ബ്ലോക്ക് പഞ്ചായത്തിനെ ഐ.എസ്.ഒ നിലവാരത്തിലേക്കുയര്‍ത്തും
ശ്രീകൃഷ്ണപുരം: ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിനെ ഐ.എസ്.ഒ നിലവാരത്തിലേക്കുയര്‍ത്താന്‍ വേണ്ട നടപടികള്‍ക്ക് തുടക്കംകുറിച്ചതായി പ്രസിഡന്റ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
മാര്‍ച്ച് അവസാനത്തോടെ ഐ.എസ്.ഒയുടെ അംഗീകാരം വാങ്ങാനാണ് ലക്ഷ്യമിടുന്നത്. ഓഫിസ് സംവിധാനം കാര്യക്ഷമമാക്കുക, രേഖകള്‍ കൃത്യമായി സൂക്ഷിക്കുക, ജീവനക്കാരുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുക, സേവനങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കുക, പൗരാവകാശ രേഖകള്‍ കാലോചിതമായി പരിഷ്ക്കരിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുന്നത്.
ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍വരുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും കാര്യക്ഷമമാക്കും.
പദ്ധതികളുടെ ആദ്യഘട്ടമെന്നോണം ഉദ്യോഗസ്ഥന്മാര്ക്കും ജനപ്രധിനിധികള്‍ക്കും സംഘടിപ്പിച്ച ഏകദിന ശില്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. അരവിന്ദാക്ഷന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജ്യോതിവാസന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."