുത്തി മലയാളി സംരംഭകര്‍

uae
  •  15 days ago
No Image

ശബരിമല സ്വർണക്കൊള്ള:  മുരാരി ബാബു അറസ്റ്റിൽ 

Kerala
  •  15 days ago
No Image

മുനമ്പം: നിയമോപദേശം കാത്ത് വഖ്ഫ് ബോർഡ്

Kerala
  •  15 days ago
No Image

ന്യൂനമര്‍ദം ശക്തിയാര്‍ജിക്കുന്നു; സംസ്ഥാനത്ത് മഴ തുടരും, ഇടിമിന്നലിനും സാധ്യത 

Environment
  •  15 days ago
No Image

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പിണറായി വിജയന്‍ ഒമാനില്‍; കേരളാ മുഖ്യമന്ത്രിയുടെ ഒമാന്‍ സന്ദര്‍ശനം 26 വര്‍ഷത്തിന് ശേഷം 

oman
  •  15 days ago
No Image

ദിനേന ഉണ്ടാകുന്നത് 100 ടണ്ണില്‍ അധികം കോഴി മാലിന്യം; സംസ്‌കരണ ശേഷി 30 ടണ്ണും - വിമര്‍ശനം ശക്തം

Kerala
  •  15 days ago
No Image

വഖ്ഫ് സ്വത്ത് രജിസ്‌ട്രേഷന്‍: സമസ്തയുടെ ഹരജി 28ന് പരിഗണിക്കും

Kerala
  •  15 days ago
No Image

ബഹ്‌റൈനില്‍ മാരക ഫ്‌ളു വൈറസ് പടരുന്നു; താമസക്കാര്‍ക്ക് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം

bahrain
  •  15 days ago
No Image

ഡല്‍ഹി മുഖ്യമന്ത്രിയുടെ ദീപാവലി വിരുന്നില്‍നിന്ന് ഉര്‍ദു മാധ്യമപ്രവര്‍ത്തകരെ മാറ്റിനിര്‍ത്തി

National
  •  15 days ago