HOME
DETAILS

ശബരിമല തീര്‍ഥാടകരുടെ കാറും അരിലോറിയും കൂട്ടിയിടിച്ച് എട്ടു പേര്‍ക്ക് പരുക്ക്

  
backup
December 09, 2016 | 8:36 PM

%e0%b4%b6%e0%b4%ac%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%b2-%e0%b4%a4%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%be%e0%b4%9f%e0%b4%95%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b4%be%e0%b4%b1



പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന മാരുതി കാറും എതിരേ വന്ന ലോറിയും കൂട്ടിയിടിച്ച് എട്ടുപേര്‍ക്ക് പരുക്ക്.
കൊല്ലം കോവൂര്‍ വിശാഖത്തില്‍ ജയകുമാര്‍(50), മകന്‍ അഭിജിത്ത്(18), പ്രസന്ന വിലാസത്തില്‍ ആര്‍ദ്ര(എട്ട്), നന്ദനത്തില്‍ അനന്തു(14), സഹോദരന്‍ ആദിത്യന്‍ (ഏഴ്), വയല നന്ദനത്തില്‍ വിജയന്‍(44), ചരുവിള പുത്തന്‍വീട്ടില്‍ അനില്‍(41),  വിശാഖത്തില്‍ അജിത്(22) എന്നിവര്‍ക്കാണ് പരുക്ക്.
ഗുരുതരമായ പരുക്കേറ്റ ആര്‍ദ്രയെയും അഭിജിത്തിനെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജയകുമാറിനെ പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയിലും മറ്റ് മൂന്ന് പേരെ പത്തംനതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ ഇവരെയും വൈകിട്ടോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവരുടെ തലയ്ക്കും കൈകാലുകള്‍ക്കുമാണ് പരിക്കധികവും.
ഇന്നലെ ഉച്ചക്ക് 2.30ന് മൈലപ്ര പള്ളിപ്പടി കവലക്ക് സമീപമാണ് അപകടം. ദര്‍ശനം കഴിഞ്ഞ് മടങ്ങി വരവേയായിരുന്നു അപകടം. റാന്നി ഭാഗത്തേക്ക് പോകുകയായിരുന്ന അരി നിറച്ച ലോറിയുമായാണ് കാര്‍ കുട്ടിയിടിച്ചത്. അപകടം നടന്ന ഉടന്‍ നാട്ടുകാരും പൊലിസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. അപകടത്തെ തുടര്‍ന്ന് ഈ റൂട്ടില്‍ ഏറെ നേരം ഗതാഗത തടസവും ഉണ്ടായി. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മധ്യപ്രദേശിൽ ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി സർക്കാർ; തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് 

National
  •  9 days ago
No Image

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; നാലുപേർ നീന്തി രക്ഷപ്പെട്ടു

Kerala
  •  9 days ago
No Image

വിമർശകരുടെ വായടപ്പിച്ച് രോഹിത്തിന്റെ മാസ്സ് തിരിച്ചുവരവ്; ലോർഡ്സിൽ ഇതിഹാസങ്ങളെ മറികടന്ന് 'ഹിറ്റ്മാൻ' ഷോ!

Football
  •  9 days ago
No Image

ഫൈനലിൽ മെസ്സിയെ കാത്തിരിക്കുന്നത് റെക്കോർഡുകളുടെ പൂരം; ഫുട്ബോൾ ചരിത്രം മാറ്റിമറിക്കാൻ അർജന്റീന!

Football
  •  9 days ago
No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  9 days ago
No Image

‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ

Football
  •  9 days ago
No Image

80% പിഴ ഇളവും തവണ വ്യവസ്ഥയും; കമ്പനികൾക്ക് വൻ ആശ്വാസവുമായി ദുബൈ കസ്റ്റംസ്

uae
  •  9 days ago
No Image

കാർ രഹിത യാത്ര പ്രോത്സാഹിപ്പിക്കാൻ ദുബൈ ആർടിഎ; 25 കമ്മ്യൂണിറ്റികളെ ബന്ധിപ്പിച്ചുള്ള വമ്പൻ പദ്ധതിയ്ക്ക് അം​ഗീകാരം നൽകി

uae
  •  9 days ago
No Image

കെ.എസ്.യു - മുഖ്യമന്ത്രി തർക്കം സമവായത്തിലേക്ക്; കൂടിക്കാഴ്ച നാളെ നടന്നേക്കും

Kerala
  •  9 days ago
No Image

ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിൽ ഇനി പുതിയ രാജാവ്; ചരിത്ര റെക്കോർഡുകൾ തൂക്കി ജൂഡ് ബെല്ലിംഗ്ഹാം

Football
  •  9 days ago