HOME
DETAILS

ഡി.എഫ്.ഒ കാവിലുംപാറയില്‍ സന്ദര്‍ശനം നടത്തി

  
backup
December 16 2016 | 22:12 PM

%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%92-%e0%b4%95%e0%b4%be%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82%e0%b4%aa%e0%b4%be%e0%b4%b1%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

 

തൊട്ടില്‍പ്പാലം: കാവിലുംപാറ, നരിപ്പറ്റ പഞ്ചായത്തുകളില്‍ കാട്ടാനശല്യം തടയാന്‍ വനപ്രദേശത്തോട് ചേര്‍ന്ന കൃഷിഭൂമിയില്‍ പ്രതിരോധ നടപടികള്‍ ഉടന്‍ നടപ്പിലാക്കും. കാട്ടാന ശല്യം ഏറ്റവും രൂക്ഷമായ കാവിലുംപാറയിലെ കരിങ്ങാട് കട്ടക്കയം ഭാഗത്ത് രണ്ടാഴ്ച്ചയ്ക്കകം രണ്ടു കിലോമീറ്റര്‍ സോളാര്‍ ഫെന്‍സിങ് കമ്പിവേലിയുടെ പണി ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൂര്‍ത്തീകരിക്കും. കൂവ്വക്കൊല്ലിയില്‍ 750 മീറ്റര്‍ ആനകിടങ്ങും, ചെമ്പോത്തുംപൊയിലില്‍ ഒരു കിലോമീറ്റര്‍ കരിങ്കല്‍ക്കെട്ടും നിര്‍മിക്കും.
ടെന്‍ഡര്‍ നല്‍കി പദ്ധതി വൈകാതിരിക്കാന്‍ ജനകീയ കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക. നരിപ്പറ്റ പഞ്ചായത്തിലെ കാട്ടാനശല്യം രൂക്ഷമായ പ്രദേശങ്ങളിലും പ്രതിരോധ നടപടികള്‍ വേഗത്തിലാക്കും. കിഫ്ബി (കേരള ഇന്‍ഫാസ്ട്രക്ച്ചര്‍ ബാങ്ക്)യുടെ സഹായത്തോടെ പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ 1.35 കോടി രൂപ എസ്റ്റിമേറ്റ് അംഗീകാരത്തിനായി സമര്‍പ്പിച്ചു. രൂക്ഷമായ കാട്ടാനശല്യം തടഞ്ഞ് കൃഷിയിടത്തേയും ജനങ്ങളെയും സംരക്ഷിക്കാനുള്ള നടപടിക്ക് സര്‍ക്കാരും വനംവകുപ്പും ഊന്നല്‍ നല്‍കുന്നതായി ഇ.കെ വിജയന്‍ എം.എല്‍.എ അറിയിച്ചു. കുറ്റ്യാടി ഫോറസ്റ്റ് റെയിഞ്ച് ഓഫിസില്‍ ആവശ്യമായ ഉദ്യോഗസ്ഥരെയും കരിങ്ങാട് ഭാഗത്ത് ആറു വാച്ചര്‍മാരെയും നിയമിക്കാന്‍ തീരുമാനിച്ചു. വ്യാഴാഴ്ച്ച കരിങ്ങാട് പത്തേക്കറില്‍ വിവരശേഖരണത്തിനായെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ മണിക്കൂറുകളോളം കര്‍ഷകരും പ്രദേശവാസികളും ചേര്‍ന്ന് ഉപരോധിച്ചിരുന്നു. തുടര്‍ന്ന് കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ് കെ.പി കുഞ്ഞമ്മദ് കുട്ടിയുടെ നേതൃത്വത്തില്‍ സംഭവസ്ഥലത്തെത്തിയ വടകര തഹസില്‍ദാറുമായി കര്‍ഷകര്‍ നടത്തിയ ചര്‍ച്ചക്കൊടുവില്‍ കാട്ടാനശല്യത്തിന് പരിഹാരം കാണാമെന്നും വെള്ളിയാഴ്ച ഡി.എഫ്.ഒയെ പങ്കെടുപ്പിച്ച് ചര്‍ച്ചചെയ്യാമെന്നുള്ള വ്യവസ്ഥയില്‍ വനപാലകരെ പോകാനനുവദിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്ന് ഇന്നലെ ഡി.എഫ്.ഒ കെ.കെ സുനില്‍ കുമാര്‍, കുറ്റ്യാടി ഫോറസ്റ്റ് റെയിഞ്ചര്‍ സുരേഷും കരിങ്ങാട് എത്തി കര്‍ഷകരുമായി ചര്‍ച്ച നടത്തുകയായിരുന്നു. ആനകളെ പ്രതിരോധിക്കാനുള്ള പദ്ധതികളും നടപടികളും ഡി.എഫ്.ഒ വിശദീകരിച്ചു. യോഗം ഇ.കെ വിജയന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോര്‍ജ്ജ് അധ്യക്ഷയായി. പി.ജി ജോര്‍ജ്ജ് മാസ്റ്റര്‍, വി.കെ സുരേന്ദ്രന്‍, എ.ആര്‍ വിജയന്‍, പി.കെ ഉത്തമന്‍, നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് ടി.പി പവിത്രന്‍, റീന കുയ്യടി കെ.ടി സുരേഷ് സംസാരിച്ചു. കാട്ടാനക്കൂട്ടം കൃഷിനാശം വരുത്തിയ കൃഷിയിടങ്ങള്‍ ഡി.എഫ്.ഒയുടെ നേതൃത്വത്തില്‍ വനംവകുപ്പ് അധികൃതര്‍ സന്ദര്‍ശിച്ചു. പിന്നീട് തൊട്ടില്‍പ്പാലം പഞ്ചായത്ത് ഓഫിസില്‍ നടന്ന ജനപ്രതിനിധികളുടെ യോഗത്തില്‍ ഇ.കെ വിജയന്‍, ഡി.എഫ്.ഒ, രാഷ്ട്രീയ പാര്‍ട്ടി, കര്‍ഷകസംഘം നേതാക്കള്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിന്ദു ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കായി വാട്‌സ്ആപ്പ് ഗ്രൂപ്പ്; അഡ്മിന്‍ കെ. ഗോപാലകൃഷ്ണന്‍; വിവാദം

