HOME
DETAILS

ആവശ്യത്തിന് ജീവനക്കാരില്ലാതെ മൂന്നിയൂര്‍ വില്ലേജ് ഓഫിസ്

  
backup
January 15 2017 | 02:01 AM

%e0%b4%86%e0%b4%b5%e0%b4%b6%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf-4

 

തിരൂരങ്ങാടി: വില്ലേജ് ഓഫിസറടക്കം ആവശ്യത്തിന് ജീവനക്കാരില്ല. നാട്ടുകാര്‍ വലയുന്നു. വിഭജനം കാത്തുകഴിയുന്ന മൂന്നിയൂര്‍ വില്ലേജ് ഓഫിസിലാണ് ഈ ദുരവസ്ഥ. ഹയര്‍ സര്‍വേ പരിശീലനത്തിന്റെ ഭാഗമായി ഒന്നരമാസം മുമ്പാണ് വില്ലേജ് ഓഫിസര്‍ അവധി എടുത്തത്.
നിലവില്‍ വേങ്ങര വില്ലേജ് ഓഫിസര്‍ക്ക് താല്‍ക്കാലിക ചുമതല നല്‍കിയെങ്കിലും അമിതജോലിഭാരം ഇദ്ദേഹത്തെ കുഴക്കുന്നുണ്ട്. സ്‌പെഷല്‍ വില്ലേജ് ഓഫീസര്‍ ഉദ്യോഗകയറ്റം ലഭിച്ച് താലൂക്ക് ഓഫീസില്‍ നിയമിതനായതിനാല്‍ രണ്ടുമാസത്തോളമായി ഈ തസ്തികയും ഒഴിഞ്ഞുകിടപ്പാണെന്ന് ജീവനക്കാര്‍ പറയുന്നു.വിഭജനം നടക്കാത്തതിനാല്‍ത്തന്നെ നിത്യേന ജീവനക്കാര്‍ക്ക് ജോലിഭാരം ഇരട്ടിയാണ് . വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍, കോളജ് എന്നിവിടങ്ങളില്‍ ഹാജരാക്കേണ്ട അത്യാവശ്യ രേഖകള്‍ക്കുംനികുതി, ഭൂമിക്ക് തണ്ടപ്പേര് തരപ്പെടുത്തല്‍ എന്നിവയ്ക്കുമെല്ലാം ആഴ്ചകളും മാസങ്ങളും കാത്തു നില്‍ക്കേണ്ട അവസ്ഥയാണുള്ളത്. ജീവനക്കാരുടെ കുറവ് വന്നതോടെ ബുദ്ധിമുട്ടുകളും കാലതാമസവും ഇരട്ടിച്ചു.മൂന്നിയൂര്‍ വില്ലേജ് വിഭജിക്കണമെന്ന നാട്ടുകാരുടെ മുറവിളിയ്ക്ക് പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. തിരൂരങ്ങാടി താലൂക്കിലെ 19 വില്ലേജുകളില്‍ ജനസാന്ദ്രതയും വിസ്തീര്‍ണവുംകൂടിയ വില്ലേജാണ് മൂന്നിയൂര്‍. അറുപതിനായിരത്തോളം ജനസംഖ്യയും. പന്ത്രണ്ടായിരത്തിലധികം വാസഗൃഹങ്ങളും, രണ്ടായിരത്തിലധികം കെട്ടിടങ്ങളും മൂന്നിയൂരിലുണ്ട്. ആറ് ജീവനക്കാരുമായി 1963 ലാണ് വില്ലേജ് നിലവില്‍ വന്നത്. ഇരുപതിനായിരത്തോളമായിരുന്നു അന്നത്തെ ജനസംഖ്യ. എന്നാല്‍ ജനസംഖ്യ അതിന്റെ ഇരട്ടിയിലേറെ ആയതോടെ ജീവനക്കാരുടെ ജോലിയും ഇരട്ടിച്ചു. വില്ലേജ് ഓഫീസറടക്കം അഞ്ചുതസ്തികയാണുള്ളത്.
ഇടവിട്ട ദിവസങ്ങളിലാണ് വേങ്ങരയില്‍നിന്നും താല്‍ക്കാലിക ചുമതലയുള്ള വില്ലേജ് ഓഫീസര്‍ പ്രശാന്ത് എത്തുന്നത്. സമയം കഴിഞ്ഞാലും ഓഫീസില്‍നിന്നും ഇറങ്ങാന്‍ സാധിക്കാറില്ലെന്നും ശേഷിക്കുന്ന ഓണ്‍ലൈന്‍ കാര്യങ്ങള്‍ വീട്ടില്‍ വെച്ചു ചെയ്യാറാണ് പതിവെന്നും ഇദ്ദേഹം പറയുന്നു. എത്രയും പെട്ടെന്ന് ഒഴിഞ്ഞുകിടക്കുന്ന തസ്തികയില്‍ നിയമനം നടത്തണമെന്നും വില്ലേജ് ഉടന്‍ വിഭജിക്കണമെന്നുമാന് നാട്ടുകാരുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീമിന് കൂടുതൽ ശിക്ഷ നൽകണമെന്ന ആവശ്യം അപ്പീൽ കോടതി തള്ളി, ശിക്ഷ 20 വർഷം തന്നെ

Saudi-arabia
  •  2 months ago
No Image

പന്തിനെ ഒരിക്കലും ആ ഇതിഹാസവുമായി താരതമ്യം ചെയ്യരുത്: അശ്വിൻ

Cricket
  •  2 months ago
No Image

'എവിടെ കണ്ടാലും വെടിവെക്കുക' പ്രതിഷേധക്കാര്‍ക്കെതിരെ ക്രൂരമായ നടപടിക്ക് ശൈഖ് ഹസീന ഉത്തരവിടുന്നതിന്റെ ഓഡിയോ പുറത്ത്

International
  •  2 months ago
No Image

"സഹേൽ" ആപ്പ് വഴി എക്സിറ്റ് പെർമിറ്റ്: വ്യാജ വാർത്തകളെ തള്ളി കുവൈത്ത് മാൻപവർ അതോറിറ്റി

Kuwait
  •  2 months ago
No Image

അവൻ മെസിയെക്കാൾ കൂടുതകൾ ബാലൺ ഡി ഓർ നേടും: മുൻ ബാഴ്സ താരം

Football
  •  2 months ago
No Image

രാജസ്ഥാനിൽ വ്യോമസേനയുടെ ജാഗ്വാർ യുദ്ധവിമാനം തകർന്നുവീണു; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ അപകടം

National
  •  2 months ago
No Image

ഗവൺമെന്റിന്റെ പ്രകടനം വിലയിരുത്താൻ പുതിയ സംവിധാനം; പുത്തൻ മാറ്റവുമായി യുഎഇ 

uae
  •  2 months ago
No Image

ലാറയുടെ 400 റൺസിന്റെ റെക്കോർഡ് തകർക്കാൻ ആ ഇന്ത്യൻ താരത്തിന് കഴിയുമായിരുന്നു: ബ്രോഡ്

Cricket
  •  2 months ago
No Image

ചില രാജ്യക്കാർക്ക് ആജീവനാന്ത ഗോൾഡൻ വിസ അനുവദിച്ചെന്ന വാർത്തകൾ തെറ്റ്; പ്രാദേശിക, അന്തർദേശീയ മാധ്യമങ്ങൾ പ്രചരിപ്പിച്ച റിപ്പോർട്ടുകൾ നിഷേധിച്ച് യുഎഇ

uae
  •  2 months ago
No Image

കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  2 months ago