HOME
DETAILS

ആ ഇതിഹാസത്തിന്റെ ലെവലിലെത്താൻ എംബാപ്പെ ഒരുപാട് കഠിനാധ്വാനം ചെയ്യണം: ആൻസലോട്ടി

  
February 21 2025 | 13:02 PM

carlo anceloti talks about kylian mbappe performance

മാഡ്രിഡ്: സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിനൊപ്പം ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെ നടത്തുന്ന പ്രകടനങ്ങളെ കുറിച്ച് സംസാരിക്കുകയാണ് പരിശീലകൻ കാർലോ ആന്‍സലോട്ടി. റയലിന്റെ എക്കാലത്തെയും മികച്ച ഇതിഹാസ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അതേ നിലവാരത്തിലുള്ള പ്രകടനം എംബാപ്പെക്ക് നടത്താൻ സാധിക്കുമോ എന്നതിനെ കുറിച്ചാണ് ആന്‍സലോട്ടി സംസാരിച്ചത്. റൊണാൾഡോയുടെ അതേ ലെവലിൽ എത്താൻ എംബാപ്പെ ഇനിയും ഒരുപാട് കഠിനാധ്വാനം ചെയ്യണമെന്നാണ് റയൽ പരിശീലകൻ പറഞ്ഞത്. 90 മിനിറ്റ്സിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ആന്‍സലോട്ടി.

'എംബാപ്പെ ഒരുപാട് കഴിവുള്ള താരമാണ്. റൊണാൾഡോ റയലിൽ നടത്തിയ പോലെയുള്ള മികച്ച പ്രകടനങ്ങൾ നടത്താൻ എംബാപ്പെക്ക് സാധിക്കും. ഇപ്പോൾ എംബാപ്പെ ടീമിനൊപ്പമുള്ള യാത്ര തുടങ്ങിയിട്ടേയുള്ളൂ. എന്നാൽ റൊണാൾഡോയുടെ നിലവാരത്തിൽ എത്തുക എന്നുള്ളത് എംബാപ്പെക്ക് അത്ര എളുപ്പമുള്ള കാര്യമല്ല. അതിനുവേണ്ടി അവൻ നന്നായി കഠിനാധ്വാനം ചെയ്യണം. ടീമിലെ എല്ലാവരും എംബാപ്പെയുടെ ഹാട്രിക്കിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. ഒടുവിൽ അവൻ അത് ചെയ്തു എംബാപ്പെ മാത്രമല്ല നിരവധി താരങ്ങൾ നമ്മുടെ ടീമിൽ ഉണ്ട്. അവർ മികച്ച പ്രകടനങ്ങൾ നടത്തിയാൽ ടീമിന് ഇനിയും മുന്നോട്ട് പോവാം,' കാർലോ അൻസലോട്ടി പറഞ്ഞു. 

യുവേഫ ചാമ്പ്യൻസ് ലീഗിൽ സെക്കൻഡ് ലെഗ്ഗിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെയാണ് എംബാപ്പെ ഹാട്രിക് നേടിയത്. രണ്ടാം പാദത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റിയെ റയൽ പരാജയപ്പെടുത്തിയത്. ഇതോടെ 6-3 എന്ന അഗ്രഗേറ്റ് സ്‌കോറിൽ അടുത്ത റൗണ്ടിലേക്ക് മുന്നേറാനും റയലിന് സാധിച്ചു. റയൽ മാഡ്രിഡിനായി ഈ സീസണിൽ ഇതുവരെ 26 ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് എംബാപ്പെ നേടിയിട്ടുള്ളത്. എന്നാൽ സീസണിന്റെ തുടക്കത്തിൽ പല സമയങ്ങളിലും എംബാപ്പെ തന്റെ പ്രകടനങ്ങളുടെ പേരിൽ വിമർശിക്കപ്പെട്ടിണ്ട്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ഈ വർഷം വിസയില്ലാതെ യാത്ര ചെയ്യാവുന്ന 58 രാജ്യങ്ങൾ ഏതെല്ലാം

National
  •  2 days ago
No Image

തൊഴിൽ ശക്തിയിലെ അസന്തുലിതാവസ്ഥ; ഓരോ സ്ഥപനത്തിലും കുറഞ്ഞത് ഒരു ഒമാനി പൗരനെയെങ്കിലും നിയമിക്കണമെന്ന് ഒമാൻ

oman
  •  2 days ago
No Image

പാകിസ്ഥാനിലേക്കുള്ള വിമാന സർവീസ് നിർത്തി വെച്ച് ഖത്തർ എയർവെയ്‌സ്

qatar
  •  2 days ago
No Image

ഓപ്പറേഷൻ സിന്ദൂർ മുന്നറിയിപ്പ്: വിമാനത്താവളങ്ങൾ 72 മണിക്കൂറിലധികം അടച്ചിട്ടേക്കും, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

National
  •  2 days ago
No Image

ഓപ്പറേഷൻ സിന്ദൂർ; പാകിസ്ഥാനിലേക്കുള്ള നിരവധി സർവിസുകൾ റദ്ദാക്കി എമിറേറ്റ്സ്

uae
  •  2 days ago
No Image

ഓപ്പറേഷൻ സിന്ദൂർ ബ്രീഫിംഗിൽ താരങ്ങളായ സൈന്യത്തിന്റെ വനിതാ മുഖങ്ങൾ

National
  •  2 days ago
No Image

ഇന്നും കൂടി, ഇനിയും കുതിക്കാന്‍ സാധ്യത, പൊന്നു വേണ്ടവര്‍ ഇന്ന് തന്നെ വാങ്ങിക്കോ 

Business
  •  2 days ago
No Image

ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് പൂർണ പിന്തുണ അറിയിച്ച് ഖത്തർ

qatar
  •  2 days ago
No Image

ഹജ്ജ് നിയമങ്ങള്‍ ലംഘിച്ച 42 പ്രവാസികള്‍ സഊദിയില്‍ അറസ്റ്റില്‍

Saudi-arabia
  •  2 days ago
No Image

രണ്ട് വര്‍ഷത്തിനകം 1,500 പേർക്ക് ജോലിയുമായി എമിറേറ്റ്സ് എയർലൈൻ

uae
  •  2 days ago