HOME
DETAILS

ത്രിപുര നിയമസഭയില്‍ നാടകീയ രംഗങ്ങള്‍: എം.എല്‍.എ സ്പീക്കറുടെ ദണ്ഡ് തട്ടിയെടുത്ത് ഇറങ്ങിയോടി -വീഡിയോ

  
backup
December 20, 2016 | 8:36 AM

%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%81%e0%b4%b0-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%b8%e0%b4%ad%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%be%e0%b4%9f%e0%b4%95

അഗര്‍ത്തല: നിയമസഭകളില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറുന്നത് പതിവാകുന്നു. ത്രിപുര നിയമസഭ യില്‍ പ്രതിപക്ഷ എംഎല്‍എ സ്പീക്കറുടെ ദണ്ഡ് തട്ടിയെടുത്ത് ഇറങ്ങിയോടിയാതാണ് ഇന്നത്തെ നാടകീയ രംഗം.

തൃണമൂല്‍ എംഎല്‍എ സുധീപ് റോയ് ബര്‍മനാണ് 'വ്യത്യസ്ത' പ്രതിഷേധവുമായി ത്രിപുര നിയമസഭയില്‍ നാടകീയ രംഗം സൃഷ്ടിച്ചത്. സുദീപ് റോയ് ബര്‍മ് പ്രതിപക്ഷ ബഹളത്തിനിടെ സ്പീക്കറുടെ ചേമ്പറില്‍ കയറി സ്പീക്കറുടെ ദണ്ഡുമായി ഇറങ്ങിയോടുകയായിരുന്നു.

സിപിഎം എംഎല്‍എയുടെ സ്ത്രീപീഡന വിഷയം ചര്‍ച്ച ചെയ്യവെയാണ് സംഭവം. ത്രിപുരയില്‍ സ്പീക്കറുടെ അധികാര ചിഹന്മാണ് വെള്ളി നിറത്തിലുള്ള ദണ്ഡ്

എംഎല്‍എയ പിക്കാന്‍ സ്പീക്കറുടെ മാര്‍ഷല്‍ പിന്നാലെ ഓടുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

വനംവകുപ്പ് മന്ത്രി നരേഷ് ജമാതിയക്കെതിരെ പ്രതിഷേധിച്ച് തൃണമൂല്‍ അടക്കമുള്ള പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ ചെയറിന് ചുറ്റിലും ഒത്തുകൂടിയതിന് പിന്നാലെയാണ് ബര്‍മന്റെ അസാധാരണ പ്രവൃത്തി. എംഎല്‍എ അധികാരദണ്ഡ് പിടിച്ചുവാങ്ങി ഓടിയതിന് പിന്നാലെ മാര്‍ഷലും പിന്നാലെ പാഞ്ഞു. ദണ്ഡ് പിടിച്ചുവാങ്ങിയതിന് ശേഷമാണ് മാര്‍ഷല്‍ ഓട്ടം നിര്‍ത്തിയത്.


സഭാ പാരമ്പര്യത്തിനും നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമാണ് ബര്‍മന്റെ പ്രവൃത്തിയെന്ന് സ്പീക്കര്‍ രാമേന്ദ്ര ചന്ദ്ര ദേബന്ത് സഭയില്‍ പറഞ്ഞു. മുന്‍കൂട്ടി നോട്ടീസ് നല്‍കാതെയാണ് പ്രതിപക്ഷ എംഎല്‍എമാര്‍ പ്രതിഷേധിച്ചത്. അതിനിടെ ബര്‍മന്‍ അധികാര ദണ്ഡുമായി ഓടി. എംഎല്‍എ അങ്ങനെ ചെയ്യരുതായിരുന്നുവെന്നും സ്പീക്കര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എത്യോപ്യയിൽ അ​ഗ്നിപർവ്വതം പൊട്ടിത്തെറിച്ചു; വ്യോമ​ഗതാ​ഗതം താറുമാറായി ; കൊച്ചിയിൽ നിന്നുള്ള രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

International
  •  4 hours ago
No Image

തമിഴ്നാട്ടിൽ മഴക്കെടുതി രൂക്ഷം; പൊട്ടിവീണ വെെദ്യുതി ലെെനിൽ നിന്ന് ഷോക്കേറ്റ് വയോധികൻ മരിച്ചു

National
  •  5 hours ago
No Image

ഗുജറാത്തില്‍ 26 കാരിയായ ബിഎല്‍ഒ മരിച്ച നിലയില്‍ 

National
  •  5 hours ago
No Image

പ്ലസ് വൺ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: നിരവധി കേസുകളിലെ പ്രതിയായ യുവാവ് തൃശ്ശൂരിൽ അറസ്റ്റിൽ

crime
  •  5 hours ago
No Image

കനത്ത മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 140 അടിയിലേക്ക്; വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം

Kerala
  •  6 hours ago
No Image

സ്ത്രീ പങ്കാളിത്തം ഉറപ്പാക്കാന്‍ ബഹ്‌റൈന്‍ മന്ത്രാലയസമിതി

bahrain
  •  6 hours ago
No Image

ഉമ്മു റമൂലിലെ വെയർഹൗസുകളിൽ തീപിടുത്തം; 40 മിനിറ്റിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കി

uae
  •  6 hours ago
No Image

അത്ഭുത ബൈസിക്കിൾ കിക്കിന് പിന്നാലെ റൊണാൾഡോ; ലയണൽ മെസ്സി തന്റെ കരിയറിൽ ബൈസിക്കിൾ കിക്ക് ഗോൾ നേടിയിട്ടുണ്ടോ? പുതിയ ചർച്ചകൾക്ക് തുടക്കമിട്ട് ഫുട്ബോൾ ലോകം

Football
  •  6 hours ago
No Image

വിന്റർ സീസൺ ആരംഭിച്ചു; ബാല്‍ക്കണികളും മുറ്റവും അലങ്കരിച്ച് യുഎഇയിലെ കുടുംബങ്ങള്‍

uae
  •  6 hours ago
No Image

എസ്.ഐ.ആര്‍ ജോലി സമ്മര്‍ദ്ദം പരിഹരിക്കണം; കൊല്‍ക്കത്തയില്‍ ബിഎല്‍ഒമാരുടെ കൂറ്റന്‍ റാലി 

National
  •  6 hours ago