Kerala
  •  a month ago
No Image

നെതന്യാഹുവിന്റെ ഓഫിസിലെ രേഖകള്‍ ചോര്‍ന്നു 

International
  •  a month ago
No Image

ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ഏക സിവില്‍കോഡ് നടപ്പാക്കില്ല-ഝാര്‍ഖണ്ഡില്‍ അമിത് ഷാ

National
  •  a month ago
No Image

'ഒരു വര്‍ഷത്തിനിടെ ഗസ്സയില്‍ ഇസ്‌റാഈല്‍ കൊലചെയ്ത മാധ്യമപ്രവര്‍ത്തകര്‍ ആഗോള ശരാശരിയുടെ ഇരട്ടിയിലേറെ' പ്രസ് യൂനിയന്‍ 

International
  •  a month ago
No Image

കെ റെയിലിന് കേന്ദ്രത്തിന്റെ പച്ചക്കൊടി?; സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ നടപ്പിലാക്കാന്‍ തയ്യാറെന്ന് റെയില്‍വേ മന്ത്രി

National
  •  a month ago
No Image

ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണം; 12  പേര്‍ക്ക് പരുക്ക്

National
  •  a month ago
No Image

'വടക്കന്‍ ഗസ്സ അഭിമുഖീകരിക്കുന്നത് മഹാ ദുരന്തം' യു.എന്‍ 

International
  •  a month ago
No Image

കല്യാണവേദിയിലും പിണക്കം; സരിന് കൈ കൊടുക്കാതെ രാഹുലും ഷാഫിയും 

Kerala
  •  a month ago
No Image

മതം മാറിയ ദലിതര്‍ക്ക് പട്ടിക ജാതി പദവി: കമ്മീഷന്‍ കാലാവധി നീട്ടി കേന്ദ്രം

National
  •  a month ago
No Image

ഇനി വയനാടിനും മെഡിക്കല്‍ കോളജ് ; ഉറപ്പ് നല്‍കി പ്രിയങ്ക

Kerala
  •  a month ago