കേന്ദ്രകമ്മറ്റി നടപടിയില്‍ സംതൃപ്തന്‍, താക്കീത് പാര്‍ട്ടി നടപടികളുടെ ഭാഗം; വി.എസ്
തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മറ്റി നടപടിയില്‍ സംതൃപ്തനെന്ന് വി.എസ് അച്യുതാനന്ദന്‍. താക്കീത് പാര്‍ട്ടി നടപടികളുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം പുറത്തേക്ക് വന്ന വിഎസ് നടപടിയില്ലെന്ന സൂചന നല്‍കുന്ന തരത്തിലാണ് പ്രതികരിച്ചത്. ചര്‍ച്ചയില്‍ സംതൃപ്തിയുണ്ടെന്നും തൃപ്തികരവും ന്യായവുമായ കാര്യങ്ങളാണ് കേന്ദ്ര കമ്മിറ്റിയില്‍ മുന്നോട്ട് വച്ചതെന്നുമാണ് വിഎസ് മാധ്യമങ്ങളോട് പറഞ്ഞത്. തീരുമാനം പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഔദ്യോഗികമായി അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇന്നുരാവിലെ കേന്ദ്രകമ്മിറ്റി നടക്കുന്ന ഹോട്ടലില്‍ വിഎസ് യെച്ചൂരി കൂടിക്കാഴ്ചയും നടന്നിരുന്നു. രാവിലെ എട്ടരയ്ക്കുശേഷം യെച്ചൂരി ആവശ്യപ്പെട്ടത് പ്രകാരമാണ് വിഎസ് ഹോട്ടലില്‍ എത്തിയത്.
അച്ചടക്ക ലംഘനത്തിന്റെ പേരില്‍ വിഎസ്സിനെതിരെ നടപടിയെടുക്കണമെന്ന പരാമര്‍ശം പിബി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നില്ല.
ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ നിന്നും വിഎസ് ഇറങ്ങിപോയത് ശരിയായില്ല എന്ന് മാത്രമായിരുന്നു പരാമര്‍ശം. അന്നത്തെ അച്ചടക്കലംഘനത്തിന് നിലവിലെ സാഹചര്യത്തില്‍ വിഎസ്സിനെതിരെ കടുത്ത നടപടി വേണ്ടെന്ന നിലപാടാണ് കേന്ദ്രകമ്മിറ്റിയെടുത്തത്.
അതുകൊണ്ടാണ് വിഎസ്സിനെതിരായ നടപടി താക്കിതിലൊതുക്കിയത്.
സെക്രട്ടേറിയേറ്റില്‍ ഉള്‍പ്പെടുത്തണമെന്ന വി.എസിന്റെ ആവശ്യം കേന്ദ്രകമ്മറ്റി നിരാകരിച്ചു.
പ്രായാധിക്യവും പാര്‍ട്ടി ചട്ടങ്ങളുമാണ് ഇതിനു കാരണമെന്ന് വി.എസിനെ അറിയിക്കും. രാവിലെ വി.എസ് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ തന്നെ പാര്‍ട്ടി സെക്രട്ടേറിയേറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് വി.എസ് ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."