ബഹ്റൈനിലെ ജയില്‍ ആക്രമണം; ഉന്നത ജയിലുദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു
മനാമ: ബഹ്റൈനിലെ ജാവു ജയിലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി 10 തടവു പുള്ളികള്‍ രക്ഷപ്പെട്ട സംഭവത്തില്‍ മൂന്ന് ഉന്നത ജയിലുദ്യോഗസ്ഥരെ ആഭ്യന്തര മന്ത്രി സസ്പെന്റ് ചെയ്തു.
ജനറല്‍ ഡയരക്ടര്‍ ഓഫ് ദി റീഫോര്‍മേഷന്‍ ആന്റ് റീഹാബിലീറ്റേഷന്(ജാവു), ഹെഡ് ഓഫ് റീഫോര്‍മേഷന്‍ ആന്റ് റീഹാബിലിറ്റേഷന്‍, ഡയരക്ടര്‍ ഓഫ് സെക്യൂരിറ്റി ആന്റ് പ്രൊട്ടക്ഷന്‍ എന്നീ സ്ഥാനത്തുള്ളവരെയാണ് ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ സസ്പെന്റ് ചെയ്തത്.
സസ്പെന്റ് ചെയ്ത മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള തുടര്‍നടപടികള്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ കോര്‍ട്ട്സ് ഡയറക്ടറേറ്റിന് കീഴിലുള്ള പബ്ലിക് പ്രോസിക്യൂഷന് തീരുമാനിക്കും. സംഭവത്തില്‍ അന്വേഷണം നടത്തുന്നതിനായി ആഭ്യന്തരമന്ത്രാലയം ചുമതലപ്പെടുത്തിയിരിക്കുന്ന അന്വേഷണ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഈ നടപടിയെന്ന് അഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
പുതുവര്‍ഷ ദിനത്തിലാണ് ജാവു ജയിലില്‍ ആക്രമണം ഉണ്ടായത്. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസുകാരനെ കൊലപ്പെടുത്തിയ ശേഷമാണ് 10 തടവുപുള്ളികള്‍ ജയില്‍ ചാടി രക്ഷപ്പെട്ടത്. ഇവര്‍ക്കുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അതിനിടെ പ്രതികളിലൊരാളുടെ ചിത്രം പുതിയ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇറാന് ബന്ധമുണ്ടെന്ന് കഴിഞ്ഞ ദിവസം അഭ്യന്തര മന്ത്രാലയം ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."