HOME
DETAILS

വിവാഹം പണക്കൊഴുപ്പിന്റേതാവുമ്പോള്‍

  
backup
January 23 2017 | 02:01 AM

%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b9%e0%b4%82-%e0%b4%aa%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%b4%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%87

രാഷ്ട്രീയകക്ഷികളുടെ സംസ്ഥാനസമ്മേളനംപോലെ, അത്രയ്ക്കധികം ആളും അര്‍ഥവും ആഢംബരവും ആരവവുമായിട്ടാണ് ഇപ്പോള്‍ വിവാഹങ്ങള്‍ നടത്തുന്നത്. അനേകലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച് ദീപാലംകൃതമാക്കിയ പന്തല്‍. അതില്‍ വിലകൂടിയ ഇരിപ്പിടങ്ങള്‍. വിഖ്യാതഗായകരെ ഒന്നിച്ചണിനിരത്തിയുള്ള ഗാനമേള. ആയിരങ്ങള്‍ക്കും വെജിറ്റേറിയനും നോണ്‍വെജിറ്റേറിയനുമായ ഭക്ഷണസൗകര്യങ്ങള്‍. (ചിലയിടങ്ങളില്‍ വിവാഹത്തലേന്നു യഥേഷ്ടം മദ്യപാനസല്‍ക്കാരവും!)

