HOME
DETAILS

പ്രതിഷേധം ശക്തമാവുന്നു

  
Web Desk
December 22 2016 | 07:12 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b7%e0%b5%87%e0%b4%a7%e0%b4%82-%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%be%e0%b4%b5%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81


ഒലവക്കോട്: രാജ്യത്തെ കറന്‍സി നിരോധനത്തെതുടര്‍ന്ന് ബാങ്കുകളില്‍ ഇടപാടുകാര്‍ ആഴ്ചയില്‍ 24,000 രൂപ മാത്രമേ ബാങ്കില്‍നിന്ന് പിന്‍വലിക്കാവൂ എന്ന നിയമം ലംഘിച്ച് വേണ്ടപ്പെട്ടവര്‍ക്ക് ആവശ്യം പോലെ നോട്ടുനല്‍കുന്ന ചില ബാങ്ക് മാനേജര്‍മാരുടെ വിവരം പ്രസിദ്ധീകരിക്കണമെന്ന് ആവശ്യം ശക്തമാവുന്നു. സാധാരണക്കാര്‍ 1000 രൂപക്ക് ദിവസങ്ങള്‍ ക്യൂ നില്‍ക്കുമ്പോഴാണ് ചില ബാങ്കു മാനേജര്‍മാര്‍ ഇഷ്ടക്കാര്‍ക്ക് തരാതരം പോലെ നോട്ടുകള്‍ നല്‍കുന്നതെന്ന പരാതി ഉയര്‍ന്നിട്ടുള്ളത്. ഇതിനെതിരേ പലഭാഗത്തും ജനങ്ങള്‍ പ്രതികരിച്ചു തുടങ്ങിയിരിക്കയാണ്. ലോക്കല്‍ ക്ലിയറിംഗിന് ചെക്കുകള്‍ നല്‍കിയാല്‍ പോലും സാധാരണക്കാരുടെ അക്കൗണ്ടില്‍ പണം എത്തണമെങ്കില്‍ അഞ്ചു മുതല്‍ ഏഴു ദിവസം വരെ എടുക്കുന്നവെന്നും ആരോപണങ്ങളുണ്ട്.
പലരും ഇല്ലാത്ത ആവശ്യങ്ങള്‍ കൃത്രിമരേഖകള്‍ഉണ്ടാക്കി ബാങ്കുകളെ സമീപിക്കുകയും അവര്‍ക്ക് രണ്ടരലക്ഷം രൂപ വരെ നല്‍കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. അതേസമയം സാധാരണക്കാരനാകട്ടെ വെയിലും മഴയുമേറ്റ് ദിവസങ്ങളോളം കാത്തുനിന്നെങ്കില്‍ മാത്രമേ അവന് ആവശ്യമുള്ള പണം പോലും ലഭ്യമുകുന്നുള്ളൂ. ബാങ്ക് മാനേജര്‍മാര്‍ സാധാരണക്കാരേയും പണമുള്ളവരേയും രണ്ടു തട്ടുകളിലായാണ് കാണുന്നത്. ഇതുമൂലം സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണ്ണമാവുകയാണ്. നോട്ട് നിരോധനത്തെ തുടര്‍ന്ന് മൂന്നു ദിവസം അധിക സമയം ജോലി ചെയ്യേണ്ടി വന്നുവെന്ന് പറയുന്ന ബാങ്ക് ജീവനക്കാര്‍ കഴിഞ്ഞ രണ്ടാഴ്ചയായി നിസ്സഹകരണ സമരമാണ് നടത്തുന്നതെന്നും പരാതിയുണ്ട്.
അത്യാവശ്യകാര്യങ്ങള്‍ക്ക് ചെന്നാല്‍പോലും 10,000 രൂപ പോലും നല്‍കാതെ സാധാരണക്കാരെ മടക്കി അയക്കുകയാണ് ചെയ്യുന്നതെന്നും ഇടപാടുകാര്‍ ആരോപിക്കുന്നു. കേന്ദ്രസര്‍ക്കാരും റിസര്‍വ്വ് ബാങ്കും അടിയന്തിരമായി ഇടപെട്ട് ജീവനക്കാരുടെ നിസ്സഹകരണം അവസാനിപ്പിക്കണമെന്നും ആവശ്യമുയരുകയാണ് ഒരേ ബാങ്കിന്റെ അക്കൗണ്ട് ട്രാന്‍സ്ഫര്‍ പോലും രണ്ട് ദിവസം വരെ വൈകിപ്പിച്ച് ചില ബാങ്ക് മാനേജര്‍മാര്‍ ജനങ്ങളോട് പ്രതികാരത്തോടെയാണ് പെരുമാറുന്നതെന്നും ഇടപാടുകാര്‍ പറയുന്നു.
വിവാഹ നിശ്ചയത്തിന് 12,000 രൂപയുടെ ചെക്ക് നല്‍കിയ ഗൃഹനാഥന് ഒരു ബാങ്ക് ടോക്കണ്‍ നല്‍കിയത് പിറ്റേദിവസത്തേക്കാണ്. കാര്യകാരണങ്ങള്‍ പറഞ്ഞിട്ടും തുക നല്‍കാന്‍ തയ്യാറായില്ല. നോട്ട് അസാധുവാക്കുന്നതിനുമുമ്പ് പണം കൈകാര്യം ചെയ്തിരുന്നത് കാഷ്യര്‍മാരായിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് മാനേജര്‍മാര്‍ ആണ്. കാഷ്യര്‍ പണം നല്‍കാന്‍ തയ്യാറായിട്ടും മറ്റാര്‍ക്കോവേണ്ടി പണം മാറ്റി വെക്കുകയാണെന്നും പരാതി ഉയരുന്നുണ്ട്. ഇത്തരത്തില്‍ ജനദ്രോഹം നടത്തുന്ന ബാങ്ക് ജീവനക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യം ശക്തമാവുയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നാല് തവണ എന്നെ വഞ്ചിച്ചു'; ട്രംപിന്റെ രൂക്ഷ വിമർശനം, റഷ്യക്കെതിരെ ഉപരോധ ഭീഷണി

