HOME
DETAILS
MAL
എം.ടിക്ക് ഐക്യദാര്‍ഢ്യവുമായി സാംസ്കാരിക കൂട്ടായ്മ
backup
January 03 2017 | 07:01 AM
ഉദുമ: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കലിനെ വിമര്‍ശിച്ച എഴുത്തുകാരന് എം.ടി വാസുദേവന്‍ നായര്‍ക്കെതിരായ സംഘപരിവാര്‍ കടന്നാക്രമണത്തിനെതിരേ പുരോഗമന കലാ സാഹിത്യ സംഘം ഉദുമ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാലക്കുന്നില്‍ സാംസ്കാരിക ഐക്യദാര്‍ഢ്യ സംഗമവും പ്രകടനവും നടത്തി. പ്രതിഷേധ സംഗമം ജില്ലാ ജോയിന്റ് സെക്രട്ടറി വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. എം കുമാരന് അധ്യക്ഷനായി. എഴുതാനും പറയാനും വരയ്ക്കാനും മിണ്ടാനുമുള്ള അവകാശത്തിനും സ്വാതന്ത്ര്യത്തിനുമെതിരായ അസഹിഷ്ണുത അംഗീകരിക്കാനാവില്ലെന്നു സംഗമത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. ജി അബുജാക്ഷന്‍, അരവിന്ദന്, അബ്ബാസ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."