HOME
DETAILS

സപ്ത ദിന സഹവാസ ക്യാംപുകള്‍ക്ക് തുടക്കമായി

  
backup
December 26, 2016 | 9:52 PM

%e0%b4%b8%e0%b4%aa%e0%b5%8d%e0%b4%a4-%e0%b4%a6%e0%b4%bf%e0%b4%a8-%e0%b4%b8%e0%b4%b9%e0%b4%b5%e0%b4%be%e0%b4%b8-%e0%b4%95%e0%b5%8d%e0%b4%af%e0%b4%be%e0%b4%82%e0%b4%aa%e0%b5%81%e0%b4%95%e0%b4%b3

 

പരിയാരം: വയനാട് ഓര്‍ഫനേജ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുട്ടില്‍ സപ്ത ദിന സഹവാസ ക്യാംപ് പരിയാരം ഗവ. ഹൈസ്‌കൂളില്‍ ഡബ്ല്യൂ.എം.ഒ പ്രസിഡന്റ് കെ.കെ അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് യു ഇബ്രാഹിം അധ്യക്ഷനായി. കെ.പി സബിത, ടി.പി മേരി, പി.എ അബ്ദുല്‍ ജലീല്‍, എം.കെ ഫൈസല്‍, സുനില്‍ കുമാര്‍, ഇ.പി ആര്യ ദേവി, പി ബിന്ദു, എന്‍ അഷ്‌കര്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ ബിനുമോള്‍ ജോസ് സ്വാഗതവും എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ എ.കെ അനീസ് നന്ദിയും പറഞ്ഞു. പൂന്തോട്ട നിര്‍മാണം, ജല സ്രോതസ് സംരക്ഷണം, കോളനി ശുചീകരണം, ശുചിത്വ സര്‍വേ, കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ എന്നിവ ക്യാംപില്‍ നടക്കും. ഡിസംബര്‍ 30ന് ക്യാംപ് അവസാനിക്കും.
കല്‍പ്പറ്റ: ചാത്തമംഗലം എം.ഇ.എസ് കോളജ് എന്‍.എസ്.എസ് യൂനിറ്റിന്റെ സപ്തദിന ക്യാംപിന് കല്‍പ്പറ്റ ഗവ. കോളജില്‍ തുടക്കമായി. പരിസ്ഥിതി സംരക്ഷണത്തിനും ജൈവ കൃഷിക്കും പ്രധാന്യം നല്‍കിയാണ് ക്യാംപ് പ്രവര്‍ത്തിക്കുക. മുണ്ടേരി മരവയലില്‍ തടയണ നിര്‍മാണം, പുല്‍പ്പാറ നാലുകെട്ട് മല താഴ്‌വാരം മുതല്‍ ആരംഭിക്കുന്ന തോടിന്റെ ഇരുകരകളിലും മുളത്തൈ വെച്ചുപിടിപ്പിക്കല്‍, പടപുരം കോളനി പുനരുദ്ധാരണം എന്നീ പ്രവര്‍ത്തനങ്ങള്‍ നടത്തും. ക്യാംപിന് തുടക്കം കുറിച്ച് കല്‍പ്പറ്റ ടൗണില്‍ വിളംബര ജാഥ നടത്തി. ജല്‍ത്രൂദ് ചാക്കോ ജാഥ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫിസര്‍ പി.കെ അല്‍താഫ്, കോളജ് പി.ആര്‍.ഒ ഷാഫി പുല്‍പ്പാറ, ജാസില്‍, അജാസ്, ഹാമി നിയാസ്, ഹാഷിം, നിഥുന്‍, സനൂജ്, മുഹമ്ദ്. ബാദിറ, അനഘ എന്നിവര്‍ സംസാരിച്ചു. ക്യാംപിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ പി.പി ആലി നിര്‍വഹിക്കും.
മേപ്പാടി: സെന്റ് ജോസഫ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ എന്‍.എസ്.എസ് സപ്ത ദിന സഹവാസ ക്യാംപ് അരപ്പറ്റ സി.എം.എസ് സ്‌കൂളില്‍ ആരംഭിച്ചു. എല്ലാ ദിവസവും വൈകിട്ട് കലാസന്ധ്യയും നടത്തും. മുപ്പൈനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷഹര്‍ബാന്‍ സൈതലവി ഉദ്ഘാടനം ചെയ്തു. കെ ദാമോദരന്‍ അധ്യക്ഷനായി. കെ.വി നസീമ വിഷയാവതരണം നടത്തി. യമുന, റവ. ഫ. കെ.എന്‍ സണ്ണി, സിസ്റ്റര്‍ ജാസ്മിന്‍, സിസ്റ്റര്‍ നിര്‍മല, എം മാത്യു, ബെനിന്‍ ജോണ്‍, അഷ്‌റഫ്, അസീസ് കുന്നത്ത്, നീതു തദേവൂസ് സംസാരിച്ചു.
കാവുംമന്ദം: ഡബ്ല്യു.എം.ഒ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പിണങ്ങോടിന്റെ എന്‍.എസ്.എസ് സപ്തദിന സഹവാസ ക്യാംപ് തരിയോട് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ചു. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ക്യാംപിന്റെ ഭാഗമായി ജൈവ പച്ചക്കറിത്തോട്ട നിര്‍മാണം, തടയണ നിര്‍മാണം, ആരോഗ്യ സര്‍വേ, വ്യക്തിത്വ വികസനം, ശുചീകരണ പരിപാടികള്‍, പഠന ക്ലാസുകള്‍, തെരുവ് നാടകം, കലാ സാംസ്‌കാരിക സദസുകള്‍ തുടങ്ങിയ പരിപാടികള്‍ നടക്കും. വി മുസ്തഫ അധ്യക്ഷനായി.
ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ ഹനീഫ സ്വാഗതം പറഞ്ഞു. ടി താജ് മണ്‍സൂര്‍, പി.കെ വാസു, ജ്യോതി ഭായ്, പ്രിയ ബാബു, ഷമീം പാറക്കണ്ടി, പി.കെ അബ്ദുറഹിമാന്‍, എ ജാഫര്‍ മാസ്റ്റര്‍, ടി ഇസ്മയില്‍, കെ.എ റഹീസ്, എ.കെ മോഹന്‍ദാസ്, അലി അജ്മല്‍ സംസാരിച്ചു. പ്രോഗ്രാം ഓഫിസര്‍ എന്‍ അജ്മല്‍ സാദിഖ് ക്യാംപ് വിശദീകരിച്ചു. ടി അയ്യൂബ് നന്ദി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമിച്ചു; വനം വകുപ്പ് ജീവനക്കാരന് ദാരുണാന്ത്യം

