HOME
DETAILS

ദേശീയ പാത നിര്‍മാണത്തിലെ ക്രമക്കേട്; ആറ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി

  
backup
December 24, 2016 | 2:28 AM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af-%e0%b4%aa%e0%b4%be%e0%b4%a4-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86

ആലപ്പുഴ: കൊല്ലം - തേനി ദേശിയ പാത നിര്‍മ്മാണത്തില്‍ അതീവഗുരുതരമായ ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ആറ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി എടുത്തു.
കൊല്ലത്തുനിന്നും തമിഴ്‌നാട്ടിലെ തേനിയിലേക്കുളള ദേശീയപാത -220 ന്റെ ഒന്നാം ഘട്ടമായ കൊല്ലം മുതല്‍ കോട്ടയം വരെയുളള 100 കിലോമീറ്ററില്‍ ആദ്യം തുടങ്ങിയ 28.5 കിലോമീറ്ററിലെ ടാറിംഗിലാണ് അഴിമതി നടന്നത്. കൊല്ലം ജില്ലയിലെ കടപുഴ മുതല്‍ ആലപ്പുഴ ജില്ലയിലെ  കൊല്ലകടവ് വരെയുളള 28.5 കി.മീറ്റര്‍ ദൂരം റോഡ് നിര്‍മ്മിച്ചതില്‍ 10 കോടിയോളം രൂപയുടെ ക്രമക്കേട് നടത്തിയതായി ആരോപിച്ച് നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് (എന്‍.വൈ.സി) സംസ്ഥാന പ്രസിഡന്റ് അഡ്വ. മുജീബ് റഹ്മാന്‍ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോ കൊല്ലം യൂണിറ്റ് പ്രാഥമിക അന്വേഷണം നടത്തി കേസ് രജിസ്റ്റര്‍ ചെയ്തത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് കൊല്ലം പൊതുമരാമത്ത്  ദേശീയ പാത വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വൈ. നുജുമുദീന്‍ കുഞ്ഞിനെ സസ്‌പെന്റ് ചെയ്യുകയും, അസിസ്റ്റന്റ് എന്‍ജിനീയറന്മാരായ ലിനി. ടി.സൂസന്‍, സി.ഡി. ജീവന്‍, ഡ്രാഫ്റ്റ്‌സ്ന്മാരായ ബി. ജയപ്രകാശ്, എം.ശശാങ്കന്‍, എന്‍. എസ്. ബസന്ത് കുമാര്‍ എന്നിവരെ കൊല്ലം ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലം മാറ്റുകയും ചെയ്തത്. നടപടിക്ക് വിധേയരായ ഉദ്യോഗസ്ഥരേയും കോണ്‍ട്രാക്ടറായ മാവേലിക്കര മെറ്റാഗാര്‍ഡ് എന്‍ജിനീയേഴ്‌സ്  കോണ്‍ട്രാക്‌ടേഴ്‌സ് ഉടമ കെ. ശശിധരന്‍ എന്നിവരെയും പ്രതികളാക്കിയാണ് അഴിമതി നിരോധന നിയമത്തിലെ 15-ാം വകുപ്പ് , ഇന്ത്യന്‍ ശിക്ഷാ നിയമം 120 ആ വകുപ്പനുസരിച്ചുമാണ് വിജിലിന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
നിലവാരമില്ലാതെ കൊല്ലം തേനി ദേശീയപാതയില്‍ ടാറിംഗ് നടത്തിയത് നിമിത്തം  മിക്ക സ്ഥലങ്ങളിലും റോഡ് ഇളകി തുടങ്ങിയിരിക്കുകയാണ്.റോഡിന്റെ ഇരുവശങ്ങളിലും ഗ്രാവലിട്ട് ഗതാഗത യോഗ്യമാക്കണമെന്നുളള വ്യവസ്ഥ നാളിതുവരെ പാലിച്ചിട്ടില്ല. ഇത് കാരണം മിക്ക സ്ഥലങ്ങളിലും റോഡ് ഉയര്‍ന്ന് നില്‍ക്കുകയാണ്. ഇത് നിരവധി അപകടങ്ങള്‍ക്കും കാരണമായിട്ടുണ്ട്. അശാസ്ത്രീയമായ രീതിയില്‍ ടാര്‍ ചെയ്തത് നിമിത്തം പലയിടങ്ങളിലും വാഹനങ്ങള്‍ തെന്നിമാറി നിരവധി വാഹനാപകടങ്ങള്‍ ഈ റോഡില്‍ സംഭവിക്കുകയും കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 40ഓളം പേര്‍ വ്യത്യസ്ത അപകടങ്ങളില്‍ മരിക്കുകയും ചെയ്തു.
നിലവാരം കുറഞ്ഞതും അളവില്‍ കുറഞ്ഞതുമായ സാധനസാമഗ്രികള്‍ ഉപയോഗിച്ചാണ് ടാര്‍ ചെയ്തത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആരും തന്നെ നിര്‍മ്മാണ സമയത്ത് ഹാജരായിരുന്നില്ല എന്നും പകുതിയിലധികം വര്‍ക്കും നിയമവിരുദ്ധമായി രാത്രിയിലാണ് ചെയ്തതെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. വിജിലന്‍സ് -ആന്റി കറപ്ഷന്‍ ബ്യൂറോ കൊല്ലം യൂണിറ്റ് ഡി.വൈ. എസ്.പി.യുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗൾഫ്-ബാൾട്ടിക് ബന്ധം ശക്തമാകുന്നു: വിൽനിയസിലേക്ക് സർവിസ് ആരംഭിച്ച് ഫ്ലൈദുബൈ; ആഴ്ചയിൽ മൂന്ന് സർവിസുകൾ

