HOME
DETAILS
MAL
ഹരിതകേരളം ജനങ്ങള്‍ ഏറ്റെടുത്തു നടപ്പാക്കും: മന്ത്രി എ.കെ.ബാലന്
backup
December 09 2016 | 04:12 AM
തിരുവനന്തപുരം: ജലസ്രോതസുകള്‍ മാലിന്യമുക്തമാക്കി ശുദ്ധജലം ലഭ്യമാക്കാനും ജൈവകൃഷി പ്രോത്സാഹിപ്പിച്ച് കാര്‍ഷികരംഗത്തെ സ്വയംപര്യാപ്തമാക്കാനും ഹരിതകേരളം പദ്ധതി ജനങ്ങള്‍ ഏറ്റെടുത്തു നടപ്പാക്കുമെന്ന് പട്ടികജാതി- പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലന് പറഞ്ഞു.
ഹരിതകേരളം തിരുവനന്തപുരം നഗരസഭാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചിറക്കുളം കോളനിയില്‍ നടന്ന ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മേയര്‍ വി.കെ. പ്രശാന്ത്, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, വാര്‍ഡ് കൗണ്‍സിലറും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ വഞ്ചിയൂര്‍ പി. ബാബു, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ. ശ്രീകുമാര്‍ എന്നിവര്‍ സംബന്ധിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."