കാക്കൂര്‍ കാളവണ്ടിയോട്ടം പുനരാരംഭിക്കണമെന്ന ആവശ്യം ശക്തം
കൂത്താട്ടുകുളം: തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് നിയമവിധേയമാക്കിയതിന് പിന്നാലെ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കാര്‍ഷികോത്സവമെന്ന് ഖ്യാതി നേടിയ കാക്കൂര്‍ കാളവയലിനോടബന്ധിച്ചുള്ള കാളവണ്ടിയോട്ടം, മരമടി തുടങ്ങിയവ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാവുന്നു.
കക്ഷി രാഷ്ട്രീയത്തിനതീതമായി കാക്കൂര്‍ ഗ്രാമമൊറ്റക്കെട്ടായി ഈ ആവശ്യമുന്നയിച്ച് നടത്തി വരുന്ന പ്രക്ഷോഭ പരിപാടികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരള ഫെസ്റ്റിവല്‍ കോ ഓര്‍ഡിനേഷന്‍ കമ്മറ്റി, കേരള എലഫെന്റ് ഓണേഴ്‌സ് ഫെഡറേഷന്‍ തുടങ്ങിയ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് കാക്കൂരില്‍ വിപുലമായ യോഗം ചേരും.
പിറവം നിയോജക മണ്ഡലത്തിലെ കാക്കൂരില്‍ നടക്കുന്ന കാളവയലിനോടനുബന്ധിച്ചുള്ള കാളവണ്ടിയോട്ടവും നടത്താന്‍ തമിഴ്‌നാട് മോഡലില്‍ ഓര്‍ഡിനന്‍സിലുടെയോ നിയമ നിര്‍മാണത്തിലുടെയോ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് അഡ്വ. അനൂപ് ജേക്കബ് എം.എല്‍.എ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
127 വര്‍ഷം പിന്നിട്ട കാക്കൂര്‍ കാളവയലിന്റെ മുഖ്യ ഇനമായ കാളവണ്ടിയോട്ടവും മരമടിയും മൃഗങ്ങള്‍ക്ക് എതിരായ ക്രൂരത ചെറുക്കാനുള്ള കേന്ദ്ര നിയമ പ്രകാരം സുപ്രീംകോടതി നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ നിരോധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."