ആര്‍.എസ്.എസ് ആര്‍ക്കും എതിരല്ല, ലക്ഷ്യം ഹിന്ദു ശാക്തീകരണം മാത്രം: മോഹന്‍ ഭാഗവത്
കൊല്‍ക്കത്ത: ആര്‍.എസ്.എസ് ആര്‍ക്കുമെതിരല്ലെന്നും ഹിന്ദു സമുദായത്തിന്റെ ശാക്തീകരണവും ഐക്യവും ലക്ഷ്യമിട്ടാണു തങ്ങളുടെ പ്രവര്‍ത്തനമെന്നും സംഘ് തലവന്‍ മോഹന്‍ ഭാഗവത്. കൊല്‍ക്കത്തയില്‍ ആര്‍.എസ്.എസ് നടത്തിയ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ നടക്കുന്ന രൂക്ഷമായ സംഘട്ടനത്തിന്റെ പശ്ചാത്തലത്തിലാണ് ഭാഗവതിന്റെ പ്രസ്താവന. മകര സംക്രാന്തിയുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ് പ്രഖ്യാപിച്ച റാലിക്ക് നേരത്തെ അധികൃതര്‍ അനുവാദം നല്‍കിയിരുന്നില്ല. തുടര്‍ന്ന് കഴിഞ്ഞ ദിവസം കല്‍ക്കട്ട ഹൈക്കോടതി കര്‍ശന നിബന്ധനകളോടെ പരിപാടി നടത്താന്‍ അനുവദിക്കുകയായിരുന്നു.
ആരെയും എതിര്‍ക്കാനല്ല ഈ പാര്‍ട്ടി രൂപീകരിച്ചത്. സ്വയം ശാക്തീകരണത്തിനായിരുന്നു സംഘടനയുടെ രൂപീകരണം. ഹിന്ദു സമുദായത്തിന് ഈ രാജ്യത്ത് ശോഭനമായൊരു ചരിത്രമുണ്ട്. അത്തരം ചരിത്രപശ്ചാത്തലത്തിലും ഹിന്ദുക്കളുടെ സ്ഥിതിയില്‍ മാറ്റമില്ലെന്നും ഭാഗവത് പറഞ്ഞു.
രാജ്യവ്യാപകമായി മതാചാരങ്ങളും ആരാധനകളും നിര്‍വഹിക്കാന്‍ ഹിന്ദുക്കള്‍ക്കു സാധിക്കുന്നുണ്ടോ? ഹിന്ദുക്കളുടെ അവകാശങ്ങള്‍ക്ക് രാജ്യത്ത് മതിയായ പരിഗണന ലഭിക്കുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
നിലവിലെ തങ്ങളുടെ പരിതാപസ്ഥിതിക്കു കാരണം ഹിന്ദുക്കള്‍ മാത്രമാണെന്നും അവര്‍ ഐക്യപ്പെടുകയോ ശക്തിപ്പെടുകയോ ചെയ്തില്ലെന്നും ഭാഗവത് കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."