HOME
DETAILS

വൃദ്ധമാതാവിനെ സംരക്ഷിക്കാന്‍ മക്കള്‍ പണം നല്‍കണമെന്ന് വനിതാകമ്മിഷന്‍

  
backup
December 31, 2016 | 2:50 AM

%e0%b4%b5%e0%b5%83%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%ae%e0%b4%be%e0%b4%a4%e0%b4%be%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%95%e0%b5%8d

കൊച്ചി: 80 വയസുകാരിയായ വൃദ്ധമാതാവിനെ സംരക്ഷിക്കാന്‍ മക്കള്‍ പണം നല്‍കണമെന്ന് വനിതാകമ്മിഷന്‍ നിര്‍ദേശിച്ചു. ഇന്നലെ ടി.ഡി.എം ഹാളില്‍ നടന്ന വനിതാകമ്മിഷന്‍ സിറ്റിങ്ങിലാണു വൃദ്ധമാതാവിന് 4000 രൂപ വീതം എല്ലാ മാസവും മക്കള്‍ നല്‍കണമെന്നു വിധിയായത്.
മൂന്നുമക്കളുള്ള മാതാവിന് ഒരു മകന്‍ കൂടെ നിര്‍ത്തി സംരക്ഷിക്കുന്നുണ്ടെങ്കിലും മറ്റു രണ്ടു മക്കള്‍ ചികിത്സാചെലവോ ആഹാരത്തിനുള്ള പണമോ നല്‍കാന്‍ തയ്യാറായില്ല. ഇവര്‍ രണ്ടു പേരും 2000 രൂപ വീതം നല്‍കണമെന്നാണ് കമ്മിഷന്‍ വിധി പുറപ്പെടുവിച്ചത്.
27 ലക്ഷം രൂപയുടെ ഫഌറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്നു വീട്ടമ്മ നല്‍കിയ പരാതിയും തീര്‍പ്പാക്കി. മൊത്തം 75 പരാതികളാണ് അദാലത്തിനു മുന്നിലെത്തിയത്. 31 എണ്ണം തീര്‍പ്പാക്കി. 25 എണ്ണം മാറ്റിവെച്ചു. 12 പരാതികള്‍ പൊലിസിനു കൈമാറി. നാലെണ്ണം റവന്യു വകുപ്പിനും മൂന്നെണ്ണം കൗണ്‍സിലിംഗിന് വിധേയമാക്കാനും കൈമാറി.
വനിതാകമ്മിഷന്‍ അംഗങ്ങളായ ഡോ. ലിസി ജോസ്, ഷിജി ശിവജി എന്നിവരും അഡ്വക്കേറ്റുമാരായ ജോണ്‍ എബ്രഹാം, മേഘദിനേശ്, സതീശ് സക്കറിയ തുടങ്ങിയവരും പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമൂസയെച്ചൊല്ലിയുണ്ടായ തർക്കം: 65-കാരനെ വെട്ടിക്കൊന്ന കേസിൽ സ്ത്രീക്ക് വേണ്ടി തിരച്ചിൽ

National
  •  8 days ago
No Image

ഓൺലൈൻ തട്ടിപ്പുകളിലൂടെ നഷ്ടപ്പെട്ട 140 മില്യൺ ദിർഹം തിരിച്ചുപിടിച്ച് അബൂദബി പൊലിസ്

uae
  •  8 days ago
No Image

ചരിത്രത്തിലേക്ക് നടന്നുകയറാൻ ഹിറ്റ്മാൻ; കണ്മുന്നിലുള്ളത് ലോക റെക്കോർഡ്

Cricket
  •  8 days ago
No Image

റെക്കോർഡ് വിലയിലും തിളങ്ങി സ്വർണ്ണം; ദീപാവലിക്ക് യുഎഇയിൽ സ്വർണ്ണ നാണയങ്ങൾക്ക് വൻ ഡിമാൻഡ്

uae
  •  8 days ago
No Image

ഏകദിനത്തിലെ ഏറ്റവും മികച്ച താരം അവനാണ്: റിക്കി പോണ്ടിങ്

Cricket
  •  8 days ago
No Image

അഴിമതിക്കെതിരെ നടപടി കടുപ്പിച്ച് സഊദി; ഉന്നത പദവി ദുരുപയോഗം ചെയ്ത 17 സർക്കാർ ജീവനക്കാർ പിടിയിൽ

Saudi-arabia
  •  8 days ago
No Image

മുംബൈ നോട്ടമിട്ട വെടിക്കെട്ട് താരത്തെ റാഞ്ചാൻ സഞ്ജുവിന്റെ രാജസ്ഥാൻ; സർപ്രൈസ്‌ നീക്കം ഒരുങ്ങുന്നു

Cricket
  •  8 days ago
No Image

ഫ്രഷ് കട്ട് സമരത്തില്‍ നുഴഞ്ഞുകയറ്റക്കാരെന്ന്  ഇ.പി ജയരാജന്‍

Kerala
  •  8 days ago
No Image

ബറാക്ക ആണവ നിലയത്തിൽ മോക്ക് ഡ്രില്ലുമായി അബൂദബി പൊലിസ്; ചിത്രങ്ങളെടുക്കരുതെന്ന് പൊതുജനങ്ങൾക്ക് നിർദ്ദേശം

uae
  •  8 days ago
No Image

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തു; കർണാടകയിൽ ഒരു സർക്കാർ ജീവനക്കാരനെ കൂടി സസ്‌പെൻഡ് ചെയ്തു, 20 പേർക്കെതിരെ ഉടൻ നടപടി

National
  •  8 days ago