uae
  •  10 days ago
No Image

'ആടുകളെ കൂട്ടത്തോടെ കാട്ടിലേക്ക് വിടുക' നാട്ടില്‍ പുലിയുടെ ആക്രമണം തടയാന്‍ മഹാരാഷ്ട്ര വനം മന്ത്രിയുടെ നിര്‍ദ്ദേശം 

National
  •  10 days ago
No Image

'പൾസർ സുനി ഒരു ദയയും അർഹിക്കുന്നില്ല'; നടിയെ ആക്രമിച്ച കേസിൽ കടുത്ത ഭാഷയിൽ പ്രതികരിച്ച് കോടതി

Kerala
  •  10 days ago
No Image

വീട്ടിൽ കളിക്കാനെത്തിയ കുട്ടിയെ മൂന്ന് വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു; 27കാരന് 51 വർഷം കഠിനതടവും പിഴയും

crime
  •  10 days ago
No Image

വൈറലാവാൻ റോഡിൽ തീയിട്ട് ജന്മദിനാഘോഷം; യുവാവ് അറസ്റ്റിൽ; വാഹനം കണ്ടുകെട്ടി

uae
  •  10 days ago
No Image

ഇന്ത്യയിലെ 'മിനി ഇസ്‌റാഈല്‍': ഗസ്സയില്‍ വംശഹത്യയ്ക്ക് നേതൃത്വം നല്‍കുന്ന അധിനിവേശ സൈനികര്‍ വിശ്രമിക്കാന്‍ വരുന്ന ഹിമാചലിലെ കസോള്‍

National
  •  10 days ago
No Image

വിസ്മയം തീർത്ത് വൈഭവ് സൂര്യവംശി: 95 പന്തിൽ 171 റൺസ്! അണ്ടർ 19 ഏഷ്യാ കപ്പിൽ റെക്കോർഡ് പ്രകടനം; മലയാളി താരം ആരോൺ ജോർജിന് അർധ സെഞ്ചുറി

Cricket
  •  10 days ago
No Image

ലൈസൻസില്ലാതെ പ്രവർത്തിക്കുന്നു: രണ്ട് വ്യാജ നിക്ഷേപ സ്ഥാപനങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി യുഎഇ

uae
  •  10 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ കേസും ക്രൈംബ്രാഞ്ചിന്; എസ്.പി ജി പൂങ്കുഴലിക്ക് അന്വേഷണ ചുമതല

Kerala
  •  10 days ago
No Image

നടിയെ ആക്രമിച്ച കേസ്: വിധിക്ക് മുൻപ് ജഡ്ജി ഹണി എം. വർഗീസിന്‍റെ കർശന താക്കീത്; 'സുപ്രീം കോടതി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കരുത്'

Kerala
  •  10 days ago