റെയില്‍വേ ആക്ഷന്‍ കമ്മിറ്റിക്ക് ആശങ്ക
സുല്‍ത്താന്‍ ബത്തേരി: നഞ്ചന്‍ഗോഡ്-വയനാട്-നിലമ്പൂര്‍ റെയില്‍പാത പദ്ധതി അട്ടിമറിക്കാന്‍ നടത്തുന്ന നീക്കങ്ങളില്‍ നീലഗിരി-വയനാട് എന്‍.എച്ച് ആന്‍ഡ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി ആശങ്ക രേഖപ്പെടുത്തി. നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ പാതക്കെതിരെ തലശ്ശേരിയിലെ ബിസിനസ്-രാഷ്ട്രീയ ലോബിയുടെ സമ്മര്‍ദമാണ് ഇപ്പോഴത്തെ അട്ടിമറി നീക്കത്തിന് കാരണമെന്ന് ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു. ആക്ഷന്‍ കമ്മിറ്റി തലശ്ശേരി - മൈസൂര്‍ പാതക്ക് എതിരല്ല. ലാഭകരവും സംസ്ഥാനത്തിന്റെ പൊതുതാല്‍പ്പര്യത്തിന് ഗുണകരവുമാകുമെങ്കില്‍ ആ പദ്ധതിയും നടപ്പാക്കണം. എന്നാല്‍ വന്‍ലാഭമാകുമെന്ന് പ്രാഥമികപഠനത്തില്‍ കണ്ടെത്തിയ നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ പാത ഇല്ലാതാക്കി തലശ്ശേരി-മൈസൂര്‍ പാതക്കുവേണ്ടി ശ്രമിക്കുന്നത് ശരിയായ നടപടിയല്ല. തലശ്ശേരി-മൈസൂര്‍ പാത ഫലത്തില്‍ കൊച്ചി-ബാംഗ്ലൂര്‍ പാതയായ നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ പാതക്ക് പകരമാവില്ല. തലശ്ശേരി ഭാഗത്തെ സ്വാധീനമുള്ള കുറച്ചു കച്ചവടക്കാര്‍ക്കുവേണ്ടി കേരളത്തിന്റെ മൊത്തം ഐ.ടി, ടൂറിസം, വ്യവസായ വികസനത്തെ ബലികൊടുക്കുന്നത് അഭിലഷണീയമല്ല. തലശ്ശേരി പാതയുടെ സാധ്യതാപഠനം നടത്താനായി നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ പാതയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ മരവിപ്പിച്ച നടപടിക്കെതിരെ വയനാട്ടിലെ രാഷ്ട്രീയപാര്‍ട്ടികളും ബഹുജനങ്ങളും രംഗത്തുവരണമെന്നും നീലഗിരി-വയനാട് എന്‍.എച്ച് ആന്റ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി അഭ്യര്‍ഥിച്ചു. അഡ്വ. ടി.എം റഷീദ്, വിനയകുമാര്‍ അഴിപ്പുറത്ത്, അഡ്വ. പിവേണുഗോപാല്‍, പി.വൈ മത്തായി, വി മോഹനന്‍, എം.എ അസൈനാര്‍, ഫാ. ടോണി കോഴിമണ്ണില്‍, മോഹന്‍ നവരംഗ്, ജോയിച്ചന്‍ വര്‍ഗീസ്, അനില്‍, നാസര്‍ കാസിം, സംഷാദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."