ജയില്‍ചാട്ടം: 40 പേരെ പിടികൂടിയതായി ഫിലിപ്പൈന്‍സ്
മനില: തെക്കന്‍ ഫിലിപ്പൈന്‍സിലെ ജയിലില്‍നിന്നു രക്ഷപ്പെട്ട 150 തടവുകാരില്‍ 40 പേരെ പിടികൂടിയതായി ഫിലിപ്പൈന്‍സ് അധികൃതര്‍.
കിദാപവന് പട്ടണത്തിലെ ജയിലിലായിരുന്നു ആയുധധാരി ആക്രമണം നടത്തി തടവുകാര്‍ക്കു രക്ഷപ്പെടാന്‍ അവസരം ഒരുക്കിയത്. അക്രമി നടത്തിയ വെടിവയ്പ്പില്‍ ജയില്‍ സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാളും അഞ്ചുതടവുകാരും ഒരു വില്ലേജ് ഉദ്യോഗസ്ഥനും മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു.
സ്വതന്ത്രരാജ്യത്തിനായി പോരാടുന്ന മുസ്ലിം വിമതരാണ് ആക്രമണം നടത്തിയതെന്നു സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ അറിയിച്ചു. മനിലയില്‍നിന്ന് 930 കിലോമീറ്റര്‍ തെക്ക്-കിഴക്കായാണ് ആക്രമണം നടന്ന ജയില്‍ സ്ഥിതിചെയ്യുന്നത്. മൊത്തം 1,511 തടവുകാരായിരുന്നു ജയിലിലുണ്ടായിരുന്നത്.
2007 മുതല്‍ പ്രവിന്‍ഷ്യല്‍ ജയിലുകള്ക്കുനേരെ മൂന്ന് ആക്രമണങ്ങള്‍ നടന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."