പൊന്നാനി മോഡല്‍' മണല്‍ ഖനനം: തൊഴിലാളി രജിസ്‌ട്രേഷന്‍ തുടങ്ങി
'
പൊന്നാനി: പൊന്നാനി മോഡല്‍ മണല്‍ ഖനനത്തിനു തൊഴിലാളികള്‍ക്കുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു. ഈ മാസം 13വരെയാണ് രജിസ്‌ട്രേഷന്‍. രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്കു മണലെടുപ്പ് ആരംഭിക്കും.
തുറമുഖ വകുപ്പിന് കീഴിലുള്ള പൊന്നാനിയിലെ കടവുകളില്‍നിന്നാണ് മണലെടുപ്പ് പുനരാരംഭിക്കുന്നത്. പൊന്നാനി നഗരസഭ, പുറത്തൂര്‍ പഞ്ഞായത്ത് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന തുറമുഖ വകുപ്പിന്റെ കടവുകളില്‍നിന്നാണ് മണലെടുപ്പ് നടക്കുക. വര്‍ഷങ്ങളായി ഇതു മുടങ്ങിക്കിടക്കുകയാണ്. മണലെടുക്കുന്നതിനുള്ള തൊഴിലാളിയുടെ കൂലിയും നഗരസഭയുടെ വിഹിതവും സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിട്ടുണ്ട്. ഒരു ടണ്‍ മണലിനു പന്ത്രണ്ടായിരം രൂപയില്‍ താഴെയാണ് ഉപഭോക്താവിനു വില വരിക. നിലവില്‍ മുപ്പതിനായിരം രൂപ വിലയുണ്ടായിരുന്ന മണലാണ് കുറഞ്ഞ തുകയ്ക്കു ലഭിക്കുന്നത്.
ഒരു ടണ്‍ മണലിന്റെ 35 വിലയില്‍ ശതമാനം തുറമുഖ വകുപ്പിനു ലഭിക്കും. ഇതില്‍ 15 ശതമാനം പൊന്നാനി നഗരസഭക്കു ലഭിക്കും. നേരത്തേ നഗരസഭയുടെ കടവുകള്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് 14 ശതമാനം വരുമാനമാണ് നഗരസഭയ്ക്ക് ലഭിച്ചിരുന്നത്. നഗരസഭയ്ക്കു കീഴിലെ 12 മണല്‍ കടവുകളിലായി 440 അംഗീകൃത മണല്‍ തൊഴിലാളികള്‍ക്കാണ് ഇതോടെ തൊഴില്‍ ലഭിക്കുക.
ഇവര്‍ക്കു പുറമേ മറ്റു തൊഴിലാളികളെക്കൂടി ഉള്‍പ്പെടുത്തിയാണ് കടവുകള്‍ പ്രവര്‍ത്തിക്കുക. പുറത്തൂര്‍ പഞ്ചായത്തിനു കീഴിലെ എട്ടു മണല്‍ കടവുകളിലും അംഗീകൃത മണല്‍ തൊഴിലാളികള്‍ക്കാണ് തൊഴില്‍ ലഭിക്കുക. തൊഴിലാളികളുടെ ഇന്‍ഷുറന്‍സ് പരിരക്ഷ, മണല്‍ കൊണ്ടുപോകുന്നതിനുള്ള ചെലവ്, വൈദ്യുതിച്ചെലവ് എന്നിവ തുറമുഖ വകുപ്പില്‍നിന്നു മണലെടുക്കുന്ന സ്വകാര്യ കമ്പനി നേരിട്ട് വഹിക്കും.
തൊഴിലാളിക്ക് കൂലിയിനത്തില്‍ പ്രതിധിനം 565 രൂപ നല്‍കും. ഉപ്പുമണല്‍ കുറ്റിപ്പുറത്തെ പ്രൊസസിങ് യൂനിറ്റില്‍നിന്നു ശുദ്ധീകരിച്ചാണ് ഉപഭോക്താവിന് നല്‍കുക. പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാണ് മണല്‍ വില്‍പന നടത്തുക. മണല്‍പാസ് ഹോളോഗ്രാം ചെയ്തു നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."