എ.എം.വി.ഐയെ ഉപരോധിച്ചു
തളിപ്പറമ്പ്: ആര്‍.ടി ഓഫിസില്‍ അനധികൃതമായി ഏജന്റുമാര്‍ ഇടപെടുന്നത് വിലക്കിയ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ ഭീണിപ്പെടുത്തി ഓഫിസില്‍ തടഞ്ഞുവച്ചു. സംഭവത്തില്‍ ഒരാള്‍ക്കെതിരേ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം തളിപ്പറമ്പ് പൊലിസ് കേസെടുത്തു. വാഹന ഏജന്റ് മാങ്ങാട്ടെ സജീവനെതിരേ എം.വി.ഐ കെ.വി ബാബുരാജന്റെ പരാതിയിലാണ് കേസ്. അന്യായമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ചാണ് മോട്ടോര്‍ തൊഴിലാളികളും ആര്‍.ടി ഓഫിസ് ഏജന്റുമാരും എം.വി.ഐയെ ഉപരോധിച്ചത്. ഫിറ്റ്‌നസ് തിയതി കഴിഞ്ഞവര്‍ ഫൈന്‍ അടക്കേണ്ട അവസ്ഥയാണുള്ളതെന്ന് മോട്ടോര്‍ തൊഴിലാളികള്‍ പറഞ്ഞു. മുന്നറിയിപ്പില്ലാതെ നടപ്പാക്കുന്ന പരിഷ്‌കാരങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന കര്‍ശന നിലപാടെടുത്തതോടെ പൊലിസിന്റെ സാന്നിദ്ധ്യത്തില്‍ ജോയിന്റ് ആര്‍.ടിഒയുമായി നടത്തിയ ചര്‍ച്ചയില്‍ ആര്‍.ടി ഓഫിസ് നടപടിക്രമങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ യഥാസമയം നോട്ടിസ് ബോര്‍ഡില്‍ പതിക്കുമെന്നും സ്പീഡ് ഗവര്‍ണര്‍ പുനഃസ്ഥാപിക്കുന്നതിന് ജനുവരി 31 വരെ സര്‍ക്കാര്‍ സമയം അനുവദിച്ചതു പ്രകാരമുള്ള ഇളവുകള്‍ ഫിറ്റ്‌നസിനും ബാധകമാക്കുമെന്നും ഓട്ടോറിക്ഷകളുടെ കാര്യത്തില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടോ എന്നകാര്യം പരിശോധിക്കുമെന്നും ഉറപ്പു ലഭിച്ചതോടെയാണ് തൊഴിലാളികള്‍ പിരിഞ്ഞു പോയത്. ഉപരോധത്തിന് കെ ജയരാജന്‍, എം ചന്ദ്രന്‍, യു.വി രാമന്‍, കെ.വി ചന്ദ്രന്‍, പി.വി ബാബുരാജ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."