കയര്‍ കോര്‍പറേഷനിലും ഫെഡിലും പിന്‍വാതില്‍ നിയമനത്തിന് നീക്കം: എ.എ ഷുക്കൂര്‍
ആലപ്പുഴ: കയര്‍ മേഖലയില്‍ ഏറെ പ്രതിസന്ധി തുടരുമ്പോള്‍ കയര്‍ ഫെഡിലും, കയര്‍കോര്‍പറേഷനിലും പിന്‍വാതില്‍ നിയമനത്തിന് സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി മുന്‍ ഡി.സി.സി പ്രസിഡന്റും, കയര്‍ കോര്‍പ്പറേഷന്‍, കയര്‍ഫെഢ് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ (ഐ.എന്‍.റ്റി.യു.സി) സംഘടനാ പ്രസിഡന്റുമായ എ.എ ഷുക്കൂര്‍ ആരോപിച്ചു.
കയര്‍പിരി തൊഴിലാളികള്‍ക്കും, കയര്‍ ഉത്പന്ന മേഖലയിലെ തൊഴിലാളികള്‍ക്കും ഒരു വര്‍ഷത്തില്‍ 200 തൊഴില്‍ ദിനങ്ങള്‍ നല്‍കുമെന്നും, കൂലി കാലോചിതമായി പരിഷ്‌കരിക്കുമെന്നും വാഗ്ദാനം നല്‍കി അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാര്‍ തൊഴിലാളികളെ വഞ്ചിച്ചു. തൊഴില്‍ ദിനങ്ങള്‍ കുറച്ചും, ഉത്പന്നങ്ങളുടെ വിലകുറച്ചും ചെറുകിട ഉത്പാദകര്‍ക്ക് ഓര്‍ഡര്‍ കുറച്ചും കയര്‍ കയര്‍ തൊഴിലാളികളുടെ ക്ഷേമനിധി പെന്‍ഷന്‍ ഇല്ലാതാക്കിയും പ്രതിസന്ധികള്‍ സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍.
കയര്‍ പൊതുമേഖല സ്ഥാപനങ്ങളില്‍ അഴിമതിയിലൂടെ സ്വന്തക്കാരേയും, ബന്ധുക്കളേയും നിയമിക്കാന്‍ ഒരുങ്ങുന്ന മന്ത്രിയുടേയും, ഭരണാധികാരികളുടേയും നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഷുക്കൂര്‍ പറഞ്ഞു.കോമളപുരം സ്പിന്നിംഗ് മില്‍ ജനുവരി ഒന്നിന് തുറന്നു പ്രവര്‍ത്തിപ്പിക്കുമെന്ന് സര്‍ക്കാര്‍ തിരുമാനിച്ചിട്ടും തുറന്ന് പ്രവര്‍ത്തിപ്പിക്കുവാന്‍ അനുവദിക്കാത്തതെയും ചില ഉന്നതര്‍ ഇവിടെയും പിന്‍വാതില്‍ നിയമനം ലക്ഷ്യമിടുകയാണ്.
സ്ഥിരം - താത്കാലിക നിയമനങ്ങള്‍ക്ക് സര്‍ക്കാര്‍ മാനദണ്ഡം പാലിച്ച് എംപ്ലോയ്‌മെന്റ് എക്‌സേഞ്ചിലൂടെ നിയമനം നടത്തുകയാണു വേണ്ടത്. ജില്ലയിലെ കയര്‍മേഖലയടക്കം വിവിധ വ്യവസായ സ്ഥാപനങ്ങലിലും സ്വന്തക്കാരേയും, ബന്ധുക്കളേയും തിരുകിക്കയറ്റാന്‍ ശ്രമിക്കുന്ന ഭരണാധികാരികള്‍ക്കെതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഷുക്കൂര്‍ സൂചിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."