സണ്‍ഷെയ്ഡ് തകര്‍ന്ന് നിര്‍മാണ തൊഴിലാളിക്ക് പരുക്ക്
പഴയങ്ങാടി: പുതിയങ്ങാടി നീരൊഴുക്കും ചാലില്‍ പഞ്ചായത്തിന്റെ ഐ.എ.വൈ പദ്ധതിയില്‍ നിര്‍മിക്കുന്ന വീടിന്റെ സണ്‍ഷെയ്ഡ് തകര്‍ന്ന് നിര്‍മാണ തൊഴിലാളിക്ക് പരുക്കേറ്റു. മാടായി സി.എച്ച്.ഐ ചര്‍ച്ചിനു സമീപത്തെ പനയന്‍ പ്രശാന്തി(39)നാണ് പരുക്കേറ്റത്. സി.എച്ച് റഹ്മത്തിന്റെ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ സണ്‍ഷെയ്ഡാണ് തകര്‍ന്നു വീണത്.
തുടയെല്ലിന് പരുക്കേറ്റ പ്രശാന്തിനെ ആദ്യം പരിയാരം മെഡിക്കല്‍ കോളജിലും പിന്നിട് മംഗളൂരു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഭിത്തിയില്പെട്ടന്നുളള വിള്ളല്‍ കണ്ടതിനെതുടര്‍ന്ന് ഉടനെ സണ്‍ഷെയ്ഡിന് മുകളില്‍ കയറ്റിവച്ച കല്ല് താഴേക്ക് നീക്കുന്നതിനിടെലാണ് സണ്‍ഷെയ്ഡ് തകര്‍ന്നു വീണത്. സംഭവംസ്ഥലം മാടായിപഞ്ചായത്ത് പ്രസിഡന്റ് എസ്.കെ ആബീദ സന്ദര്‍ശിച്ചു.
പരുക്കേറ്റ പ്രശാന്തിന് ചികിത്സക്കാവശ്യമായ സാമ്പത്തിക സഹായം ലഭിക്കേണ്ട നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."