HOME
DETAILS
MAL
സെക്രട്ടേറിയറ്റ് മാര്‍ച്ച് ജനുവരി നാലിന്
backup
December 21 2016 | 04:12 AM
കോഴിക്കോട്: വയറിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇ.ഡബ്ല്യു ആന്‍ഡ് എസ്.എ ഓഫ് കേരള, എ.കെ.എല്‍.ഡബ്ല്യു.എ, ഇ.ഡബ്ല്യു.എസ്.സി.ഇ.എസ് എന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ജനുവരി നാലിന് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വൈദ്യുതി അപകടങ്ങള്‍-മരണങ്ങള്‍, അപ്രതീക്ഷിത അധിക ബില്ല് തുടങ്ങിയവ ഉപഭോക്താക്കളുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള സര്‍ക്കാരിന്റെ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് സംഘടിപ്പിക്കുന്ന മാര്‍ച്ച് രാവിലെ 11ന് ആശാന്‍ സ്‌ക്വയറില്‍ നിന്നാരംഭിക്കും. വാര്‍ത്താസമ്മേളനത്തില്‍ വി.കെ അരവിന്ദാക്ഷന്‍, ടി.കെ സിദ്ദീഖ്, സി. സുധീര്‍, എ. ചന്ദ്രന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."