HOME
DETAILS

ബെംഗളൂരുവില്‍ നിന്ന് തൃശൂരിലേക്ക് എംഡിഎംഎ കടത്താൻ ശ്രമിച്ച മൂന്നം​ഗ സംഘം പിടിയിൽ

  
Ajay
February 21 2025 | 14:02 PM

Three-member gang arrested for trying to smuggle MDMA from Bengaluru to Thrissur

തൃശൂര്‍:ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്താൻ ശ്രമിച്ച മൂന്നം​ഗ സംഘം തൃശൂരിൽ പിടിയിലായി.19.28 ഗ്രാം എം.ഡി.എം.എ ബെംഗളൂരുവില്‍ നിന്ന് പാലക്കാട് വഴി തൃശൂരിലേക്ക് കടത്താൻ ശ്രമിക്കവേയാണ് പ്രതികൾ പൊലീസ് പിടിയിലാവുന്നത്. കൊഴുക്കുള്ളി അത്താണിമൂല സ്വദേശി പള്ളിത്താഴത്ത് വീട്ടില്‍ സജിത്ത് (34), കാളത്തോട് സ്വദേശിയായ കുറുക്കന്‍ മൂച്ചിക്കല്‍ വീട്ടില്‍ ഷഫീക്ക് (35),മുളയം അയ്യപ്പന്‍കാവ് സ്വദേശിയായ ചേറുകുളങ്ങര വീട്ടില്‍ യദുകൃഷ്ണന്‍ (31) എന്നിവരെയാണ് വട്ടക്കല്ലില്‍വച്ച് മണ്ണുത്തി സബ് ഇന്‍സ്‌പെകടര്‍ കെസി ബൈജുവും സംഘവും അറസ്റ്റ് ചെയ്തത്.

മിനി ടെമ്പോയിലാണ് പ്രതികൾ  നിരോധിത മയക്കുമരുന്നുമായി എത്തിയത്. മൂന്നു പേര്‍ നിരോധിത മയക്കുമരുന്നുമായി പാലക്കാട് വഴി തൃശൂരിലേക്ക് വരുന്നുണ്ടെന്നുള്ള രഹസ്യ വിവരം മണ്ണുത്തി സബ് ഇന്‍സ്‌പെക്ടര്‍ കെസി ബൈജുവിന് ലഭിച്ചതിനെ തുടർന്ന് നടത്തിയ  വാഹന പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്.മൂന്ന് പ്രതികൾക്കും നേരത്തെ തൃശൂരിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസ് നിലവിലുണ്ട്.

ഇന്‍സ്‌പെക്ടര്‍ എം.കെ. ഷമീര്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ കെ.സി. ബൈജു, ബെന്നിപോള്‍, ടി.ജി. ജയന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ എന്‍.പി. സുരേഷ്, അജേഷ്‌മോന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ മൂന്ന് പ്രതികളെയും റിമാൻഡ് ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉന്നത വിദ്യാഭ്യാസ മേഖലയുടെ തകർച്ചയ്ക്ക് സർക്കാരിനും ഗവർണർക്കും ഒരുപോലെ പങ്ക്: സർവകലാശാലകളെ രാഷ്ട്രീയ നാടക വേദിയാക്കുന്നത് അവസാനിപ്പിക്കണം; വി.ഡി സതീശൻ

Kerala
  •  2 days ago
No Image

ഹരിയാനയിൽ 35-കാരി ട്രെയിനിൽ കൂട്ടബലാത്സംഗത്തിന് ഇരയായി; ഒരു കാൽ നഷ്ടപ്പെട്ടു, ചികിത്സയിൽ

National
  •  2 days ago
No Image

സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരണത്തിന്റെ വക്കിലെത്തിയ എന്നെ രക്ഷിച്ചത് സ്വകാര്യ ആശുപത്രി; വീണ്ടും വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ

Kerala
  •  2 days ago
No Image

പത്തനംതിട്ടയിൽ പാറമടയിൽ അപകടം: ഹിറ്റാച്ചിക്ക് മുകളിൽ കൂറ്റൻ പാറ വീണു, തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി വിവരം

Kerala
  •  2 days ago
No Image

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചു; സാന്ദ്രാ തോമസിനെതിരേ മാനനഷ്ടക്കേസ്

Kerala
  •  2 days ago
No Image

"മക്കളുടെ വീൽചെയറും കൂടെ ഉപയോ​ഗിക്കാൻ സൗകര്യമുള്ള വീടായിരിക്കണം, കണ്ടെത്താൻ കുറെ ശ്രമിച്ചു": ഔദ്യോഗിക വസതിയെച്ചൊല്ലിയുള്ള വിവാദങ്ങൾക്ക് മറുപടിയുമായി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്

National
  •  2 days ago
No Image

26/11 മുംബൈ ഭീകരാക്രമണം: ആക്രമണം നടന്ന ദിവസം മുംബൈയിൽ, പാകിസ്ഥാൻ സൈന്യത്തിന്റെ വിശ്വസ്തൻ, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുഖ്യ ഗൂഢാലോചനക്കാരൻ 

National
  •  2 days ago
No Image

ചര്‍ച്ച പരാജയം: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം

Kerala
  •  2 days ago
No Image

ടെക്സസിൽ മിന്നൽ പ്രളയത്തിന്റെ ഭീകരത: മരങ്ങളിൽ കുടുങ്ങിയ മൃതദേഹങ്ങൾ നീക്കം ചെയ്യുന്നത് ദുഷ്കരം, ഒഴുകിപോയ പെൺകുട്ടികളെ ഇപ്പോഴും കണ്ടെത്താനായില്ല

International
  •  2 days ago
No Image

ഇസ്‌റാഈലിനെ ഞെട്ടിച്ച് ഗസ്സയില്‍ നിന്ന് വീണ്ടും മിസൈല്‍; ആക്രമണം നിരിമിലെ കുടിയേറ്റങ്ങള്‍ക്ക് നേരെ, ആര്‍ക്കും പരുക്കില്ലെന്ന് സൈന്യം

International
  •  2 days ago