HOME
DETAILS

ശരീരത്തെ അറിയാം ......

  
backup
January 14 2017 | 02:01 AM

%e0%b4%b6%e0%b4%b0%e0%b5%80%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%85%e0%b4%b1%e0%b4%bf%e0%b4%af%e0%b4%be%e0%b4%82

നാം എങ്ങനെ ശ്വസിക്കുന്നു

 

കോശങ്ങളില്‍ വെച്ച് നടക്കുന്ന ഓക്‌സീകരണത്തിന്റെ ഫലമായാണ് ആഹാരഘടകങ്ങളിലടങ്ങിയിരിക്കുന്ന ഊര്‍ജ്ജം സ്വതന്ത്രമാകുന്നതെന്നു നമുക്കറിയാമല്ലോ. ഓക്‌സീകരണം നടക്കണമെങ്കില്‍ ഓക്‌സിജന്‍ വേണം. വായുവില്‍ നിന്നാണ് നമുക്ക് ഓക്‌സിജന്‍ ലഭിക്കുന്നത്. ഈ ഓക്‌സിജന്‍ കോശങ്ങളില്‍ എത്തിച്ചേരുന്നതെങ്ങനെയെന്നറിയേണ്ടേ? ഇതിനു സഹായിക്കുന്ന അവയവ വ്യവസ്ഥയാണു ശ്വാസനേന്ദ്രിയ വ്യവസ്ഥ.
നാസാരന്ദ്രങ്ങള്‍, ഗ്രസനി, ശ്വാസനാളം, ശ്വസനികള്‍, ശ്വാസകോശങ്ങള്‍ എന്നിവയാണു ശാസനേന്ദ്രിയ വ്യവസ്ഥയുടെ ഭാഗങ്ങള്‍. ശ്വാസകോശങ്ങള്‍ സ്ഥിതി ചെയ്യുന്നത് രണ്ടറകളിലാണ്. സ്‌പോഞ്ച് പതുപ്പുള്ള ഇവയില്‍ മുന്തിരിക്കുല പോലുള്ള ധാരാളം അറകള്‍ ഉണ്ട്. ഓരോ അറയിലുമുണ്ട് ധാരാളം രക്തലോമികള്‍. അറകളിലെത്തുന്ന ഓക്‌സിജന്‍ നേരിട്ടു രക്തവാഹിനികളിലേക്കു വ്യാപിക്കുന്ന വിധത്തിലാണ് അതിന്റെ ഘടന. ശ്വാസകോശങ്ങളെ പൊതിഞ്ഞ് 'പ്ലൂറ' എന്ന ആവരണവുമുണ്ട്.


ഔരസാശയത്തിനുള്ളിലാണു ശ്വാസകോശങ്ങള്‍ സ്ഥിതിചെയ്യുന്നത്. ഔരസാശയം വായു നിബദ്ധമായ ഒരറയാണ്. ഔരസാശയത്തെയും ഉദരാശയത്തേയും വേര്‍തിരിക്കുന്ന പേശീനിര്‍മ്മിതമായ ഒരു ഭിത്തിയാണ് ഡയഫ്രം. ഇതല്‍പം മേല്‍പോട്ട് വളഞ്ഞാണിരിക്കുന്നത്. ഡയഫ്രം സങ്കോചിക്കുമ്പോള്‍ അതിന്റെ അളവ് നിവര്‍ന്ന് അല്‍പം താഴുകയും ഔരസാശയത്തിന്റെ താഴോട്ടുള്ള വ്യാപ്തം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഔരസാശയത്തിന്റെ വശങ്ങളിലുള്ള വാരിയെല്ലുകളെ തമ്മില്‍ ബന്ധിപ്പിച്ചിട്ടുള്ള പേശികള്‍ സങ്കോചിക്കുമ്പോള്‍ വാരിയെല്ലുകള്‍ ഉയരുകയും മാറെല്ലിനെ മുന്നോട്ടു തള്ളുകയും ചെയ്യുന്നു. അപ്പോള്‍ ഔരസാശയത്തിനു വശങ്ങളിലോട്ടും മുന്നോട്ടുമുള്ള വികാസം ഉണ്ടാകുന്നു. ഔരസാശയം വികസിക്കുമ്പോള്‍ ശ്വാസകോശങ്ങള്‍ വികസിക്കുകയും അപ്പോള്‍ അവയിലെ മര്‍ദ്ദം കുറയുകയും അന്തരീക്ഷ വായു ഉള്ളില്‍ പ്രവേശിക്കുകയും ചെയ്യുന്നു. ഇതാണ് ഉഛ്വാസം. ഔരസാശയം ചുരുങ്ങുമ്പോള്‍ ശ്വാസകോശങ്ങള്‍ ചുരുങ്ങുകയും വായു പുറത്തു പോകുകയും ചെയ്യുന്നു. ഇതാണു നിശ്വാസം. സാധാരണഗതിയില്‍ ആരോഗ്യമുള്ള ഒരാള്‍ മിനിറ്റില്‍ 18 പ്രാവശ്യം ശ്വാസോഛ്വാസം ചെയ്യുന്നു.
ആഹാരം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ നാം അറിയാതെ ഒന്നു തുമ്മുകയോ പൊട്ടിച്ചിരിക്കുകയോ ഒക്കെ ചെയ്താല്‍ ഒന്നോ രണ്ടോ ആഹാരകണങ്ങള്‍ ചിലപ്പോള്‍ മൂക്കില്‍ കൂടി പുറത്തു വരാറുണ്ട്. അപൂര്‍വ്വമായിട്ടാണെങ്കിലും ഇത് എങ്ങനെ സംഭവിക്കുന്നു. നാസാരന്ദ്രങ്ങളിലൂടെയും വായയിലൂടെയുമുള്ള ഒരു പൊതുവഴിയാണ് ഗ്രസനി. വായില്‍ നിന്നുള്ള ആഹാരം ഗ്രസനിയിലെത്തുമ്പോള്‍ നാം തുമ്മുകയോ മറ്റോ ചെയ്താല്‍ ശക്തിയായ വായു പ്രവാഹത്തില്‍  പെട്ട് ആഹാരകണം മൂക്കില്‍ കയറാം. ഈ നാല്ക്കവലയില്‍ നിന്ന് ആഹാരത്തിന് വഴിതെറ്റിയാല്‍ ശ്വാസനാളങ്ങളിലേക്കും കടക്കാം.  പക്ഷേ അങ്ങനെ സംഭവിക്കാറില്ല. ആഹാരം കടന്നു പോകുമ്പോള്‍ ശ്വാസനാളത്തിലേക്കുള്ള  'ഗേറ്റ്' തനിയെ അടയും. ട്രെയിന്‍ വരുമ്പോള്‍ ലവല്‍ക്രോസുകളിലെ ഗെയ്റ്റടക്കുന്നതുപോലെ ബലൂണ്‍ കഷണം, നാണയം തുടങ്ങിയവ ഒരു രസത്തിനു വായിലിടുന്നവര്‍ സൂക്ഷിക്കുക. ഇവ ശ്വാസനാളത്തിന്റെ ആരംഭസ്ഥാനത്തെങ്ങാന്‍ ചെന്നുപെട്ടാല്‍ പിന്നെ ശ്വസനം നടക്കില്ല. അതോടെ തീരും കാര്യം.

