കാസ്‌ട്രോ അനുസ്മരണവും ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മയും 10ന്
കണ്ണൂര്‍: ലൈബ്രറി കൗണ്‍സിലും പുരോഗമന കലാസാഹിത്യ സംഘവും വിവിധ ബഹുജന സംഘടനകളുടെയും സഹകരണത്തോടെ ഫിദല്‍ കാസ്‌ട്രോ അനുസ്മരണവും ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മയും 10ന് കണ്ണൂരില്‍ നടക്കും. സാംസ്‌കാരിക നായകന്‍മാര്‍ക്കും എഴുത്തുകാര്‍ക്കുമെതിരേ നടക്കുന്ന അക്രമണത്തില്‍ പ്രതിഷേധിച്ചാണ് കൂട്ടായ്മ. വൈകിട്ട് അഞ്ചിന് ടൗണ്‍ സ്‌ക്വയറില്‍ സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ ബേബി ഉദ്ഘാടനം ചെയ്യും. സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി മോഹനന്‍, ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.വി കുഞ്ഞികൃഷ്ണന്‍ സംസാരിക്കും. വൈകിട്ട് 3.30ന് നടക്കുന്ന ഫാസിസ്റ്റ് വിരുദ്ധ ചിത്രകാര സംഗമം എബി എന്‍ ജോസഫ് ഉദ്ഘാടനം ചെയ്യും. ആലോചനാ യോഗം എം.വി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി.കെ ബൈജു അധ്യക്ഷനായി. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് നാരായണന്‍ കാവുമ്പായി, സെക്രട്ടറി എം കെ മനോഹരന്‍, ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് കവിയൂര്‍ രാജഗോപാലന്‍, കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗം പി.സി ഗംഗാധരന്‍, എന്‍.ജി.ഒ യൂനിയന്‍ ജില്ലാ സെക്രട്ടറി എം.വി രാമചന്ദ്രന്‍, മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അംഗം ടി ഗീത സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."