റെയില്‍വേ അടിപ്പാതയുടെ മേല്‍ക്കൂര തട്ടി പരുക്ക്
പരപ്പനങ്ങാടി: ഉദ്ഘാടനം കാത്തു കിടക്കുന്ന പരപ്പനങ്ങാടിയിലെ നിര്‍ദ്ദിഷ്ട റെയില്‍വേ അടിപ്പാതയുടെ മേല്‍ക്കൂര തട്ടി പരുക്ക്. ഇന്നലെ രാത്രിയാണ് സംഭവം. ഇരുമ്പ് ഷീറ്റ് തട്ടി തലക്ക് സാരമായി പരുക്കേറ്റ് രക്തത്തില്‍ കുതിര്‍ന്ന് വീണ മാധ്യമ പ്രവര്ത്തകന് ചിറമംഗലം സൗത്തിലെ എം പി മുഹമദി(55 ) നെ വാര്‍ഡ് കൗണ്‍സിലര്‍ നൗഫല്‍ ഇല്യന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇരുമ്പായുധങ്ങളെക്കാള് മൂര്‍ച്ചയുള്ള ജെ ഐ പൈപ്പ് ഷീറ്റിന്റെ നിര്‍മിതിയാണ് കാല്‍നടയാത്രക്കാര്‍ക്ക് അപകടം വരുത്തി വെക്കുന്നത്. തലയിലേക്ക് തട്ടുംവിധം ഇരുമ്പ് ഷീറ്റ് താഴ്ന്ന് കിടക്കുന്ന നിലയിലാണ് പണിതിട്ടുള്ളത്. നിര്‍മാണത്തിലെ അപകട സാഹചര്യത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചക്കകം ഇവിടെ നിന്നും നാലു പേര്‍ക്ക് അപകടം സംഭവിച്ചിട്ടുണ്ട് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."