എച്ച്.എന്‍.സി മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രി ഉദ്ഘാടനം നാളെ
കണ്ണൂര്‍: എച്ച്.എന്‍.സി ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ പുതിയ സംരംഭമായ എച്ച്.എന്‍.സി മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രിയുടെ ഉദ്ഘാടനം നാളെ മട്ടന്നൂരില്‍ നടക്കും. ആശുപത്രി കോംപ്ലക്സിന്റെ ഉദ്ഘാടനം ഉച്ചയ്ക്ക് ഒന്നിനു ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.
ഓപ്പറേഷന് കോംപ്ലക്സിന്റെ ഉദ്ഘാടനം മുനവറലി ശിഹാബ് തങ്ങളും എക്സറേ യൂനിറ്റ് സണ്ണി ജോസഫ് എം.എല്‍.എയും വി.കെ അബ്ദുല്‍ഖാദര്‍ മൗലവിയും ടി.എം.ടി റൂം അബ്ദുല്‍കരീം ചേലേരിയും ലേബര്‍റൂം പി ജയരാജനും ഡീലക്സ് റൂമിന്റെ ഉദ്ഘാടനം പി.കെ കൃഷ്ണദാസും സ്യൂട്ട് റൂം സതീശന് പാച്ചേനിയും സി.ആര് റൂം കെ.കെ അബ്ദുല്‍ ജബ്ബാറും തീവ്രപരിചരണ വിഭാഗം എം.വി ജയരാജനും ഉദ്ഘാടനം ചെയ്യും. രണ്ടിനു രാവിലെ ഐ.പി കോംപ്ലക്സിന്റെ ഉദ്ഘാടനം സാദിഖലി ശിഹാബ് തങ്ങളും ഡയഗ്നോസ്റ്റിക് സെന്ററിന്റെ ഉദ്ഘാടനം മന്ത്രി കെ.കെ ശൈലജയും എന്‍.ഐ.സിയുവിന്റെ ഉദ്ഘാടനം കലക്ടര്‍ മീര്‍ മുഹമ്മദലിയും ഫാര്‍മസി ഇ.പി ജയരാജന് എം.എല്‍.എയും സര്‍ജിക്കല്‍ ഐ.സി.യു പാറക്കല്‍ അബ്ദുല്ലയും ഇ സ്കാനിങ് ഡിപ്പാര്‍ട്ട്മെന്റ് എ.ഡി.എം മുഹമ്മദ് യൂസഫും കഫറ്റീരിയ അബ്ദുറഹ്മാന് കല്ലായിയും പ്രീ മെഡിക്കല്‍ ഐ.സി.യു പി സത്യപ്രകാശും ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു സൗജന്യ മെഗാ മെഡിക്കല്‍ ക്യാംപ് നടക്കും. ഇ.എന്‍.ടി, ഗൈനക്കോളജി, ഓര്‍ത്തോ, കാര്‍ഡിയോളജി, നേത്രരോഗ വിദഗ്ധന്‍, നെഫ്രോളജി, നെഞ്ചുരോഗ വിഭാഗം, യൂറോളജി, ന്യൂറോളജി, ന്യൂറോ സര്‍ജറി, ജനറല്‍ മെഡിസിന് എന്നീ വിഭാഗങ്ങളില്‍ ക്യാംപില്‍ ചികിത്സ ലഭിക്കുമെന്നും മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സാജിദ് അഹമ്മദ്, അഡ്മിനിസ്ട്രേറ്റര്‍ ഷമ്മാസ്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഷിജാസ് മംഗലാട്ട്, മാര്‍ക്കറ്റിങ് മാനേജര്‍ ജിയോ, പി.ആര്.ഒ റാഫി തില്ലങ്കേരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."