HOME
DETAILS

രണ്ടരലക്ഷം രൂപയുമായി മുങ്ങിയ ആളെ തേടി യുവതി കാസര്‍കോടെത്തി

  
backup
January 17, 2017 | 10:39 PM

%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%b0%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%82-%e0%b4%b0%e0%b5%82%e0%b4%aa%e0%b4%af%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%ae%e0%b5%81%e0%b4%99

 

കാസര്‍കോട്: രണ്ടരലക്ഷം രൂപയുമായി മുങ്ങിയ ആളെ അന്വേഷിച്ച് യുവതി കാസര്‍കോട് ടൗണ്‍ പൊലിസ് സ്റ്റേഷനിലെത്തി. മഹാരാഷ്ട്ര ഉല്ലാസ് നഗര്‍ സ്വദേശിനിയും ഡാന്‍സ് ബാറില്‍ നര്‍ത്തകിയുമായ യുവതിയാണ് തന്റ പണവുമായി മുങ്ങിയ കാസര്‍കോട് സ്വദേശിയായ അമ്പതുകാരനെ കണ്ടെത്താന്‍ സഹായം തേടിയെത്തിയത്. ഇയാളെ അന്വേഷിച്ച് ഇന്നലെ രാവിലെയാണ് യുവതി കാസര്‍കോട് ടൗണ്‍ സ്‌റ്റേഷനിലെത്തി പരാതി നല്‍കിയത്.
കാസര്‍കോട് സ്വദേശിയായ അമ്പതുകാരനുമായി രണ്ടുവര്‍ഷത്തോളം പ്രണയത്തിലായിരുന്നെന്നാണു യുവതി പറയുന്നത്. മഹാരാഷ്ട്ര ഉല്ലാസ് നഗറില്‍ ഗസ്റ്റ് ഹൗസിന്റെ മേല്‍നോട്ടം വഹിച്ചുവരികയായിരുന്ന ഇയാള്‍ ഭര്‍ത്താവും കുഞ്ഞുമുള്ള ബാര്‍ നര്‍ത്തകിയുമായി അടുപ്പത്തിലാവുകയായിരുന്നു. പിന്നീട് യുവതി ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഇയാള്‍ക്കൊപ്പം ഉല്ലാസ് നഗറിലെ വാടകവീട്ടിലേക്കു താമസം മാറി.
രണ്ടുവര്‍ഷം ഒരുമിച്ച് താമസിച്ച ഇയാള്‍ ഒരാഴ്ച മുന്‍പ് യുവതി ഡാന്‍സ് ബാറില്‍ പോയ സമയത്ത് അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവുമായി സ്ഥലം വിട്ടുവെന്നാണു പരാതി.
ജോലി കഴിഞ്ഞു വീട്ടില്‍ തിരിച്ചെത്തിയ യുവതി അലമാര പരിശോധിച്ചപ്പോഴാണു പണം നഷ്ടപ്പെട്ടതറിഞ്ഞത്. തുടര്‍ന്നു യുവതി കാമുകനെ കണ്ടുപിടിക്കാനായി കാസര്‍കോട്ടെത്തുകയായിരുന്നു.
ജില്ലയില്‍ എവിടെയാണ് ഇയാള്‍ താമസിക്കുന്നതെന്നു കൃത്യമായി അറിയില്ലെന്നും ഇയാളുടെ മൊബൈല്‍ നമ്പര്‍ മാത്രമാണ് തന്റെ പക്കലുള്ളതെന്നും യുവതി പൊലിസിനോട് പറഞ്ഞു.
പൊലിസ് ഈ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അറബിക്കടലിന് മുകളില്‍ കാണാതായ പാക് ചരക്കുവിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി, ജീവനക്കാർക്കായി തിരച്ചിൽ

International
  •  7 days ago
No Image

രാമക്ഷേത്ര തട്ടിപ്പില്‍ ചമ്പത് റായിക്കെതിരേ തെളിവുണ്ടായിട്ടും അനങ്ങാതെ എസ്.ഐ.ടി, സംരക്ഷിക്കാന്‍ നീക്കമെന്ന് ആരോപണം

National
  •  7 days ago
No Image

രാമക്ഷേത്ര ഭരണത്തിൽ ധൂര്‍ത്തും കെടുകാര്യസ്ഥതയും, കോടികൾ അനധികൃതമായി ചെലവിട്ടെന്നും ആരോപണം

National
  •  7 days ago
No Image

അയോധ്യ രാമക്ഷേത്ര തട്ടിപ്പ്: സംഘ്പരിവാർ ‌നേതാക്കളുടെ സ്വത്ത് സമ്പാദനം തിരിച്ചടിയാവും

National
  •  7 days ago
No Image

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; അഞ്ച് പേർ കാണാമറയത്തു തന്നെ

Kerala
  •  8 days ago
No Image

ഇന്ന് മുതൽ ക്വാർട്ടർ പോരാട്ടം, ആദ്യ മത്സരത്തിൽ ഫ്രാൻസ് മൊറോക്കോയെ നേരിടും

International
  •  8 days ago
No Image

ഖാംനഇയുടെ ഭൗതികദേഹം ഇന്ന് ഖബറടക്കും

International
  •  8 days ago
No Image

അതിർത്തിയിൽ പരിശോധന ശക്തമാക്കും; 'ഓപ്പറേഷൻ തൂഫാന്' പൂർണ്ണ പിന്തുണയുമായി കർണാടക സർക്കാർ

National
  •  8 days ago
No Image

മഴക്കെടുതി: വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സമസ്ത മദ്രസകൾക്ക് നാളെ അവധി

Kerala
  •  8 days ago
No Image

ഹോര്‍മുസില്‍ ആക്രമണം; 'അല്‍ റികയ്യാത്ത്' കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതരെന്ന് നഖിലാത്ത്

qatar
  •  8 days ago