HOME
DETAILS

വാഹനപ്രേമികള്‍ക്ക് ഇരുട്ടടി

  
backup
May 26, 2016 | 6:43 PM

%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%87%e0%b4%ae%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%87%e0%b4%b0%e0%b5%81%e0%b4%9f

കണ്ണൂര്‍: പത്തു വര്‍ഷം പിന്നിട്ട ഡീസല്‍ വാഹനങ്ങള്‍ക്ക് ഹരിത ട്രൈബ്യൂണല്‍ ഏര്‍പ്പെടുത്തിയ വിലക്ക് കണ്ണൂരിലെ വാഹന പ്രേമികള്‍ക്കു തിരിച്ചടിയാകുന്നു. ചെറുവാഹനങ്ങള്‍ ബുക്ക് ചെയ്തവരും വാങ്ങിയവരും ഇതിനാല്‍ വെട്ടിലായി. വിധിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിട്ടുണ്ടെങ്കിലും വാഹന പ്രേമികളില്‍ ആശങ്ക നില നില്‍ക്കുകയാണ്. വാഹനങ്ങളുടെ ഡീലര്‍മാര്‍ക്കും സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം ബാധിച്ചുതുടങ്ങി. പുതുതായി വാഹനം ബുക്കുചെയ്യുന്നവരുടെ എണ്ണത്തിലും കുറവുവന്നിട്ടുണ്ട്. പൊതുഗതാഗത, തദ്ദേശസ്ഥാപന വാഹനങ്ങളല്ലാതെ 2000 സി.സിക്കു മേലുള്ള പുതിയ ഡീസല്‍ വാഹനങ്ങള്‍ സര്‍ക്കാര്‍ രജിസ്റ്റര്‍ചെയ്തു നല്‍കരുതെന്നും നിര്‍ദേശത്തിലുണ്ട്. ഉത്തരവ് നടപ്പാക്കാന്‍ ഒരുമാസം മാത്രം കാലാവധി മാത്രമുള്ളതാണ് ആശങ്ക കൂടാന്‍ കാരണം.


സ്വകാര്യ ബസുകളെയും ലോറികളെയുമാണു പ്രധാനമായും ഉത്തരവ് പ്രതികൂലമായി ബാധിക്കുക. മറ്റുള്ളവരില്‍ നിന്നു പഴയ വാഹനം വാങ്ങിയവരിലും ആശങ്കയുളവാക്കിയിട്ടുണ്ട്. ഡല്‍ഹിയില്‍ നിരോധനം ഏര്‍പ്പെടുത്തിയതു കാരണം അവിടെനിന്നു ചുളുവിലയ്ക്ക് കണ്ണൂരിലേക്ക് ചെറുവാഹനങ്ങള്‍ എത്തിച്ചവരും കുറവല്ല.
കണ്ണൂര്‍ നഗരം കേന്ദ്രീകരിച്ച് മാത്രം 1500ഓളം സ്വകാര്യ ബസുകള്‍ സര്‍വിസ് നടത്തുന്നുണ്ട്. ഇവയില്‍ ആയിരത്തോളം ബസുകള്‍ ഉത്തരവുമൂലം നിരത്തിലിറക്കാന്‍ കഴിയാത്ത സ്ഥിതിയാവും. ഉത്തരവിനെതിരേ അപ്പീല്‍ സമര്‍പ്പിക്കാന്‍ ലോറി, ബസ് ഉടമകളുടെ സംയുക്തയോഗം നാളെ കൊച്ചിയില്‍ ചേരുമെന്നു ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് പി.കെ പവിത്രന്‍ പറഞ്ഞു. നിരവധി തൊഴിലാളികളെ നേരിട്ടുബാധിക്കുന്ന ഉത്തരവിനെതിരേ രംഗത്തു വരാനാണ് തൊഴിലാളികളുടെ തീരുമാനം. കെ.എസ്.ആര്‍.ടി.സിക്കും ഉത്തരവ് പാലിക്കേണ്ട സ്ഥിതിയായതോടെ പൊതുഗതാഗതത്തെ ഉത്തരവ് കൂടുതലായി ബാധിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു തലമുറ കേന്ദ്രമന്ത്രിയെ താഴെയിറക്കുന്നു,ചോദ്യം ചെയ്യുന്നു..: ഭരണകൂടത്തെ വിറപ്പിച്ച് സിജെപി

National
  •  3 days ago
No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  3 days ago
No Image

സി.ജെ.പി പ്രതിഷേധം: ഒടുവില്‍ കീഴടങ്ങി കേന്ദ്രം, കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

National
  •  3 days ago
No Image

അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് പൂജ നടത്തി മകന്‍; മരണം പുറത്തറിയിച്ചത് ചെറുമകള്‍, അന്വേഷണം

Kerala
  •  3 days ago
No Image

എ.ഐയും ടെലഗ്രാമും കൂട്ടുപിടിച്ച് സൈബര്‍ തട്ടിപ്പ്; വ്യാജ ബാങ്ക് ആപ്പുകള്‍ നിര്‍മ്മിച്ച 18കാരന്‍ പിടിയില്‍

National
  •  3 days ago
No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  3 days ago
No Image

ദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻ‌കൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്

uae
  •  3 days ago
No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  3 days ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  3 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം സഊദി അറേബ്യയിലെ കുഞ്ഞൻ വിളയുടെ ​ഗുണം

Saudi-arabia
  •  3 days ago