Kerala
  •  3 days ago
No Image

പാകിസ്ഥാന് തിരിച്ചടി: പഞ്ചസാര സബ്‌സിഡിക്കെതിരെ ഐഎംഎഫ്, 7 ബില്യൺ ഡോളർ വായ്പാ കരാർ അപകടത്തിലെന്ന് മുന്നറിയിപ്പ്

National
  •  3 days ago
No Image

പ്രളയ ദുരിതാശ്വാസ ഫണ്ടിൽ തട്ടിപ്പിൽ നടപടി; എറണാകുളം കളക്ടറേറ്റ് ക്ലർക്ക് സർവീസിൽ നിന്ന് പുറത്ത്

Kerala
  •  3 days ago
No Image

ദുബൈ മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ; മിർദിഫിൽ താൽക്കാലിക ഗതാഗത വഴിതിരിച്ചുവിടലുകൾ പ്രഖ്യാപിച്ച് ആർടിഎ

uae
  •  3 days ago
No Image

2025-ലെ ആദ്യ അഞ്ച് മാസങ്ങളിൽ ഇന്ത്യക്കാർക്ക് ഓൺലൈൻ തട്ടിപ്പുകളിൽ 7,000 കോടി രൂപ നഷ്ടപ്പെട്ടതായി റിപ്പോർട്ട്

National
  •  3 days ago
No Image

18 ബീച്ചുകളുടെ വികസന പദ്ധതിയുമായി ഖത്തർ; ആദ്യ ഘട്ടത്തിൽ എട്ട് ബീച്ചുകളുടെ പുനരുദ്ധാരണം

qatar
  •  3 days ago
No Image

കാലിഫോർണിയയിലെ നടപ്പാതയിൽ മനുഷ്യ ചർമ്മത്തോട് സാദൃശ്യമുള്ള ടെഡി ബിയർ; അന്വേഷണം പാതിവഴിയിൽ

International
  •  3 days ago
No Image

ബിടെക്, എംബിഎ ബിരുദധാരികൾ; മികച്ച വരുമാനമുള്ള ജോലിക്കാർ; കൊച്ചിയിൽ യുവതിയുൾപ്പെടെ നാല് പേരിൽ നിന്ന് പിടികൂടിയത് മാരക ലഹരിമരുന്നുകൾ

Kerala
  •  3 days ago
No Image

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; ദോഹയിൽ നിന്നെത്തിയ ഇന്ത്യൻ വനിതയിൽ നിന്ന് പിടിച്ചെടുത്തത് 62 കോടിയോളം വിലവരുന്ന കൊക്കെയ്ൻ

qatar
  •  3 days ago
No Image

ഹജ്ജ് 2026: തീർത്ഥാടകർക്കുള്ള സേവനം മെച്ചപ്പെടുത്താൻ പുതിയ സംവിധാനം ആരംഭിച്ച് യുഎഇ

uae
  •  3 days ago