മലവെള്ളപ്പാച്ചിലില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉപഹാരം നല്‍കി
പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തിലെ ചെമ്പനോട കുറത്തിപ്പാറയിലെ തന്‍വീറുല്‍ ഇസ്‌ലാം മദ്‌റസയുടെ പുതിയ കെട്ടിടം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക സമ്മേളനത്തില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. വി.എം ഹസന്‍ കുട്ടി അധ്യക്ഷനായി. പൂഴിത്തോട് കടന്തറ പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലില്‍പെട്ടവരെ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ മഹല്ല് പരിധിയില്‍ പെട്ട ഷാജൂ ജോസഫ് മണ്ണാറശേരി, പിലാവുള്ളതില്‍ അബ്ദുല്‍ സലാം, അരുണ്‍ വള്ളിപ്പറമ്പില്‍ എന്നിവര്‍ക്കു മന്ത്രി ഉപഹാരം നല്‍കി.
മഹല്ലിലെ പഴയ തലമുറയില്‍ പെട്ടവരെ പാറയ്ക്കല്‍ അബ്ദുല്ല എം.എല്‍.എ ആദരിച്ചു. ലൈബ്രറിയുടെ ഉദ്ഘാടനം ചക്കിട്ടപാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സുനില്‍ നിര്‍വഹിച്ചു.
റഫീഖ് സക്കറിയ ഫൈസി, സ്വാലിഹ് ഹുദവി, ആവള ഹമീദ്, വി.എം മൊയ്തു മൗലവി, ഷൈല ജയിംസ്, ലൈസ ജോര്‍ജ്, നൈസല്‍ ഹൈതമി, മീത്തില്‍ ആലിക്കോയ, കരുണാകരന്‍ പുതുശേരി, മുബീബ് കാരയാട്, തണ്ടോറ കുഞ്ഞബ്ദുള്ള, സി.കെ സുബൈര്‍, യു.കെ ഹമീദ്, മൊയ്തി പേരാമ്പ്ര, കെ.സി സൈനുദ്ദീന്‍, ജോ കാഞ്ഞിരക്കാട്ടു തൊട്ടിയില്‍, സി.കെ ശശി, വി.എം അബൂബക്കര്‍, അഡ്വ.ജയ്‌സന്‍ ജോസഫ്, രാജീവ് തോമസ്, നാണുക്കുറുപ്പ് കിഴക്കയ്യില്‍, മുഹമ്മദ് മുംതസീര്‍, കുഞ്ഞബ്ദുള്ള ബസ്മല സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."