 

ശരീരത്തിലെ ഏറ്റവും വലിയ അവയവം

 

നിങ്ങള്‍ അമ്പരക്കുന്നുണ്ടാവും. ഇങ്ങനെ ഒരു ചോദ്യം ചോദിച്ചാല്‍ നിങ്ങള്‍ പറയുന്ന ഉത്തരങ്ങള്‍ വ്യത്യസ്തങ്ങളായിരിക്കും. അതുകൊണ്ട് ഉത്തരം നേരെയങ്ങു പറഞ്ഞേക്കാം. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവം ത്വക്കാണ്. നമ്മുടെ ശരീരത്തെ ആവരണം ചെയ്തു സൂക്ഷിക്കുന്ന ത്വക്ക് പല ധര്‍മ്മങ്ങളും നിര്‍വഹിക്കുന്നുണ്ട്. ശരീരത്തില്‍ നടക്കുന്ന ഉപാപചയ പ്രവര്‍ത്തനങ്ങളുടെ ഫലമായുണ്ടാകുന്ന വിസര്‍ജ്ജ്യവസ്തുക്കളായ ജലവും ലവണങ്ങളും വിയര്‍പ്പു രൂപത്തില്‍ പുറത്തു കളയുന്നത് ത്വക്കാണ്. ത്വക്ക് പഞ്ചേന്ദ്രിയങ്ങളില്‍ ഒന്നാണ്. സ്പര്‍ശനം, അന്തരീക്ഷ മര്‍ദ്ദത്തിലെ വ്യത്യാസം, താപനിലയിലെ വ്യത്യാസം തുടങ്ങിയവ നാം അറിയുന്നത് ത്വക്ക് വഴിയാണ്. ശരീരോഷ്മാവ് കൃത്യമായി നിലനിര്‍ത്തുന്നത് ത്വക്കാണ്. (മനുഷ്യശരീരത്തിന്റെ സാധാരണ ഊഷ്മാവ് 370ഇ ആണ്) അധികം വരുന്ന കൊഴുപ്പിനെ സൂക്ഷിച്ചു വെക്കുന്ന ഒരു സംഭരണാവയവം കൂടിയാണ് ത്വക്ക്.