Kerala
  •  16 hours ago
No Image

തിരുവനന്തപുരത്ത് പ്രിന്റിങ് മെഷീനില്‍ സാരി കുടുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം

Kerala
  •  16 hours ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി; രണ്ടാമത്തെ കേസില്‍ അറസ്റ്റ് തടയാതെ കോടതി

Kerala
  •  16 hours ago
No Image

അവസരം മുതലെടുത്ത് ടിക്കറ്റ് നിരക്ക് ഉയര്‍ത്തരുത്; വിമാനയാത്രാ നിരക്കിന് പരിധി നിശ്ചയിച്ച് കേന്ദ്രം

National
  •  17 hours ago
No Image

ഒമാനിൽ ദിവസങ്ങൾക്ക് മുൻപ് മാത്രം എത്തിയ മലയാളി യുവാവ്‌ മുങ്ങി മരിച്ചു

oman
  •  18 hours ago
No Image

അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി; രാഹുലിന് സഹായം ചെയ്യുന്നത് കോണ്‍ഗ്രസ് നേതാക്കള്‍: മുഖ്യമന്ത്രി

Kerala
  •  18 hours ago
No Image

ദേശീയാഘോഷത്തിൽ 54 കിലോമീറ്റർ ഓടി; വേറിട്ടതാക്കി ഒരുകൂട്ടം മലയാളികൾ

uae
  •  19 hours ago
No Image

അതിവേഗ നീക്കവുമായി രാഹുല്‍; രണ്ടാമത്തെ കേസിലും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

Kerala
  •  20 hours ago
No Image

'ദേശപ്പോര്' അവസാനഘട്ടത്തിലേക്ക്; 7 ജില്ലകളില്‍ നാളെ കൊട്ടിക്കലാശം

Kerala
  •  21 hours ago
No Image

ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തത്കാലത്തേക്ക്‌ തടഞ്ഞ് ഹൈക്കോടതി

Kerala
  •  21 hours ago