കര്‍ണാടകയിലെ മുന്‍മന്ത്രി മകളുടെ വിവാഹത്തിന് 500 കോടി രൂപ ചെലവഴിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. ഒട്ടുംമോശമില്ലാത്ത കോടികള്‍ കേരളത്തിലെ മദ്യവ്യവസായിയുടെ മകളുടെ വിവാഹത്തിനും പൊടിഞ്ഞു. എന്നിട്ടും ബഹുഭൂരിപക്ഷവും ഈ ധൂര്‍ത്തിനെതിരേ ശബ്ദിച്ചില്ല. സ്വന്തം മകളുടെയോ മകന്റെയോ വിവാഹവും ഇതേപോലെ കോടികള്‍ മുടക്കി നടത്താന്‍ ഒരുങ്ങിനില്‍ക്കുന്നവര്‍ക്കു പ്രതികരിക്കാനാവില്ലല്ലോ.
സാമ്പത്തികസ്ഥിതി അനുകൂലമല്ലാത്തതിനാലാണു പലരും വിവാഹമാമാങ്കത്തിനു ശ്രമിക്കാത്തത്. കൈയില്‍ ഇത്തിരി പുത്തുനുണ്ടെന്നിരിക്കട്ടെ, അപ്പോള്‍ കാണാം കല്യാണം അവരെങ്ങനെ കെങ്കേമമാക്കുമെന്ന്! സാമ്പത്തിക മാന്ദ്യം അനുഭവിക്കുന്നവരാണ് ഇപ്പോള്‍ പലരും. സാമ്പത്തികവിഷമങ്ങളാല്‍ വിഷണ്ണരായവര്‍പോലും വിവാഹം അത്യാഢംബരമായി ആഘോഷിക്കാനാണ് ആഗ്രഹിക്കുന്നത്.
മാന്ദ്യമറിയാത്തവര്‍ ധാരാളമുണ്ട്. അവര്‍ മാമാങ്ക സമാനമായി വിവാഹം നടത്തുന്നുമുണ്ട്. വിവാഹക്ഷണപത്രികപോലും വന്‍ തുക ചെലവഴിച്ചു കരയും കളറും നല്‍കി കമനീയമാക്കുന്നു. പതിനായിരങ്ങള്‍ പങ്കെടുക്കുന്ന വിവാഹസദ്യകള്‍ സാര്‍വത്രികമായിക്കഴിഞ്ഞു. ഒപ്പംതന്നെ, അതിന്റേതായ ദുരിതങ്ങളും. ഭക്ഷണസമയത്തെ തിക്കും തിരക്കും ബഹളവും കണ്ടാല്‍ അഭയാര്‍ഥി ക്യാമ്പാണോയെന്നു തോന്നും.
പ്ലേറ്റ് കിട്ടാന്‍ ബഹളം. ക്യൂവില്‍ സ്ഥലം പിടിക്കാന്‍ ബഹളം. കിട്ടിയ ഭക്ഷണം ഒരിടത്തിരുന്നു കഴിക്കാനായി സീറ്റിപിടിക്കാനുള്ള വെപ്രാളം. ഒരു കൈയില്‍ ഭക്ഷണപ്പാത്രവും മറുകൈയില്‍ വാട്ടര്‍ബോട്ടിലുമായി നിന്നുതിരിയാനിടമില്ലാതെ നിസ്സഹായമാകുന്ന ദുരവസ്ഥ.
വിവാഹം കഴിഞ്ഞാലോ. ആ പ്രദേശമാകെ മാലിന്യക്കൂമ്പാരമാകും. അവശേഷിച്ച ഭക്ഷണസാധനങ്ങള്‍, കടിച്ചും ഈമ്പിയും ഉപേക്ഷിച്ച എല്ലിന്‍ കഷണങ്ങള്‍, മീന്‍മുള്ളുകള്‍. പ്ലാസ്റ്റിക് പ്ലേറ്റുകള്‍, ഗ്ലാസുകള്‍, പഴത്തൊലികള്‍, ഒഴിഞ്ഞ വാട്ടര്‍ ബോട്ടിലുകള്‍, ക്യാരിബേഗുകള്‍... എല്ലാം കൂടെ ക്വിന്റല്‍ കണക്കിലുണ്ടാകും.
ഇവയെല്ലാം രാത്രിയുടെ മറവില്‍ എത്തിച്ചേരുന്നതു പൊതുസ്ഥലങ്ങളിലാണ്. ഒന്നോരണ്ടോ ദിവസം കഴിഞ്ഞാല്‍, ആ പ്രദേശമൊന്നാകെ ദുര്‍ഗന്ധ പൂരിതമാകും. കാക്കകളും കഴുകന്മാരും നായ്ക്കളും ആ പ്രദേശം താവളമാക്കും. നാറ്റംമൂലവും നായ്ക്കളെ പേടിച്ചും നാട്ടുകാര്‍ക്കു വഴിനടക്കാന്‍ വയ്യാതാകും.
പാഴ്‌ചെലവുകളുടെ കാര്യത്തില്‍ ധനികരേക്കാള്‍ മുന്നില്‍ ഇടത്തരക്കാരാണ്. നാടൊട്ടാകെ ക്ഷണിച്ച്, വന്നവര്‍ക്കെല്ലാം വമ്പന്‍ സദ്യ നല്‍കി, തങ്ങളുടെ പ്രമാണിത്തം തെളിയിക്കാനുള്ള ത്വരയാണ്. മക്കളുടെ വിവാഹം സമൂഹത്തില്‍ സ്ഥാനമുറപ്പിക്കുന്നതിനുള്ള ഉപാധിയാക്കുന്നവരുമുണ്ട്.
കള്ളപ്പണക്കാര്‍ക്കും കൊള്ളലാഭക്കാര്‍ക്കും ഏതു ദുഷ്‌ച്ചെലവും നിഷ്പ്രയാസം നടത്താനാകും. തങ്ങളുടെ സാമൂഹ്യ വിരുദ്ധപ്രവര്‍ത്തനങ്ങളെ വെള്ളപൂശി കാണിക്കാന്‍ അവര്‍ക്ക് ആര്‍ഭാടങ്ങളും ആഢംബരങ്ങളും അത്യാവശ്യമാണ്. ഇത് അനുകരിക്കാന്‍ ശ്രമിക്കുന്ന സാധാരണക്കാരുടെ സ്ഥിതിയെന്താകും. വിവാഹപിറ്റേന്നു മുതല്‍ കടബാദ്ധ്യത മനസ്സിനെ മഥിക്കാന്‍ തുടങ്ങും. സൈ്വര ജീവിതം ഇല്ലാതാകും.
വിവാഹച്ചെലവു കുറയ്ക്കാനാശ്യമായ മാനസികാവസ്ഥ സമൂഹത്തിലുണ്ടായേ തീരു. സ്ത്രീധനം വാങ്ങരുത്, കൊടുക്കരുത് എന്ന ആശയത്തോടൊപ്പം വിവാഹചടങ്ങു ലളിതമാക്കുകയെന്ന ഉത്കൃഷ്ടാശയവും സമൂഹത്തില്‍ പ്രചരിക്കണം. അപൂര്‍വം ചില മനുഷ്യസ്‌നേഹികള്‍ തങ്ങളുടെ മക്കളുടെ വിവാഹത്തിലെ ധൂര്‍ത്തു കുറച്ച് ആ പണമുപയോഗിച്ചു പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹം നടത്തിക്കൊടുക്കാന്‍ സന്നദ്ധരാകുന്നുണ്ട്. അഭിനന്ദനാര്‍ഹമാണിത്. ഇത് അനുകരിക്കാന്‍ സമൂഹം സന്നദ്ധമാകേണ്ടതുണ്ട്.
പന്തലും തോരണവും കാറും വീഡിയോയുമില്ലാതെ മക്കളുടെ വിവാഹം നടത്താന്‍ തയാറുള്ള മാതാപിതാക്കളുണ്ട്. സ്ത്രീധനം വാങ്ങാതെ വിവാഹിതരാകാന്‍ ഇച്ഛിക്കുന്ന അപൂര്‍വം യുവാക്കളുമുണ്ട്. അവരുടെ പാതയാണു പിന്തുടരേണ്ടത്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  3 days ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  3 days ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  3 days ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  3 days ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  3 days ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  3 days ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  3 days ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  3 days ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  3 days ago