HOME
DETAILS

സ്വകാര്യ ബസുകളുടെ മത്സരപ്പാച്ചില്‍; ജനം ഭീതിയില്‍

  
backup
December 26, 2016 | 9:29 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af-%e0%b4%ac%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b0%e0%b4%aa

 


തുറവൂര്‍: സ്വകാര്യബസുകളുടെ മല്‍സരയോട്ടം ജനങ്ങളുടെ ജീവന് ഭീഷണിയായി.തുറവൂര്‍-ചാവടി - എഴുപുന്ന, കുമ്പളങ്ങി റോഡിലൂടെ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളാണ് മല്‍സര പ്പാച്ചില്‍ നടത്തുന്നത്.
ദിനംപ്രതി ഇരുനൂറില്‍പ്പരം വാഹനങ്ങളും ആയിരക്കണക്കിന് ആളുകളുമാണ് ഈ റോഡ് വഴിയാത്ര ചെയ്യുന്നത്. ഈ റോഡിന്റെ സമീപങ്ങളിലാണ് പ റ യ കാട് ഗവ.യു.പി.സ്‌കൂള്‍, എഴുപുന്ന തെക്ക് ചങ്ങരംഗവ.യു.പി.സ്‌കൂള്‍, എഴുപുന്നസെന്റ് റാഫേല്‍ സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തുറവൂര്‍ ഗവ.എല്‍.പി.സ്‌കൂകൂള്‍, തുറവൂര്‍ റ്റി.ഡി.റ്റി.റ്റി.ഐ, തുറവൂര്‍ റ്റി.ഡി.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവയും ചാവടി, വല്ലത്തോട്, എഴുപുന്ന മാര്‍ക്കറ്റുകളും ഒമ്പത് പീലിങ് ഷെഡുകളും ഈ റോഡിന്റെ സമീപത്താണ് സ്ഥിതി ചെയ്യുന്നത്.രാവിലെയും വൈകുന്നേരവും സ്‌കൂള്‍ വിദ്യാര്‍ത്ഥികളും പീലിങ് തൊഴിലാളികളും മാര്‍ക്കറ്റില്‍ പോകുന്നവരും കച്ചവട സ്ഥാപനങ്ങളില്‍ പോകുന്നവരുമുള്‍പ്പെടെ വന്‍ തിരക്കാണ് റോഡില്‍ കാണപ്പെടുന്നത്.
ഈസമയങ്ങളിലെ സ്വകാര്യ ബസുകളുടെ മല്‍സരയോട്ടം ഏറെ അപകടങ്ങള്‍ വ.രുത്തി വയ്ക്കുകയാണ് ചെയ്യുന്നത്. യാത്രക്കാര്‍ ജീവന്‍ പണയം വെച്ചാണ് ബസുകളിലും റോഡിലൂടെയും മറ്റും സഞ്ചരിച്ചു വരുന്നത്. യാത്രക്കാരെ കൃത്യ സ്ഥലത്തുള്ള സ്റ്റോപ്പുകളില്‍ ഇറക്കാതെ ചിലയിടങ്ങളില്‍ വലിച്ചിറക്കി ബെല്ലടിച്ച് ബസ് വിടുകയാണ് സ്വകാര്യ ബസ്വി ജീവനക്കാരുടെ പതിവ്.രാവിലെയും വൈകുന്നേരവും ചില സമയങ്ങളില്‍ ഒരേ സമയം നാല് ബസുകളാണ് ഇവിടെ ചീറിപ്പായുന്നത്.
ഇനിയെങ്കിലുംസ്വകാര്യ ബസുകളുടെ മല്‍സരയോട്ടം നീയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന ജനകീയാവശ്യം ശക്തമായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാളയത്ത് അതിഥി തൊഴിലാളിയുടെ കഴുത്തിൽ കത്തിവെച്ച് ഗൂഗിൾ പേ വഴി പണം തട്ടിയ കേസ്; പൊലിസിനെ വെട്ടിച്ച് ഓടിയ പ്രതി പിടിയിൽ

Kerala
  •  a month ago
No Image

കുട്ടനാട് എംഎൽഎയുടെ വാഹനമിടിച്ച് യുവാവിന് ഗുരുതര പരുക്ക്; എംഎൽഎയ്ക്കെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്ഐ

Kerala
  •  a month ago
No Image

വടക്കന്‍ ജര്‍മ്മനിയില്‍ ആള്‍ക്കൂട്ടത്തിന് നേരെ വെടിവെപ്പ്; ആറുമരണം; അക്രമികളെന്ന് സംശയിക്കുന്ന രണ്ടുപേര്‍ പിടിയില്‍ 

International
  •  a month ago
No Image

തിരുവനന്തപുരം നഗരസഭയിലെ കയ്യാങ്കളി: ബിജെപി കൗൺസിലർമാർക്കെതിരെ കോൺഗ്രസ് വനിതാ കൗൺസിലർമാർ പരാതി നൽകി

Kerala
  •  a month ago
No Image

റാസ് തനൂറ ഹെലികോപ്റ്റര്‍ ദുരന്തം; സഊദിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഗള്‍ഫ്അറബ് രാജ്യങ്ങള്‍

Saudi-arabia
  •  a month ago
No Image

ഫഹാഹീല്‍ എക്‌സ്പ്രസ് വേയില്‍ സഞ്ചരിച്ചിരുന്ന ക്രെയിനിന് തീപിടിത്തം; ആളപായമില്ല

Kuwait
  •  a month ago
No Image

മരണത്തെ തോൽപ്പിച്ച് 106 മണിക്കൂർ; വെനസ്വേലയിൽ ഇരട്ട ഭൂചലനത്തിൽ തകർന്നടിഞ്ഞ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും 21-കാരനെ രക്ഷപ്പെടുത്തി

International
  •  a month ago
No Image

സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷം; എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി അറസ്റ്റില്‍

Kerala
  •  a month ago
No Image

കളിയാക്കിയെന്ന് ആരോപണം; ഏഴാം ക്ലാസുകാരനെ ക്രൂരമായി മര്‍ദിച്ച് അധ്യാപകന്‍; കേസെടുത്ത് പൊലിസ്

Kerala
  •  a month ago
No Image

ആറു മാസം പ്രായമുള്ള മിയ മരിയയുടെ ജീവൻ രക്ഷിക്കാൻ കൈകോർക്കാം; ചികിത്സയ്ക്ക് വേണ്ടത് 16 കോടി രൂപ

Kerala
  •  a month ago