ശരീരത്തിലെ മറ്റൊരുതരം വിസര്‍ജ്ജനാവയവങ്ങളാണ് വൃക്കകള്‍. നട്ടെല്ലിന്റെ ഇരുവശത്തുമായി ഉദരാശയത്തിന്റെ മുകള്‍ഭാഗത്ത് ഡയഫ്രത്തിനു തൊട്ടുതാഴെയായി കാണപ്പെടുന്ന അമരവിത്തിന്റെ ആകൃതിയിലുള്ള വൃക്കകള്‍ രക്തത്തിലധികമുള്ള ജലാംശവും ലവണങ്ങളും വേര്‍തിരിച്ച് മൂത്രരൂപത്തില്‍ പുറത്തു കളയുന്നു. ഇത് ഒരു സങ്കീര്‍ണ്ണമായ പ്രവര്‍ത്തനമാണ്. വൃക്കയുടെ പ്രവര്‍ത്തക ഘടകങ്ങളായ നെഫ്രോണുകള്‍ എന്ന സൂക്ഷ്മ അരിപ്പകളാണ് രക്തത്തിനു ജലവും ലവണങ്ങളും അരിച്ചെടുക്കുന്നത്.


ഓരോ നെഫ്രോണും വൃക്കയില്‍ ചുരുണ്ടു മടങ്ങികിടക്കുന്ന നേരിയ കുഴലുകളാണ്. ഇവയുടെ ഒരഗ്രം കപ്പുപോലെ വികസിച്ചിരിക്കും. മറ്റെയഗ്രം ചോര്‍പ്പിന്റെ ആകൃതിയിലുള്ള പെല്‍വിസ് എന്ന ഭാഗത്തേക്കു തുറക്കുന്നു. കപ്പുപോലെയുള്ള ഭാഗം രക്തത്തില്‍ നിന്ന് അധികമുള്ള ജലാംശത്തെ ആഗിരണം ചെയ്ത് നേരിയ കുഴലുകളിലൂടെ പെല്‍വിസിലും അവിടെ നിന്നു മൂത്രനാളങ്ങള്‍ വഴി മൂത്രസഞ്ചിയിലും എത്തിക്കുന്നു. മൂത്രസഞ്ചിയില്‍ മൂത്രം നിറയുമ്പോഴാണ് മൂത്രവിസര്‍ജ്ജനത്തിനുള്ള തോന്നല്‍ ഉണ്ടാകുക.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്തെ അഭ്യാസം ഇവിടെ വേണ്ടെന്ന് പറഞ്ഞ ട്രാഫിക് എസ്‌ഐക്ക് സ്ഥലംമാറ്റം

Kerala
  •  a day ago
No Image

മൂന്ന് കോടി തട്ടിയെടുത്തു; പാലക്കാട് മുതലമട സ്നേഹം ട്രസ്റ്റ് ചെയർമാൻ സുനിൽ സ്വാമി അറസ്റ്റിൽ

Kerala
  •  a day ago
No Image

വനിതാ പ്രവർത്തകയുടെ പരാതിയിൽ ബിജെപി എംഎല്‍എക്കെതിരെ ഗാങ്ങ്‌റേപ്പ് കേസ്; ഗുരുതര ആരോപണങ്ങളൾ

National
  •  a day ago
No Image

ആദ്യം ഏട്ടൻ, ഇപ്പോൾ അനിയൻ; ഐപിഎല്ലിൽ പുതിയ ചരിത്രം സൃഷ്ടിച്ച് മാർഷ് ബ്രദേഴ്‌സ്

Cricket
  •  a day ago
No Image

വിരമിക്കൽ ചടങ്ങിനിടെ കയ്യാങ്കളി; തിരുവനന്തപുരം മൃഗസംരക്ഷണ ഓഫീസിൽ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ച് ഒരാൾക്ക് പരിക്ക്

Kerala
  •  2 days ago
No Image

തെരഞ്ഞെടുപ്പ് സമഗ്രവും സുഗമവുമായിരിക്കാനായി 18 പുതിയ പരിഷ്‌ക്കാരങ്ങൾ; തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പുതിയ നീക്കം

National
  •  2 days ago
No Image

റയലിന്റെ രാജാവ് കളമൊഴിയുന്നു; ഇതിഹാസത്തിന്റെ പടിയിറക്കത്തിൽ ഞെട്ടി ഫുട്ബോൾ ലോകം

Football
  •  2 days ago
No Image

പരപ്പനങ്ങാടി കടലിൽ ഫൈബർ വള്ളങ്ങൾ കൂട്ടിയിടിച്ച് അപകടം; ആനങ്ങാടി സ്വദേശിയായ മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

മൂന്ന് ശിശുക്കളെ ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ടുപോയി സ്വന്തം മക്കളെ പോലെ വളർത്തി, 20 വയസായപ്പോൾ ഞെട്ടിക്കുന്ന ആ സത്യം അധികൃതർ കണ്ടെത്തി; സഊദിയെ നടുക്കിയ തട്ടിക്കൊണ്ടു പോകൽ കേസിൽ സഊദി വനിതക്കും കൂട്ടാളിക്കും വധശിക്ഷ നടപ്പാക്കി

Saudi-arabia
  •  2 days ago
No Image

ഇംഗ്ലണ്ടിനെ തകർക്കാൻ ഇന്ത്യൻ ടി-20 ലോകകപ്പ് ജേതാവിനെ കളത്തിലിറക്കാൻ ഇന്ത്യ; റിപ്പോർട്ട്

Cricket
  •  2 days ago