HOME
DETAILS

ദുബൈ വിമാനത്താവളത്തിൽ ഫെബ്രുവരി 28 വരെ തിരക്ക് വർധിക്കും; നിർദേശങ്ങളിറക്കി അധികൃതർ; ഇതറിയാതെ ചെന്നാൽ പണികിട്ടും

  
February 21, 2025 | 12:52 PM

Dubai Airport Expects Increased Congestion Until February 28

ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തെ സംബന്ധിച്ചിടത്തോളം ഫെബ്രുവരി 28 വരെ തിരക്കേറിയ ദിനങ്ങളായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതിനു മുന്നോടിയായി അധികൃതര്‍ യാത്രക്കാര്‍ക്ക് ചില നിര്‍ദേശങ്ങൾ നൽകിയിരിക്കുകയാണ്. കൂടാതെ, തിരക്ക് കുറയ്ക്കുന്നതിനുള്ള നടപടികളും അധികൃതർ ആരംഭിച്ചിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം. ഫെബ്രുവരി 20നും 28നും ഇടയില്ലായി 2.5 ദശലക്ഷത്തിലധികം സന്ദര്‍ശകരെ സ്വാഗതം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി. പ്രതിദിനം ശരാശരി 280,000 ത്തോളം പേരെത്തും എന്നാണ് കണക്ക്. ഫെബ്രുവരി 22 ശനിയാഴ്ച സന്ദർശകരുടെ എണ്ണം 295,000 ല്‍ കൂടുതലായിരിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

വിവിധ അന്താരാഷ്ട്ര പ്രദര്‍ശനങ്ങള്‍ ദുബൈയില്‍ നടക്കുന്നുണ്ട്, ഒപ്പം സ്‌കൂള്‍ അവധി ദിനങ്ങള്‍ കൂടി വന്നതാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ വരും ദിനങ്ങള്‍ തിരക്കേറിയതാക്കിയത്. തിരക്ക് കുറക്കുന്നതിനായി വിമാനത്താവളത്തിലേക്കും തിരിച്ചും ടെര്‍മിനലുകള്‍ ഒന്നിനും മൂന്നിനും ഇടയില്‍ ദുബൈ മെട്രോ ഉപയോഗിക്കാന്‍ അധികൃതര്‍ യാത്രക്കാരോട് അഭ്യര്‍ത്ഥിച്ചു.

ഫെബ്രുവരി 21 മുതല്‍ വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നില്‍ എത്തുന്ന യാത്രക്കാര്‍ക്ക് അറൈവല്‍സ് ബസ് സ്റ്റോപ്പ് സര്‍വിസ് നിര്‍ത്തിവയ്ക്കും. യാത്രക്കാർക്ക് ബദല്‍ ഗതാഗത ഓപ്ഷനുകളും പുതുക്കിയ ബസ് ഷെഡ്യൂളുകളും ആര്‍ടിഎ വെബ്സൈറ്റില്‍ ലഭ്യമാണ്.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ 33 ലക്ഷത്തിലധികം വിമാനങ്ങളിലായി 70 കോടിയിലധികം യാത്രക്കാരെയാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം കൈകാര്യം ചെയ്തതെന്ന് അധികൃതര്‍ അറിയിച്ചു. ചരിത്രത്തില്‍ ആദ്യമായി, കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ഗതാഗതത്തിന്റെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും തിരക്കേറിയ കേന്ദ്രമായി ദുബൈ വിമാനത്താവളം മാറിയിരുന്നു. കഴിഞ്ഞ വര്‍ഷം വിമാനത്താവളം സ്വാഗതം ചെയ്തത് 92.3 ദശലക്ഷം യാത്രക്കാരെയാണ്.

2023ല്‍ വാര്‍ഷിക യാത്രക്കാരുടെ എണ്ണം 87 ദശലക്ഷമായിരുന്നു, 2024 ല്‍ ഇത് 91.9 ദശലക്ഷം ആകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്, എന്നാൽ അത് മറികടന്ന് റെക്കോഡ് നേട്ടത്തില്‍ എത്തുകയായിരുന്നു. 2018ല്‍ കൊവിഡിന് മുമ്പായിരുന്നു അതിനു മുൻപുള്ള ഏറ്റവും ഉയര്‍ന്ന റെക്കോഡ്. 89.1 ദശലക്ഷം വാര്‍ഷിക യാത്രക്കാരായിരുന്നു ആ വര്‍ഷം വിമാനത്താവളത്തിലെത്തിയത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ആയിരുന്നു ദുബൈ എയര്‍പോര്‍ട്ട്‌സിന്റെ കണക്കുകള്‍ പ്രകാരം ഏറ്റവും തിരക്കേറിയ മാസം. 82 ലക്ഷം യാത്രക്കാരെയാണ് ഡിസംബറിൽ വിമാനത്താവളം കൈകാര്യം ചെയ്തത്.

Dubai airport authorities warn of increased congestion until February 28 and offer tips to minimize delays. Plan ahead to avoid last-minute hassles!



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എട്ടുദിവസം, മൂന്ന് പാർട്ടികൾ; മഹാരാഷ്ട്ര മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ സീറ്റിനായി കൂടുമാറി 'മഹാ' സ്ഥാനാർത്ഥി

National
  •  18 hours ago
No Image

പിഞ്ചുബാലികയോട് ക്രൂരത; പ്രതിയായ 62കാരന് അറുപത്തിരണ്ടര വർഷം കഠിനതടവ്

crime
  •  18 hours ago
No Image

യുഎഇയിൽ സ്വദേശികളുടെ കുറഞ്ഞ ശമ്പളം 6,000 ദിർഹമാക്കി; സ്വകാര്യ കമ്പനികൾക്ക് മുന്നറിയിപ്പുമായി സ്വദേശിവൽക്കരണ മന്ത്രാലയം

uae
  •  18 hours ago
No Image

കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ അപകടം; പട്ടാമ്പിയിൽ 13കാരൻ മുങ്ങി മരിച്ചു

Kerala
  •  18 hours ago
No Image

ദാഹമകറ്റാൻ കുടിച്ചത് വിഷജലം; ഇന്ദോറിൽ എട്ട് ജീവനുകൾ പൊലിഞ്ഞു, നൂറിലധികം പേർ ഗുരുതരാവസ്ഥയിൽ.

National
  •  19 hours ago
No Image

ഭൂമിയെ ചുറ്റിയത് 29,290 തവണ; 5.5 കോടി യാത്രക്കാർ, 2025-ൽ റെക്കോർഡ് നേട്ടങ്ങളുമായി എമിറേറ്റ്‌സ്

uae
  •  19 hours ago
No Image

'മിനിറ്റ്സിൽ വരെ കൃത്രിമം; കണ്ണിൻ്റെ പരുക്ക് ഭേദമായിട്ടില്ല': 2 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമ തോമസ് എംഎൽഎ

Kerala
  •  19 hours ago
No Image

മലപ്പുറത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങിയ അമ്മയും മകനും മുങ്ങിമരിച്ചു

Kerala
  •  19 hours ago
No Image

2025ലെ അവസാന കളിയിലും ചരിത്രമെഴുതി റൊണാൾഡോ; റെക്കോർഡുകൾ തുടരും!

Football
  •  20 hours ago
No Image

പുതുവർഷാരംഭത്തിൽ ദുബൈ വിമാനത്താവളത്തിൽ വൻ തിരക്കിന് സാധ്യത; യാത്രക്കാർക്ക് കർശന നിർദ്ദേശങ്ങളുമായി എമിറേറ്റ്‌സ്

uae
  •  20 hours ago