കാര്‍ത്തികപ്പള്ളി താലൂക്ക് ഓഫിസ് കായംകുളത്തേക്ക് മാറ്റാന്‍ നീക്കം
ഹരിപ്പാട്: കാര്‍ത്തികപ്പള്ളി താലൂക്ക് ഓഫീസ് കായംകുളത്തേക്ക് മാറ്റാന്‍ റവന്യൂ വകുപ്പ് നീക്കം തുടങ്ങിയതോടെ പ്രതിഷേധവും ശക്തമായി. വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് കായംകുളത്തെ മിനി സിവില്‍ സ്‌റേറഷനിലേക്ക് മാറ്റാനാണ് ശ്രമം. ഇതിന് മുന്നോടിയായി കഴിഞ്ഞ ദിവസം കളക്ടറേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഹരിപ്പാട്ടെത്തി പരിശോധന നടത്തിയിരുന്നു.
കാര്‍ത്തികപ്പള്ളി താലൂക്ക് ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കച്ചേരി ജംഗ്ഷനിലെ കെട്ടിടം മൂന്നു വര്‍ഷം മുമ്പാണ് ഒഴിഞ്ഞത്.ഇവിടെ റവന്യൂ ടവ്വറിന്റെ പണി അതിവേഗം മുന്നേറിക്കൊïിരിയ്ക്കുകയാണ്.18 കോടി രൂപ ചിലവില്‍ 7 നിലകളിലായി 90,273 ചതുരശ്ര അടിയിലാണ് റവന്യൂ ടവ്വറിന്റെ പണി നടക്കുന്നത്. സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിനാണ് നിര്‍മ്മാണ ചുമതല. സാധാരണ ജില്ലാ ആസ്ഥാനങ്ങളിലാണ് റവന്യൂ ടവ്വറുകള്‍ പണിയുന്നതെന്നിരിക്കെ ഹരിപ്പാട് മാത്രമാണ് താലൂക്ക് ആസ്ഥാനത്ത് നിര്‍മിക്കുന്നത് .2013 ഡിസംബര്‍ മുതല്‍ ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപമുള്ള ഓഡിറ്റോറിയത്തിലാണ് താലൂക്ക് ഓഫീസ് വാടകക്ക് പ്രവര്‍ത്തിച്ചു വരുന്നത്.
നിലവില്‍ വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് ഓഫീസ് ഇതിന്റെ പേരിലാണ് മാറ്റുന്നതെന്നാണ് അധികൃതരുടെ ഭാഷ്യം. എന്നാല്‍ ഹരിപ്പാട് റവന്യൂ ടവറിന്റെ പണി ഏതാനും മാസങ്ങള്‍ക്കുള്ളില്‍പൂര്‍ത്തിയാകും. ഇവിടേക്ക് ഓഫീസ് സൗകര്യ പ്രദമായി മാറ്റാമെന്നിരിക്കേ ഇപ്പോള്‍ തിരക്ക് പിടിച്ച് കായംകുളത്തേക്ക് മാറ്റുന്നത് ദുരൂഹമാണെന്നാണ് രാഷ്ട്രീയകക്ഷികളുടെ ആരോപണം. ഇതിനെതിരേ ഉച്ചയ്ക്ക് ഒന്ന് മുതല്‍ കോണ്‍ഗ്രസും ബി.ജെ.പിയും രംഗത്തുï്. ഇതിന്റെ ഭാഗമായി ഇന്നലെ താലൂക്ക് ഓഫീസ് ഉപരോധിച്ചിരുന്നു.പൊലീസ് പ്രവര്‍ത്തകരെ മാറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍ നേരിയ സംഘര്‍ഷവും ഉടലെടുത്തു. ഇന്ന് ഹരിപ്പാട് കോണ്‍ഗ്രസ് -ബി.ജെ.പി ഹര്‍ത്താല്‍ നടത്തും.
അതേ സമയം താലൂക്ക് ഓഫീസിന്റെ പേരില്‍ യൂഡിഎഫ് ,ബിജെപി കക്ഷികള്‍ നടത്തുന്ന ഹര്‍ത്താല്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് ജോയിന്റെ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.താലൂക്ക് ഓഫീസ് കായംകുളത്തേക്ക് മാറ്റുവാന്‍ ഒരു തീരുമാനവും സര്‍ക്കാര്‍ കൈക്കൊïിട്ടില്ല.താലൂക്ക് ഓഫീസ് കായംകുളത്തേക്ക് മാറ്റുന്നതിനു തിരിച്ചു കൊïു വരുന്നതിനും ലക്ഷക്കണക്കിന് രൂപ ചിലവു വരും എന്നിരിക്കെ സര്‍ക്കാര്‍ ഇതിന് അംഗീകാരം നല്‍കുകയില്ല.റവന്യൂ ടവ റിന്റെ നിര്‍മ്മാണം ധൃതഗതിയില്‍ പൂര്‍ത്തിയായി വരുന്നതിനാല്‍ താലൂക്ക് ഓഫീസ് മാറ്റം അടഞ്ഞ അധ്യായമാണ്.എന്നാല്‍ ജനങ്ങളെ തെറ്റിധരിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതിനാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുന്നതെന്നും നേതാക്കള്‍ ആരോപിച്ചു.യോഗത്തില്‍ ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം വി.ശൈലേഷ് കുമാര്‍,ആര്‍.രാധാകൃഷ്ണന്‍,പി.കെ നവാസ്,സുബി ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."